എം ആർ അജിത് കുമാറിനെതിരെ എന്ത് നടപടി..? മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയിൽ ഗണ്‍മാന്‍മാര്‍..ഒന്നിനെയും വെറുതെ വിടില്ലെന്ന് എസ്.പി. എ.പി. ഷൗക്കത്തലി..

മുന്‍സര്‍ക്കാരിന്റെ നവകേരളസദസ്സിനിടെ യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു. നേതാക്കളെ ആലപ്പുഴയില്‍ മര്‍ദിച്ച കേസില്‍, അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാജീവനക്കാരുള്‍പ്പെടെ അഞ്ചുപേരെ പ്രതികളാക്കി പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കുമ്പോള്‍ കോടതി നിലപാട് നിര്‍ണ്ണായകമാകും. കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിശ്വസ്തൻ കൂടിയായ എം ആർ അജിത് കുമാറിനെതിരെ എന്ത് നടപടിയുണ്ടാകുമെന്നത് പ്രധാനമാണ്. അദ്ദേഹത്തിനെതിരെയും വളരെ ഗുരുതരമായിട്ടുള്ള ആരോപണങ്ങൾ ആണ് ഉയർന്നിരിക്കുന്നത് .
ഇപ്പോൾ നടപടി കർശനമാക്കും എന്നറിഞ്ഞു കൊണ്ട് തന്നെയാവും . പിണറായി വിജയന്റെ സുരക്ഷാസേനയിലുണ്ടായിരുന്ന എസ്. സന്ദീപും അനില്‍കുമാറും ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയ്ക്ക് മുന്‍പാകെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. മുഖ്യമന്ത്രിക്കു സുരക്ഷയൊരുക്കുകയെന്ന ജോലിയാണു ചെയ്തത്. മുഖ്യമന്ത്രിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ജോലി പ്രശ്‌നമാകുമായിരുന്നെന്നും അഡ്വ. ബി. ശിവദാസ് മുഖേന നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. അറസ്റ്റിലായി 48 മണിക്കൂര്‍ റിമാന്‍ഡിലായാല്‍ ജോലി നഷ്ടപ്പെടുമെന്നും ഹര്‍ജിയിലുണ്ട്.
ഇത് 26-നു പരിഗണിക്കും. കോടതിയുടെ വിധി നിര്‍ണ്ണായകമാകും. ജാമ്യ ഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ക്കും. അതിനിടെ അച്ചടക്ക നടപടി തുടങ്ങാനും സാധ്യതയുണ്ട്. ഇവരെ സസ്‌പെന്റ് ചെയ്യാനുള്ള തീരുമാനം ആഭ്യന്തര വകുപ്പ് എടുത്തിട്ടുണ്ട്.ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ ജീവനക്കാരന്‍ എസ്. സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടിപോയ പോലീസുകാരായ അരുണ്‍, വിപിന്‍, ഷൈജു എന്നിവരെ പ്രതികളാക്കിയാണ് ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കിയത്. ആദ്യം സന്ദീപിനും അനില്‍കുമാറിനും എതിരേയായിരുന്നു കേസ്.
പുതുതായി മൂന്നുപേരെക്കൂടി പ്രതി ചേര്‍ത്തു.അംഗരക്ഷകരുടെ ഭാഗത്തുനിന്ന് ചട്ടവിരുദ്ധ െപരുമാറ്റമുണ്ടായെന്നും ഇതു വലിയ വീഴ്ചയാണെന്നും ഇവര്‍ക്കെതിരേ വകുപ്പുതല നടപടി വേണമെന്നുള്ള ശുപാര്‍ശയും റിപ്പോര്‍ട്ടിലുണ്ടെന്ന് അറിയുന്നു.
https://www.facebook.com/Malayalivartha


























