എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ (കീം) എഴുതുന്ന ടൈപ്പ്-1 പ്രമേഹബാധിതരായ വിദ്യാർഥികൾക്ക് മണിക്കൂറിന് 20 മിനിറ്റ് വീതം അധികസമയം അനുവദിക്കാൻ സർക്കാർ തീരുമാനം

എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ (കീം) എഴുതുന്ന ടൈപ്പ്-1 പ്രമേഹബാധിതരായ വിദ്യാർഥികൾക്ക് മണിക്കൂറിന് 20 മിനിറ്റ് വീതം അധികസമയം അനുവദിക്കാനായി സർക്കാർ തീരുമാനം. ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും അധികസമയം അനുവദിക്കുക. ഇതുസംബന്ധിച്ച ആവശ്യത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ അംഗീകാരം നൽകുകയും ചെയ്തു
പരീക്ഷക്കിടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങൾ (ഹൈപ്പോഗ്ലൈസീമിയ / ഹൈപ്പർഗ്ലൈസീമിയ) മൂലം നേരിടേണ്ടിവരുന്ന ശാരീരിക ബുദ്ധിമുട്ട് പരിഗണിച്ചാണ് അധികസമയം അനുവദിക്കുന്നത്.
ടൈപ്പ്-1 പ്രമേഹബാധിതരായ വിദ്യാർഥികൾക്ക് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രഫഷനൽ കോളജുകളിലും നടത്തുന്ന പരീക്ഷകളിൽ മണിക്കൂറിന് 20 മിനിറ്റ് അധികസമയം അനുവദിച്ച് നേരത്തേ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടായിരുന്നു. ഇതിനുപുറമെ ഇൻസുലിൻ പെൻ, ഇൻസുലിൻ പമ്പ്, ഷുഗർ ടാബ്‌ലെറ്റുകൾ, വെള്ളം, തുടർച്ചയായ ഗ്ലൂക്കോസ് നിരീക്ഷണ സംവിധാനമായ സി.ജി.എം.എസ്, ലഘുഭക്ഷണങ്ങൾ എന്നിവ പരിശോധനയ്ക്കുശേഷം കൈവശം വെക്കാനും അനുമതി.
https://www.facebook.com/Malayalivartha

























