Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ ഗണ്‍മാനടക്കമുള്ളര്‍ തല്ലിയ സംഭവത്തില്‍ ആദ്യ പുനരന്വേഷണ റിപ്പോര്‍ട്ട്..എസ്.പി ഷൗക്കത്തലി തലവനായ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൈമാറും...ഇനി തലയിൽ പാള തൊപ്പി വയ്ക്കാം..


ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, ചിങ്ങം, മകരം രാശിക്കാർക്ക് ജാഗ്രത!


കുടുംബത്തിൽ തീരുമാനങ്ങൾ നിർണ്ണായകം; കുംഭം രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക.


അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....

പിണറായി വിജയന്റെ ഗണ്‍മാനടക്കമുള്ളര്‍ തല്ലിയ സംഭവത്തില്‍ ആദ്യ പുനരന്വേഷണ റിപ്പോര്‍ട്ട്..എസ്.പി ഷൗക്കത്തലി തലവനായ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൈമാറും...ഇനി തലയിൽ പാള തൊപ്പി വയ്ക്കാം..

25 MAY 2026 10:01 AM IST
മലയാളി വാര്‍ത്ത

രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചവർ ഇന്ന് കോടതി വരാന്തയിൽ ജാമ്യത്തിനായി കൂട്ടക്കരച്ചിലാണ് . നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിണറായി വിജയന്റെ ഗണ്‍മാനടക്കമുള്ളര്‍ തല്ലിയ സംഭവത്തില്‍ ആദ്യ പുനരന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കൈമാറും. രക്ഷാപ്രവര്‍ത്തനം എന്നു വിശേഷിപ്പിച്ച ആക്രമ സംഭവം ആസൂത്രിതമായി ഒതുക്കിയതാണെന്ന് ബോധ്യമായിട്ടുണ്ട്. ഡിജിപിക്കാണ് പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് കൈമാറുക. ഗണ്‍മാന്‍ അനില്‍ കുമാര്‍, സുരക്ഷാ ജീവനക്കാരന്‍ സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരായ അരുണ്‍, വിപിന്‍, ഷൈജു എന്നിവരാണ് പ്രതികള്‍.

 

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുളള നടപടികള്‍ ഉണ്ടായേക്കും. അതേസമയം കേസ് ഡയറി തിരുത്തിയെന്നതില്‍ എഡിജിപി അജിത് കുമാറിനെതിരായ റിപ്പോര്‍ട്ട് വൈകും. കൂടുതല്‍ മൊഴികള്‍ രേഖപ്പെടുത്തിയതിന് ശേഷമാകും അന്തിമ റിപ്പോര്‍ട്ട് നല്‍കുക. കേസ് ഡയറി പെന്‍ഡ്രൈവിലാക്കി എഡിജിപിയുടെ ഓഫീസില്‍ എത്തിച്ച ശേഷം തിരുത്തിയെന്നാണ് എസ്‌ഐടിക്ക് ലഭിച്ച മൊഴി.അതിനിടെ 'രക്ഷാപ്രവര്‍ത്തനത്തില്‍' മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നവകേരള ബസിനു നേരെ പ്രതിഷേധിച്ച എ.ഡി. തോമസ് എം.എല്‍.എയെയും യൂത്ത് കോണ്‍ഗ്രസ് നേതാവ് അജയ് ജ്യുവല്‍ കുര്യാക്കോസിനെയും തലയ്ക്കടിക്കുകയും തല്ലിച്ചതയ്ക്കുകയും ചെയ്ത കേസിലാണ് നടപടി. സംഭവത്തിന്റെ ദൃശ്യങ്ങളുടെയും മൊഴിയുടെയും അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തും. വകുപ്പുതല നടപടിക്കും എസ്.പി ഷൗക്കത്തലി തലവനായ പ്രത്യേക അന്വേഷണ സംഘം ശുപാര്‍ശ ചെയ്യും.കേസില്‍ ഒന്നും രണ്ടും പ്രതികളായ അനില്‍കുമാറും സന്ദീപും ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. പൊലീസ് കസ്റ്റഡിയിലെടുത്ത എ.ഡി. തോമസിനെയും അജയ് ജ്യുവലിനെയും പ്രകോപനമൊന്നുമില്ലാതെയാണ് ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ചത്.

 

അതേസമയം ഗണ്‍മാന്‍മാരെ രക്ഷിക്കാന്‍ കേസ് ഡയറി തിരുത്തിച്ചെന്ന വിവരം പുറത്തുവന്നതോടെ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനും കുരുക്ക് മുറുകുകയാണ്. കേസ് ഡയറി തിരുത്തിച്ചത് അജിത് കുമാറാണെന്നാണ് അന്വേഷണ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥര്‍ പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നത്. സമ്മര്‍ദ്ദം താങ്ങാനാകാതെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ തലസ്ഥാനത്ത് കുഴഞ്ഞുവീണെന്നും സൂചനയുണ്ട്. ഇതെല്ലാം അജിത് കുമാറിന് തിരിച്ചടിയാണ്.ഇതിന്റെ ആശുപത്രി രേഖകളുള്‍പ്പെടെ ശേഖരിച്ച് ഗൂഢാലോചനയിലും തെളിവുനശിപ്പിക്കലിലും എ.ഡി.ജി.പിയെയും ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് മുന്‍ ഡിവൈ.എസ്.പി സുനില്‍ രാജിനെയും പ്രതിചേര്‍ക്കാന്‍ കഴിയുമെന്ന് അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്  (6 minutes ago)

കെ.പി. റോഡിൽ ടോറസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ്, ഉറങ്ങിക്കിടന്ന വയോധികയ്ക്ക് ദാരുണാന്ത്യം...  (8 minutes ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്....  (14 minutes ago)

നാല് ഘട്ടങ്ങളായി നടത്തുന്ന പത്താംതലം പ്രാഥമികപരീക്ഷയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ ജൂലായ് 18നും അവസാനത്തെ രണ്ട് ഘട്ടങ്ങൾ ഓഗസ്റ്റ് ഒന്നിനും നടത്തും  (24 minutes ago)

ഇത്തവണത്തെ ആദ്യ ഘട്ട പത്മ പുരസ്കാര വിതരണം രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് നിർവഹിക്കും...  (40 minutes ago)

Alappuzha - ആദ്യ പുനരന്വേഷണ റിപ്പോര്‍ട്ട്  (42 minutes ago)

തിരുവനന്തപുരം -കണ്ണൂര്‍ അതിവേഗ പാതയുടെ ഇടക്കാല പദ്ധതിരേഖ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനരുങ്ങി ഇ. ശ്രീധരൻ  (55 minutes ago)

മുഖ്യമന്ത്രിയുടെ വി.ഡി. സതീശന്റെ സെക്രട്ടറിയായി ഡോ. രത്തൻ യു. ഖേൽക്കർ ചുമതലയേറ്റു...  (1 hour ago)

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും...  (1 hour ago)

മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്  (1 hour ago)

അട്ടപ്പാടി മധുകൊലക്കേസിൽ ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്...  (1 hour ago)

മംഗള കർമ്മങ്ങളും മികച്ച ധനനേട്ടവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (2 hours ago)

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്  (2 hours ago)

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം നാളെ.... ഔദ്യോഗിക ഫല പ്രഖ്യാപനം മന്ത്രി എൻ ഷംസുദ്ദീൻ പ്രഖ്യാപിക്കും  (2 hours ago)

സംസ്ഥാനത്ത് ബലിപെരുന്നാൾ രണ്ട് ദിവസം അവധി...  (3 hours ago)

Malayali Vartha Recommends