സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യ ബ്രാൻഡ് 'മിന്നൽ മാജിക്' ഈ മാസം അവസാനത്തോടെ വിപണിയിലേക്ക്...

കേരള സർക്കാരിന്റെ പുതിയ മദ്യ ബ്രാൻഡ് 'മിന്നൽ മാജിക്' ഈ മാസം അവസാനത്തോടെ വിപണിയിലേക്ക്. അരലിറ്റർ കുപ്പിയാണ് ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾ വഴി വിതരണത്തിനെത്തുന്നത്. ഇതിന് 400 രൂപയാണ് വില
. 9000 കെയ്സ് മദ്യമാണ് ദിനംപ്രതി ഉത്പാദിപ്പിക്കുക. പിന്നീടത് 13,000 കെയ്സായി വർദ്ധിപ്പിക്കും. നിലവിൽ സർക്കാരിന്റെ ഉത്പന്നമായ ജവാൻ റമ്മിന് പുറമെയാണ് മിന്നൽ മാജിക് കൂടി വിപണിയിൽ എത്തുന്നത്
സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള പാലക്കാട് ജില്ലയിലെ മലബാർ ഡിസ്റ്റിലറീസാണ് മദ്യം ഉത്പാദിപ്പിക്കുന്നത്. ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് ഫെബ്രുവരി 21നാണ് ഉദ്ഘാടനം ചെയ്തത്. തറക്കല്ലിട്ട് വെറും നാലര മാസം കൊണ്ടാണ് പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. മിനിറ്റിൽ 240 കുപ്പികളിൽ മദ്യം നിറയ്ക്കാനായി ശേഷിയുള്ള പ്ലാന്റാണിത്.
"
https://www.facebook.com/Malayalivartha
























