സങ്കടക്കാഴ്ചയായി... വീട്ടിലേക്ക് നടന്നു പോകവേ കാട്ടാനയുടെ ആക്രമണം... പതിനഞ്ചുകാരന് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... ഗൂഡല്ലൂർ പാക്കണ പുത്തൂർവയലിൽ താമസിക്കുന്ന മലയാളിയായ ശാജി മദനിയുടെ മകൻ മിസ്ഹബിന് (15) കാട്ടാന ആക്രമണത്തിൽ ദാരുണാന്ത്യം. പാക്കണ ഐ. എം. എസ് സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. ഇന്നലെ വൈകുന്നേരം ഏഴ് മണിക്ക് പുത്തൂർവയലിൽ ഇടയിൽ റോഡിൽ വച്ചാണ് കുട്ടിയെ ആന ആക്രമിച്ചത്.
പാക്കണ ടൗണിലെ ബാർബർ ഷോപ്പിൽ മുടി വെട്ടിച്ച ശേഷം വീട്ടിലേക്ക് നടന്നു പോകുമ്പോഴായിരുന്നു ആക്രമണം. സാരമായി പരിക്കേറ്റ കുട്ടിയെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മാതാവ്: റസാനത്ത്. ഒരു സഹോദരനുണ്ട്.
"https://www.facebook.com/Malayalivartha


























