ശിവൻകുട്ടിയുടെ പരാജയത്തിന് പിന്നിൽ വൻ ഗൂഢാലോചന; ചതിച്ച നേതാക്കളെ പുറത്തുകൊണ്ടുവരാൻ അടിയന്തര പാർട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്ന് അണികൾ....

നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ മുൻ മന്ത്രി വി. ശിവൻകുട്ടിക്കുണ്ടായ പരാജയത്തിന് പിന്നാലെ... തിരുവനന്തപുരത്തെ സി.പി.എമ്മിൽ സ്ഫോടനാത്മകമായ ആഭ്യന്തര യുദ്ധം പുകയുന്നു.പാർട്ടിയിലെ ഏറ്റവും ജനകീയനായ നേതാക്കളിലൊരാളായ വി. ശിവൻകുട്ടിയെ... തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ... സ്വന്തം പാർട്ടിയിലെ ഉന്നത നേതാക്കൾ ബിജെപിയിൽ നിന്നും ലക്ഷങ്ങൾ കോഴ വാങ്ങിയെന്ന കടുത്ത ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്റെ സാന്നിധ്യത്തിൽ നടന്ന... നേമം ഏരിയ കമ്മിറ്റി യോഗത്തിലാണ്... പാർട്ടിയെ അക്ഷരാർത്ഥത്തിൽ ഉലച്ചുകളഞ്ഞ ഈ തുറന്നുപറച്ചിലുകൾ ഉണ്ടായത്.
https://www.facebook.com/Malayalivartha

























