Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യ-നോർവേ മറൈൻ ടെക് ഇന്നൊവേഷൻ കോറിഡോർ നിർദ്ദേശം സമർപ്പിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ഐറോവ്: പ്രധാനമന്ത്രിയുടെ നോർവേ സന്ദർശന സംഘത്തിൽ ഇടംനേടി ഐറോവ്

24 MAY 2026 04:10 PM IST
മലയാളി വാര്‍ത്ത

നാല് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ചരിത്രപരമായ നോർവേ സന്ദർശനത്തിനുള്ള ഔദ്യോഗിക ബിസിനസ്സ് പ്രതിനിധി സംഘത്തിലേക്ക് കേരളത്തിൽ നിന്നുള്ള ഡീപ്പ്-ടെക് സ്റ്റാർട്ടപ്പായ ഐറോവ് തിരഞ്ഞെടുക്കപ്പെട്ടു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ യുണീക് ഐഡി സ്റ്റാര്‍ട്ടപ്പായ ഐറോവ് അണ്ടർവാട്ടർ റോബോട്ടിക്സ് കമ്പനിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഓസ്ലോയിൽ നടന്ന ഇന്ത്യ-നോർവേ സിഇഒ റൗണ്ട് ടേബിളിലും ഹൈ ലെവൽ ബിസിനസ്സ് ആന്റ് റിസർച്ച് ഉച്ചകോടിയിലും പങ്കെടുക്കാന്‍ ഐറോവിന് അവസരം ലഭിച്ചത് അഭിമാന നിമിഷമാണെന്ന് കമ്പനി സഹസ്ഥാപകനും സിടിഒയുമായ കണ്ണപ്പ പളനിയപ്പന്‍ ചൂണ്ടിക്കാട്ടി.

സമുദ്രോപരിതല സാങ്കേതികവിദ്യ, അണ്ടർവാട്ടർ റോബോട്ടിക്സ്, ബ്ലൂ ഇക്കോണമി എന്നീ മേഖലകളിൽ ഇന്ത്യാ-നോര്‍വേ സഹകരണത്തിനായി തന്ത്രപ്രധാന ദിശാരേഖ ഐറോവ് സമർപ്പിച്ചു. നിലവിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന നോർവീജിയൻ കമ്പനികളിൽ ഏകദേശം എഴുപത് ശതമാനവും സമുദ്രമേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഈ പങ്കാളിത്തം ഇരുരാജ്യങ്ങൾക്കും ഏറെ നിർണ്ണായകമാണ്.

സബ്‌സീ എഞ്ചിനീയറിംഗ്, ഗ്രീൻ ഷിപ്പിംഗ്, അക്വാകൾച്ചർ എന്നിവയിൽ ലോകനേതാവായ നോർവേ, ഐറോവിന് ഏറ്റവും അനുയോജ്യമായ പങ്കാളിയാണെന്നും, അണ്ടർവാട്ടർ റോബോട്ടിക്സ്, സെന്‍കോപ് ഇന്റഗ്രേഷൻ, പ്രെഡിക്റ്റീവ് മെയിന്റനൻസ്, തുറമുഖ അടിസ്ഥാന സൗകര്യങ്ങളുടെ നിരീക്ഷണം എന്നിവയിൽ ഒരുമിച്ച് പ്രവർത്തിക്കാൻ വലിയ സാധ്യതകളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ നാവികസേനയിൽ നിന്ന് 47 കോടി രൂപയുടെ പ്രതിരോധകരാര്‍ ഐറോവ് അടുത്തിടെ സ്വന്തമാക്കിയിരുന്നു. ഇന്ത്യ-നോർവേ തന്ത്രപ്രധാന പങ്കാളിത്തത്തെ കൂടുതൽ ശക്തമാക്കുമ്പോൾ, ഐറോവ് പോലുള്ള ഡീപ്പ്-ടെക് കമ്പനികളെ ഇത്തരം ഉന്നതതല ചർച്ചകളിൽ ഉൾപ്പെടുത്തിയത് വഴി സാങ്കേതികവിദ്യാ സ്റ്റാര്‍ട്ടപ്പുുകളെ ആഗോള സഹ-സൃഷ്ടാക്കളായാണ് രാജ്യം ഉയർത്തിക്കാട്ടുന്നത് എന്ന വ്യക്തമായ സന്ദേശമാണ് നൽകുന്നത്.

