ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ശക്തമായ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ശക്തമായ ഭൂചലനം . റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. ടെഹ്റാൻ, മസഡ്രൻ പ്രവിശ്യാ അതിർത്തിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്ന് അധികൃതർ.
ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഏകദേശം 10 കിലോമീറ്റർ മാത്രം ആഴത്തിലാണ് ചലനം ഉണ്ടായതെങ്കിലും, ഇത് അതീവ ഗുരുതരമായ വിഭാഗത്തിൽപ്പെടുന്നതല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം എവിടെയും കാര്യമായ ആൾനാശമോ വലിയ രീതിയിലുള്ള കെട്ടിട നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ചിലയിടങ്ങളിൽ ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് വ്യക്തമാക്കി ദുരന്തനിവാരണ സേന .
"
https://www.facebook.com/Malayalivartha
























