Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

സംശയം കൂടിയപ്പോൾ പ്രണയം പകയായി; നിറവയറുമായി വന്ന ഭാര്യയോട് കുഞ്ഞിന്റെ DNA ആവശ്യപ്പെട്ടു, ദേഷ്യം അടക്കാനാകാതെ സോനയുടെ കടുംകൈ!! ഒടുവിൽ കുഞ്ഞിനെ കാത്തിരുന്ന ആ കുടുംബത്തിലേക്ക് എത്തിയത് മൂന്ന് മൃതദേഹങ്ങൾ

24 MAY 2026 10:52 AM IST
മലയാളി വാര്‍ത്ത

ഒരു കുഞ്ഞിനെ കാത്തിരുന്ന കുടുംബത്തിലേക്ക് എത്തിയത് മൂന്ന് മൃതദേഹങ്ങൾ.. കോഴിക്കോട് ​ഗർഭിണി കാറിനുള്ളിൽ മരിച്ച സംഭവത്തിൽ എന്താണ് യത്ഥാർത്ഥത്തിൽ സംഭവിച്ചതെന്നറിയാൽ കാത്തിരിക്കുകയായിരുന്നു പോലീസ്. അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു രജിൻ ജീവിതത്തിലേക്ക് തിരികെ വരുമ്പോൽ ആ രാത്രി സംഭവിച്ചതെന്തെന്ന് വ്യക്തമാകുമെന്ന പ്രതീക്ഷ. എന്നാൽ ആ പ്രതീക്ഷയ്ക്ക് ഇനി അർത്ഥമില്ല. കാറിനു തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ചതിനു പിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവ് രജിനും മരിച്ചു.

ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ചെറുവണ്ണൂർ പൂവുത്തുംചാലിൽ സ്വദേശി രജിൻ ലാൽ. തീവ്രപരിചരണ വിഭാഗത്തില്‍ 65 ശതമാനത്തോളം പൊള്ളലേറ്റ നിലയില്‍ ചികിത്സയില്‍ കഴിയവെയാണ് രജിന്‍ ലാലിന്റെ മരണമുണ്ടായത്. ആരോഗ്യനില അതീവ ഗുരുതരമായിരുന്നതിനാല്‍ രജിന്‍ ലാലില്‍ നിന്നും വിശദമായ മൊഴിയെടുക്കാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. വീട്ടിലേക്കുള്ള വഴിയില്‍ വെച്ച് കാറിന്റെ പിന്നില്‍ നിന്ന് പെട്രോളിന്റെ മണം വരുന്നല്ലോ എന്ന് പറഞ്ഞ് താന്‍ തിരിഞ്ഞു നോക്കുമ്പോഴേക്കും കാറില്‍ തീ പടര്‍ന്നിരുന്നു എന്നായിരുന്നു രജിന്‍ ലാലിന്റെ ആദ്യ മൊഴി. രജിന്‍ ലാലിന്റെ കൂടി മരണത്തോടെ വലിയ ദുരൂഹതകളും ചോദ്യങ്ങളും അവശേഷിപ്പിച്ചാണ് ഈ കേസിന്റെ അന്വേഷണം മുന്നോട്ട് പോകുന്നത്.

അതേസമയം, എന്താണ് യത്ഥാർത്ഥത്തിൽ അവിടെ സംഭവിച്ചതെന്നറിയാതെ ആശയ കുഴപ്പത്തിലാണ് ഇരുവരുടേയും ബന്ധുക്കൾ. പറയത്തക്കം കുടുംബപ്രശ്‌നങ്ങളോ പീഡനങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് രജിന്‍ ലാലിന്റെ പിതാവ് രാജന്‍ പറയുന്നത്. സോനയെയും, രജിന്‍ ലാലിനെയും കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞ രാജന്‍, പമ്പില്‍ നിന്ന് സോന പെട്രോള്‍ വാങ്ങുന്ന ദൃശ്യങ്ങള്‍ താന്‍ കണ്ടെന്നും, തന്റെ മകനെ ചതിക്കാന്‍ വേണ്ടിയാകാം അവള്‍ പെട്രോള്‍ വാങ്ങിയതെന്നുമാണ് ആരോപിക്കുന്നത്. എന്നാല്‍ ഇരുവരുടെയും മുന്‍കാല പ്രണയപ്പകയുടെയും ഭര്‍തൃവീട്ടിലെ ക്രൂരമായ അവഗണനയുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് സോനയുടെ കുടുംബിന്റെ ആരോപണം.

