കേരളത്തിൻറെ സ്വപ്ന പദ്ധതികൾ സാക്ഷാത്ക്കരിക്കാൻ പ്രധാനമന്ത്രിയേയും കേന്ദ്ര ധനമന്ത്രിയേയും കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ...

സംസ്ഥാനത്തെ സ്വപ്ന പദ്ധതികൾ സാക്ഷാത്ക്കരിക്കാനായി പ്രധാനമന്ത്രിയേയും കേന്ദ്ര ധനമന്ത്രിയേയും കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാനത്തിൻറെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച വിശദാംശങ്ങൾ ഇരുവരേയും ധരിപ്പിച്ചെന്നും ദേശീയ പാതാ വികസനത്തിനുള്ള തുക കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആഭ്യന്തരമന്ത്രി അമിത് ഷായുമായും വി ഡി സതീശൻ ഇന്ന് കൂടിക്കാഴ്ച നടത്തും.
ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും കർത്തവ്യഭവനിലെ ധനമന്ത്രി നിർമ്മല സീതാരാമൻറെ ഓഫീസിലും അരമണിക്കൂർ വീതം നീണ്ട കൂടിക്കാഴ്ചകൾ. സംസ്ഥാനം മുന്നോട്ട് വയക്കുന്ന വികസ പദ്ധതികളുടെ രൂപ രേഖ കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. വിശദമായ റിപ്പോർട്ട് പിന്നീട് സമർപ്പിക്കും. ദേശീയ പാത വികസനത്തിനായി 5580 കോടി രൂപ കേരളം ദേശീയ പാതാ അതോറിറ്റിക്ക് കൈമാറി. കടമെടുപ്പ് പരിധിയിൽ നിന്ന് ആ തുക ഒഴിവാക്കണമെെന്നാണ് പ്രധാന ആവശ്യമുള്ളത്.
പിഎം ശ്രീ പദ്ധതിയുടെ നിയമപരമായ വശങ്ങൾ പരിശോധിച്ച് തുടർ നിലപാടെടുക്കുകയും ചെയ്യും. കിഫ്ബിയുടെ ബാധ്യത സംബന്ധിച്ച റിപ്പോർട്ട് തേടിയിട്ടുണ്ട്. അതടക്കം വിവരങ്ങൾ പരിശോധിച്ചാകും കടമെടുപ്പിൻറെ കാര്യത്തിലെ തുടർ തീരുമാനമുള്ളത്. ജൂൺ ആദ്യവാരം ധവളപത്രം പുറത്തിറക്കിയ ശേഷം ധനസ്ഥിതിയെ കുറിച്ചും കേരളത്തിന് ഇനി വേണ്ടത് എന്ത് എന്നതിനെ കുറിച്ചും വിശദമായ നിവേദനം കേന്ദ്രത്തിന് സമർപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























