ചുമരെഴുത്തുകൾ സ്‌പ്രേ പെയ്ന്റ് ഉപയോഗിച്ച് നടത്തി അജ്ഞാതർ ; തൃശൂർ ജില്ലയിലെ ചേർപ്പിൽ ജനങ്ങൾ ഭീതിയിൽ ; പോലീസ് പറയുന്നത് ഇങ്ങനെ

ഒഴിഞ്ഞുകിടക്കുന്ന പ്രദേശങ്ങളിലെ മതിലുകളിലും കടമുറികളുടെ ഷട്ടറുകളിലും സ്‌പ്രേ ഉപയോഗിച്ച് വിവിധ രീതിയിലുള്ള ചിഹ്നങ്ങൾ വരച്ചിടുന്നത് വ്യാപകമാകുന്നു. ഒരു പ്രദേശത്തെ ജനങ്ങൾ വലിയ ആശങ്കയിലാണ് . തൃശൂർ ജില്ലയിലെ ചേർപ്പിലാണ് സംഭവം.
നാട്ടുകാർ പൊലീസിനോട് പരാതിപ്പെട്ടു. ഇതിൽ അസ്വാഭാവികതയും ദുരൂഹതയുമില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എന്നാൽ ഇത്രയധികം ചുമരെഴുത്തുകൾ സ്‌പ്രേ പെയ്ന്റ് ഉപയോഗിച്ച് നടത്തിയിട്ടും ആരാണ് ഇതിനു പിന്നിലെന്നു കണ്ടുപിടിക്കാനായിട്ടില്ല.
https://www.facebook.com/Malayalivartha
























