കാട്ടാന ആക്രമണത്തില്‍ 15കാരന് ദാരുണാന്ത്യം

ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ 15കാരന് ദാരുണാന്ത്യം. പാക്കണ പുത്തൂര്‍വയലില്‍ താമസിക്കുന്ന മലയാളിയായ ശാജി മദനിയുടെ മകന്‍ മിസ്ഹബിന് (15) കാട്ടാന ആക്രമണത്തില്‍ ദാരുണാന്ത്യം. പാക്കണ ഐ. എം. എസ് സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്നലെ വൈകുന്നേരം ഏഴ് മണിക്ക് പുത്തൂര്‍വയലില്‍ ഇടയില്‍ റോഡില്‍ വച്ചാണ് കുട്ടിയെ ആന ആക്രമിച്ചത്.
പാക്കണ ടൗണിലെ ബാര്‍ബര്‍ ഷോപ്പില്‍ മുടി വെട്ടിച്ച ശേഷം വീട്ടിലേക്ക് നടന്നു പോകുമ്പോഴായിരുന്നു ആക്രമണം. സാരമായി പരിക്കേറ്റ കുട്ടിയെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: റസാനത്ത്. സഹോദരന്‍: മുഹമ്മദ് റാസി.
https://www.facebook.com/Malayalivartha


























