Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കമ്പനിയുടെ കളി കാണാനിരിക്കുന്നു... ​ഗൺമാൻമാർക്കെതിരെയുള്ള അന്വേഷണവും ഫേസ്ബുക്കിൽ നടപടിയും സൂചന മാത്രം, കരുത്തനാകാൻ വിഡി സതീശൻ

31 MAY 2026 09:15 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി വിഡി സതീശൻ പഴയ സതീശനല്ല. അതിന്റെ സൂചന നൽകിക്കഴിഞ്ഞു. പാർട്ടിക്കാരുടെ പ്രീതി നേടാൻ പഴയ മുഖ്യമന്ത്രിയുടെ ​ഗൺമാൻമാരെ തന്നെ കൈയ്യിലെടുത്തു. മാധ്യമങ്ങളോടായിരിക്കും ആദ്യം പറയുക എന്ന് പറഞ്ഞ സതീശൻ കഴിഞ്ഞ ദിവസങ്ങളിൽ 15 ഓളം പ്രാവശ്യമാണ് ഒന്നും മിണ്ടാതെ പോയത്. പിണറായി ​ഗൗരവത്തോടെ മുമ്പ് പോയിരുന്നതെങ്കിൽ സതീശൻ ആക്കി ചിരിച്ച് കൊണ്ടാണ് പോയത്. മാധ്യമങ്ങൾ ആവശ്യപ്പെടുമ്പോഴല്ല, മറിച്ച് താൻ എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തനിക്ക് വേണമെന്ന് വി.ഡി.സതീശൻ വ്യക്തമാക്കി.

ഒരു വിഷയത്തിൽ മറുപടി പറയുന്നതിന് മുൻപ് അത് കൃത്യമായി പഠിച്ച് മനസ്സിലാക്കേണ്ടതുണ്ടെന്നും സതീശൻ പറഞ്ഞു. താൻ മറുപടി പറയേണ്ട സമയം താനാണ് തീരുമാനിക്കുകയെന്നും ഇതിനെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയുമായി താരതമ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾക്ക് അടുക്കാൻ പോലും കഴിയാത്ത മുഖ്യമന്ത്രിയെപ്പോലെയല്ല താനെന്നും താൻ എപ്പോഴും മാധ്യമങ്ങൾക്ക് അവസരം നൽകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് വ്യക്തമായ സൂചനയാണ്. പിണറായിയെപോലെ മാധ്യമങ്ങളെ അകറ്റും. പറയാനുള്ളപ്പോൾ പ്രസ് മീറ്റ് നടത്തും. വഴിയിൽ പറയുന്നത് കുറയ്ക്കും. മാധ്യമങ്ങൾ അറ്റാക്ക് കൂടുന്നതോടെ. അതും ഇല്ലാതാക്കും. മുഖ്യമന്ത്രി വിഡി സതീശനെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട സ്‌കൂൾ പ്രൻസിപ്പലിനെ സസ്പെൻഡ് ചെയ്തത് സൂചന മാത്രമാണ്. ജീവനക്കാർ സർക്കാർ വിരുദ്ധ പ്രചരണം നടത്തിയാൽ കുടുങ്ങും എന്ന് ചുരുക്കം.

താൻ മൗനിബാബയാണോ എന്ന് ചോദിച്ച് 12 തവണയാണ് മാധ്യമങ്ങൾ പ്രതികരണം തേടിയത്. നടക്കാൻ ഇറങ്ങിയപ്പോഴും വണ്ടിയിൽ കയറുമ്പോഴുമെല്ലാം ചോദ്യങ്ങളുമായി പിന്തുടർന്നതായും ഒരു ഘട്ടത്തിൽ മാധ്യമങ്ങളുടെ മൈക്ക് തന്റെ മുഖത്ത് വന്ന് ഇടിക്കുകപോലും ചെയ്തതായും അദ്ദേഹം പറഞ്ഞു.

