ഫോൺ എറിഞ്ഞുപൊട്ടിച്ചു, ആസിഡ് കുടിച്ചിട്ടും ആശുപത്രിയിൽ എത്തിച്ചില്ല"; സുഫൈദയുടെ ദാരുണ മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ...

കാസർകോട് പാണലത്ത് നിന്നും മനസ്സാക്ഷിയെ മരവിപ്പിക്കുന്ന അതിദാരുണമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. വരുന്ന തിങ്കളാഴ്ച ഒന്നാം വിവാഹ വാർഷികം ആഘോഷിക്കേണ്ടിരുന്ന ഇരുപത്തിനാലുകാരിയായ ഫാത്തിമത്ത് സുഫൈദ ഭർതൃവീട്ടുകാരുടെ കൺമുന്നിൽ വെച്ച് ആസിഡ് കുടിച്ച് ജീവനൊടുക്കി. വിവാഹസമയത്ത് നൽകിയ സ്വർണ്ണത്തിന് പുറമെ, മഹറായി നൽകിയ മാലയടക്കം ആവശ്യപ്പെട്ട് ഭർത്താവ് ആദിലും കുടുംബവും സുഫൈദയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസവും സ്വർണ്ണത്തെച്ചൊല്ലി ഭർതൃവീട്ടിൽ വലിയ തർക്കവും മർദനവും നടന്നിരുന്നു. ക്രൂരത പുറംലോകം അറിയാതിരിക്കാൻ സുഫൈദയുടെ മൊബൈൽ ഫോൺ ഭർത്താവ് എറിഞ്ഞുപൊട്ടിച്ചതായും, ആസിഡ് കുടിച്ച് മരണവക്ത്രത്തിൽ പിടഞ്ഞിട്ടും പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കാൻ ഭർതൃവീട്ടുകാർ തയ്യാറായില്ലെന്നുമാണ് ബന്ധുക്കൾ വെളിപ്പെടുത്തുന്നത്....
https://www.facebook.com/Malayalivartha


