സിഇഒ റൗണ്ട് ടേബിളിൽ ഇന്ത്യയും നോർവേയും തമ്മിലുള്ള സമുദ്ര സാങ്കേതിക സഹകരണത്തിനായി പ്രധാനപ്പെട്ട അഞ്ച് നിർദ്ദേശങ്ങളാണ് ഐറോവ് മുന്നോട്ടുവെച്ചത്. ലോകത്തിലെ ഏറ്റവും കഠിനമായ സമുദ്രാന്തർ ഭാഗങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന അത്യാധുനിക ആർഒവി, എയുവി, സെൻസറുകൾ എന്നിവയുടെ സംയുക്ത വികസനമാണ് ഇതിൽ പ്രധാനം. കപ്പലുകളുടെ സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ഗ്രീൻ ഷിപ്പിംഗ്, സ്വയംനിയന്ത്രിത അണ്ടർവാട്ടർ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള തുറമുഖ നവീകരണം, സുസ്ഥിര സമുദ്ര കൃഷിക്കും ഭക്ഷ്യസുരക്ഷയ്ക്കുമായി റോബോട്ടിക്സും ഡാറ്റാ അനലിറ്റിക്സും വിന്യസിക്കുന്ന ബ്ലൂ ഇക്കോണമി എന്നിവയാണ് മറ്റ് നിർദ്ദേശങ്ങൾ. കൂടാതെ ഇരുരാജ്യങ്ങളിലെയും ഡീപ്പ്-ടെക് പങ്കാളിത്തം വേഗത്തിലാക്കാൻ വിപണി ലഭ്യതയും സംയുക്ത ഗവേഷണ-വികസന ഫണ്ടിംഗും വാഗ്ദാനം ചെയ്യുന്ന ഇന്ത്യ-നോർവേ മറൈൻ ടെക് ഇന്നൊവേഷൻ കോറിഡോർ എന്ന സുസ്ഥിരമായ ഉഭയകക്ഷി ചട്ടക്കൂടും കമ്പനി നിർദ്ദേശിച്ചു.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐറോവ്, ജലാശയങ്ങൾക്കടിയിലുള്ള നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷിതവും കാര്യക്ഷമവുമായ പരിശോധനയ്ക്കായി ഇൻഡസ്ട്രിയൽ-ഗ്രേഡ് അണ്ടർവാട്ടർ ഡ്രോണുകൾ നിർമ്മിക്കുന്ന മുൻനിര മറൈൻ റോബോട്ടിക്സ് കമ്പനിയാണ്. ഡാറ്റ പ്രോസസ്സിംഗും വിശകലനവും വേഗത്തിലാക്കാൻ കമ്പനി വികസിപ്പിച്ച ഇവിഎപി എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പ്ലാറ്റ്‌ഫോം ഈ രംഗത്തെ പ്രെഡിക്റ്റീവ് അസറ്റ് മാനേജ്മെന്റ് കൂടുതൽ കാര്യക്ഷമമാക്കുന്നു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ സക്രിയ പിന്തുണയോടെ വളർന്ന് ആഗോള വേദിയിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞ ഐറോവിന്റെ ഈ നേട്ടം മറ്റ് ഇന്ത്യൻ ഡീപ്പ്-ടെക് സ്റ്റാർട്ടപ്പുകൾക്കും വലിയൊരു പ്രചോദനമാണെന്ന് കെഎസ് യുഎം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (5 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (5 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (6 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (7 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (7 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (7 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (7 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (13 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (13 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (13 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (14 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (14 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (14 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (14 hours ago)

Malayali Vartha Recommends