ക്ലോസെറ്റിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം....!!!! ആ വീട്ടിൽ നിന്നും മൂക്ക് പൊത്തി ഓടി പോലീസ്;തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ അധ്യാപിക5 ദിവസം മരിച്ചിരുന്നത് ദേ ഇവിടെ ...!!!! അയൽവാസികളുടെ നടുക്കുന്ന വെളിപ്പെടുത്തൽ

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ അധ്യാപികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. . അഞ്ചു ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് പൂജപ്പുരയിലെ വീട്ടിൽനിന്ന് കണ്ടെത്തിയത്. യൂണിവേഴ്സിറ്റി കോളജിലെ ഫിലോസഫി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ആലപ്പുഴ സ്വദേശിനി പൂർണിമ ജെ. പ്രകാശിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പൂജപ്പുര ചാടിയറ ലൈനിലെ വീട്ടിലായിരുന്നു പൂർണിമ താമസിച്ചിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവർ അവധിയിലായിരുന്നു. ബുധനാഴ്ചയോടെ അവധി അവസാനിച്ചിട്ടും പൂർണിമ കോളജിൽ എത്താതിരുന്നതോടെ സഹപ്രവർത്തകർ വീട്ടിലെത്തി അന്വേഷിച്ചു.
വീട്ടിലെത്തിയ സഹപ്രവർത്തകർക്ക് അവിടെനിന്ന് ദുർഗന്ധം അനുഭവപ്പെട്ടു. തുടർന്ന് പൂജപ്പുര പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പൂർണിമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം അഞ്ചു ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. ക്ലോസറ്റിൽ ഇരിക്കുന്ന നിലയിലാണ് പ്രൊഫസറുടെ മൃതദേഹം.
https://www.facebook.com/Malayalivartha

