 

അതേസമയം മുഖ്യമന്ത്രി വിഡി സതീശനെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട സ്‌കൂൾ പ്രൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദേശം. ജന രോഷം ശക്തമായതിനെ തുടർന്ന് വി ഡി സതീശൻ തന്നെയാണ് സസ്പെൻഷൻ പിൻവലിക്കാൻ നിർദേശം നൽകിയത്. ആറ്റിങ്ങൽ മോഡൽ ഹയർ സെക്കൻററി സ്‌കൂൾ പ്രിൻസിപ്പൽ എസ് ജവാദിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്നലെ സസ്‌പെൻഡ് ചെയ്തത്. വിഷയത്തിൽ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നൽകിയിരുന്നില്ല. പുറമേ നിന്നുളള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെൻഷൻ. വിരമിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് സസ്‌പെൻഷൻ പിൻവലിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയത്.

അതേസമയം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പിണറായിയുടെ വീട്ടിൽ നടന്ന ഇ.ഡി. റെയ്ഡ് കേന്ദ്ര ഏജൻസിയുടെ നടപടിയാണെന്നും അതിൽ സംസ്ഥാന സർക്കാരിന് പങ്കില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.
നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അടക്കം സുരക്ഷാ ജീവനക്കാർക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്. നരഹത്യാക്കുറ്റം ചുമത്തിക്കൊണ്ടുള്ള റിപ്പോർട്ട് ക്രൈംബ്രാഞ്ച് ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. പ്രതികൾക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് വധശ്രമക്കുറ്റം ചുമത്തിയിരിക്കുന്നത്.

എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) റജിസ്റ്റർ ചെയ്ത കേസിൽ ഇടപെടാൻ സംസ്ഥാന സർക്കാരിനു കഴിയില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. അന്വേഷണം ഇങ്ങനെ വേണം എന്ന് സംസ്ഥാന സർക്കാരിനു പറയാൻ കഴിയില്ല. അതിനുള്ള അധികാരമില്ല. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതരമായ കുറ്റമാണ്. ക്രമസമാധാനപ്രശ്നം ഉണ്ടായാൽ പൊലീസ് ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കേന്ദ്ര ഏജൻസിയാണ് കേസ് റജിസ്റ്റർ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായാണ് അവർ നടപടി സ്വീകരിക്കുന്നത്. സംസ്ഥാനത്തിന് അതിൽ പങ്കില്ല. റെയ്ഡ് വിവരം ഇ.ഡി പൊലീസിനെ അറിയിച്ചിട്ടില്ല. ആൾകൂട്ടം കണ്ട് ആഭ്യന്തര മന്ത്രിയാണ് പൊലീസിനെ വിട്ടത്. അദ്ദേഹത്തെ അഭിനന്ദിക്കുന്നു. കുറേ സംഘർഷം ലഘൂകരിക്കാൻ പൊലീസിനു കഴിഞ്ഞു. സ്ത്രീകൾ ഉൾപ്പടെയുള്ള ഇ.ഡി ഉദ്യോഗസ്ഥരെ ക്രിമിനലുകൾ മർദിച്ചു. കാർ തല്ലി തകർത്തു. ആ സമീപനം ശരിയല്ല. ക്രമസമാധാന ലംഘനമാണ്. അത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല.

ഇ. ശ്രീധരൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി.സതീശനുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസ്ഥാന സർക്കാരിന് സമർപ്പിച്ച അതിവേഗ റെയിൽപാതയുടെ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം പൂജപ്പുരയിൽനിന്ന് കണ്ണൂർ മുണ്ടയാടു വരെ 473.3 കിലോമീറ്റർ മൂന്നരമണിക്കൂർ കൊണ്ട് എത്തുന്ന അതിവേഗ റെയിൽപാതയാണ് ഉദ്ദേശിക്കുന്നത്. 23 സ്റ്റേഷനുകളാണ് പാതയിലുള്ളത്. തിരുവനന്തപുരത്ത് 6.5 കിലോമീറ്റർ തുരങ്കപാതയും ബാക്കി പൂർണമായും ആകാശപാതയുമായിരിക്കും. തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കും.