സോനയുടെയും രജിന്‍ ലാലിന്റെയും വിവാഹത്തോട് രജിന്റെ കുടുംബത്തിന് ഒട്ടും താല്പര്യമില്ലായിരുന്നു. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2023-ല്‍ ആയിരുന്നു ഇവരുടെ രജിസ്റ്റര്‍ വിവാഹം. ഇവര്‍ പ്രണയിക്കുന്ന സമയത്ത് തന്നെ രജിന്‍ ഗള്‍ഫിലേക്ക് ജോലിക്ക് പോയിരുന്നു. ഇതിനിടെ രജിന്റെ കുടുംബം മറ്റൊരു യുവതിയുമായി അദ്ദേഹത്തിന്റെ വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ സോന അന്ന് റെയില്‍വേ ട്രാക്കില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും റെയില്‍വേ പൊലീസ് അവളെ രക്ഷപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് രജിനെതിരെ സോന പരാതി നല്‍കുകയും ഇത് കേസാവുകയും ചെയ്തതോടെ രജിന്റെ ഗള്‍ഫിലേക്കുള്ള തിരിച്ചുപോക്ക് അനിശ്ചിതത്വത്തിലായി. ഇതോടെ കേസ് പിന്‍വലിക്കാന്‍ സോനയെ നിര്‍ബന്ധിച്ച് രജിന്‍ വീണ്ടും അടുത്തുകൂടുകയായിരുന്നു. കേസ് പിന്‍വലിച്ചതോടെ ഇരുവരും കുടുംബങ്ങള്‍ അറിയാതെ ക്ഷേത്രത്തില്‍ വെച്ചും വിവാഹിതരായി.

അച്ഛന്‍ മരിച്ചതോടെ അമ്മ വസന്ത കഷ്ടപ്പെട്ട് വളര്‍ത്തിയ സോനയുടെ വിവാഹശേഷവും ദുരിതകാലമായിരുന്നു. രജിസ്റ്റര്‍ വിവാഹം ചെയ്തതോടെ സോനയുടെ കുടുംബവുമായുള്ള ബന്ധം രജിന്റെ വീട്ടുകാര്‍ വിലക്കിയിരുന്നു. പല ദിവസങ്ങളിലും മകള്‍ ഭര്‍തൃവീട്ടില്‍ പട്ടിണിയായിരുന്നുവെന്നും, ഗര്‍ഭിണിയായ ശേഷമാണ് സോന സ്വന്തം വീട്ടുകാരുമായി വീണ്ടും അടുത്തതെന്നും കുടുംബം വ്യക്തമാക്കുന്നു. ഭര്‍തൃവീട്ടില്‍ നേരിടുന്ന ബുദ്ധിമുട്ടുകളും അവഗണനകളും സോന ബന്ധുവായ പെണ്‍കുട്ടിയെ വിളിച്ച് കരഞ്ഞു പറയാറുണ്ടായിരുന്നുവെന്ന് അമ്മാവന്‍ സത്യനും സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ 15-ാം തീയതി രാത്രി ഒന്‍പത് മണിയോടെ നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേടില്‍ പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്  (1 hour ago)

ലക്‌നൗ-ദമാം ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: പട്ടിക പുറത്തുവിടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

മാസപ്പടിക്കേസില്‍ പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡിയുടെ കത്ത് സര്‍ക്കാര്‍ എ ജിക്ക് കൈമാറി  (2 hours ago)

ലഹരി വില്‍പന കേസുകളിലെ വിതരണ ശൃംഖലയിലെ കണ്ണികളെയും പിടികൂടി ബത്തേരി പൊലീസ്  (2 hours ago)

ശസ്ത്രക്രിയയ്ക്കിടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവെന്ന് പരാതി  (3 hours ago)

കടയ്ക്കലില്‍ പാമ്പുകടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

ദുബൈയില്‍ പോയവരെല്ലാം ഹവാല കടത്താനാണോ പോയതെന്ന് മുഹമ്മദ് റിയാസ്  (3 hours ago)

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനാവില്ലെന്ന് മുഖ്യമന്ത്രി  (3 hours ago)

റേഷന്‍ കടകളില്‍ നിന്ന് ധാന്യങ്ങള്‍ വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക് അടുത്ത മാസം മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ല  (4 hours ago)

ചൈനയിലെ കപ്പല്‍ശാലയില്‍ വന്‍ തീപിടിത്തം; അപകടത്തില്‍ 25 പേര്‍ മരിച്ചു  (4 hours ago)

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ 'നന്ദു' കടുവയ്ക്ക് ദയാവധം  (4 hours ago)

തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്ക് അവധി  (5 hours ago)

കാണാതായ യുവതിയും യുവാവും ഗസ്റ്റ് ഹൗസ് മുറിയില്‍ മരിച്ച നിലയില്‍  (6 hours ago)

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു  (6 hours ago)

Malayali Vartha Recommends