10 കിലോമീറ്റർ റോഡിലൂടെയാവും കണ്ണൂർ വിമാനത്താവളത്തെ ബന്ധിപ്പിക്കുന്നത്. സ്റ്റാൻഡർഡ് ഗേജ് ആയതിനാൽ മുടക്കുമുതലും പരിപാലനച്ചെലവും കുറവായിരിക്കുമെന്നാണ് അവകാശവാദം. 21.5 കിലോമീറ്റർ ഇടവിട്ടാണ് സ്‌റ്റേഷനുകൾ ഉദ്ദേശിക്കുന്നത്. മണിക്കൂറിൽ 200 കിലോമീറ്റർ പരമാവധി വേഗതയുള്ള ട്രെയിനുകളുടെ സർവീസ് വേഗത 140 കിലോമീറ്ററായിരിക്കും. ആദ്യഘട്ടത്തിൽ 800 പേർക്കിരിക്കാവുന്ന 12 കോച്ചുകൾവരെയുള്ള ട്രെയിനുകളാകും സർവീസിന് ഉപയോഗിക്കുക. പിന്നീട് 16 കോച്ചുകൾ വരെയാക്കാവുന്ന നിലയിലാണ് പ്ലാറ്റ്‌ഫോമുകൾ സജ്ജീകരിക്കുക.

തിരക്കേറിയ സമയങ്ങളിൽ എല്ലാ 20 മിനിറ്റിലും സർവ്വീസുണ്ടാകും. ഒരുദിവസം 54,400 യാത്രക്കാരെ വരെയാണ് പ്രതീക്ഷിക്കുന്നത്. പിന്നീട് തിരക്കുള്ള സമയയങ്ങളിൽ 5 മിനിറ്റ് ഇടവിട്ടും അല്ലാത്ത സമയത്ത് 10 മിനിറ്റ് ഇടവിട്ടും സർവീസ് നടത്താൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു. റിസർവേഷൻ അടിസ്ഥാനത്തിൽ മാത്രമായിരിക്കും യാത്ര ചെയ്യാൻ കഴിയുക. നിന്നു യാത്ര ചെയ്യാൻ അനുവദിക്കില്ല. നിർമാണത്തിനായി 20 മീറ്റർ വീതിയിലുള്ള സ്ഥലം മാത്രം ഏറ്റെടുത്താൽ മതിയാകും. നിർമാണത്തിനു ശേഷം കൃഷിക്കും മറ്റുമായി ഇത് പാട്ടവ്യവസ്ഥയിൽ ഉടമസ്ഥർക്കു തന്നെ നൽകാൻ കഴിയും.

സോളർ സംവിധാനത്തിലൂടെയാവും ഊർജം കണ്ടെത്തുക. ബാക്കിവരുന്ന വൈദ്യുതി കെഎസ്ഇബിക്കു വിൽക്കും. 60,000 കോടി രൂപയാണ് പദ്ധതിച്ചെലവു കണക്കാക്കുന്നത്. ഇതിൽ 36,000 കോടി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 51 ശതമാനം പങ്കാളിത്തവും ബാക്കി 24,000 കോടി (49 ശതമാനം) ക്രൗഡ് ഫണ്ടിങ്ങും വഴിയാണ് കണ്ടെത്തുക. കിലോമീറ്ററിന് ശരാശരി 127 കോടി രൂപയാണ് നിർമാണച്ചെലവ് കണക്കാക്കുന്നത്. സർക്കാർ അംഗീകാരം ലഭിച്ചാൽ അഞ്ചു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടാംഘട്ടത്തിൽ കണ്ണൂരിൽനിന്ന് കാസർകോട് വരെ പാത നീട്ടും. തുടർന്ന് കോഴിക്കോട് - കൽപ്പറ്റ, പട്ടാമ്പി - പാലക്കാട്, തൃശൂർ - പാലക്കാട് എന്നിങ്ങനെയും വികസിപ്പിക്കാം

കേന്ദ്ര ഏജൻസികൾ രജിസ്റ്റർ ചെയ്ത കേസാണ്. സംസ്ഥാന സർക്കാരിന് ഇതിൽ ഒരു റോളും ഇല്ല. ഞങ്ങൾക്കൂടി ഉന്നയിച്ച ആരോപണമാണിത്. അന്വേഷണത്തിൽ കേന്ദ്ര ഏജൻസിയേക്കുറിച്ച് ഞങ്ങൾക്ക് പരാതിയുണ്ടായിരുന്നു. നാല് വർഷം മുൻപ് ഉണ്ടായ കേസാണ്. അധികാരത്തിൽനിന്ന് എൽഡിഎഫ് സർക്കാർ താഴെയിറങ്ങുന്നതുവരെ അവർ ഒന്നും അവർ ചെയ്തിട്ടില്ല.

റെയ്ഡിനെക്കുറിച്ച് സംസ്ഥാന സർക്കാരിനെയോ പോലീസിനെയോ മുൻകൂട്ടി അറിയിച്ചിരുന്നില്ല. സ്ഥലത്ത് ആളുകൾ കൂടുന്നത് കണ്ട് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പോലീസ് സംഘത്തെ അയക്കുകയായിരുന്നു. അത് അനുയോജ്യമായ നടപടിയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം മലപ്പുറത്ത് മുൻകൂർ അനുമതിയില്ലാത്ത തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്ക് വിലക്ക്. ജില്ലാ പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. വിജയാഘോഷങ്ങൾ പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ തുടരുന്ന സാഹചര്യത്തിലാണ് വിലക്കെന്നും പറയുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തിലും സഞ്ചാര സ്വാതന്ത്ര്യത്തെ ബാധിക്കുന്നതും മുന്നിൽകണ്ടാണ് വിലക്ക്. ജൂൺ ഒന്നിന് അധ്യയന വർഷം ആരംഭിക്കുന്നതിനാൽ കുട്ടികളുടെ പഠനത്തെയും മാനസിക നിലയെയും പ്രതികൂലമായി ബാധിക്കുമെന്നും പറയുന്നു. ഉത്തരവ് ലംഘിച്ചാൽ നടപടിയെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഴിമതി നടത്തിയവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല...  (17 minutes ago)

കമ്പനിയുടെ കളി കാണാനിരിക്കുന്നു... ​ഗൺമാൻമാർക്കെതിരെയുള്ള അന്വേഷണവും ഫേസ്ബുക്കിൽ നടപടിയും സൂചന മാത്രം, കരുത്തനാകാൻ വിഡി സതീശൻ  (46 minutes ago)

ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം... രാജസ്ഥാനിലെ ബിക്കാനീറിൽ ശനിയാഴ്ച ഉച്ചതിരിഞ്ഞ് വീശിയടിച്ച ശക്തമായ മണൽക്കാറ്റിൽ വ്യാപക നാശനഷ്ടം  (58 minutes ago)

ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം ആഴത്തിലുള്ള മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം... എട്ട് പേരെ കാണാതായി  (1 hour ago)

മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി.സതീശന് അഭിനന്ദനവുമായി നോർക്ക റൂട്ട്സ് വൈസ് ചെയർമാനും ലുലുഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി  (1 hour ago)

ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ കിരീടം നിലനിർത്തി പിഎസ്‌ജി...  (1 hour ago)

സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ദ്ധിപ്പിച്ചത് നാളെ മുതല്‍ പ്രാബല്യത്തില്‍...  (2 hours ago)

സംസ്ഥാനത്ത് പരക്കെ മഴ... ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണ്‍ അഞ്ച്, ആറ് തീയതികളില്‍ നാലമ്പല പ്രവേശന നിയന്ത്രണം...  (2 hours ago)

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണസംഘം തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതിയിൽ (രണ്ട്) സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച പരി​ഗണിക്കും  (2 hours ago)

തൊഴിൽ വിജയവും വലിയ സാമ്പത്തിക നേട്ടങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

21.88 ലക്ഷം രൂപയുടെ അപഹരണം ഖാദി ബോർഡ് കാഷ്യറെ 7 കേസുകളിലായി 56 വർഷം തടവിനും, 2,80,000 രൂപ പിഴക്കും ശിക്ഷിച്ചു. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പറയുന്നതിനാൽ 8 വർഷം തടവനുഭവിക്കുകയും 2  (3 hours ago)

നെടുമങ്ങാട് പനവൂരിൽ ഒന്നര വയസുള്ള കുഞ്ഞ് മരണമടഞ്ഞത് അരുംകൊലയെന്ന് തെളിഞ്ഞു.... രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ  (3 hours ago)

പ്രവേശനോത്സവത്തിന് തയ്യാറെടുത്ത് സ്കൂളുകൾ.... വേനൽഅവധിയ്ക്കുശേഷം നാളെ സ്കൂളുകൾ തുറക്കും.... സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ്‌ എച്ച്‌എസ്‌എസിൽ രാവിലെ പത്തിന്‌ മുഖ്യമന്ത്രി വി ഡ  (3 hours ago)

പാലിനുവേണ്ടി കരഞ്ഞ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ്  (7 hours ago)

Malayali Vartha Recommends