സൂപ്പർതാരം ലയണൽ മെസി വിരമിച്ച ശേഷമുള്ള ആദ്യമത്സരം.. അർജന്റീനയെ അട്ടിമറിച്ച് ഉറുഗ്വേയ്ക്ക് വിജയം

സൂപ്പർതാരം ലയണൽ മെസി വിരമിച്ച ശേഷമുള്ള ആദ്യമത്സരത്തിൽ സ്വന്തം നാട്ടിൽ തോൽവിയറിഞ്ഞ് അർജന്റീന. ബ്യൂണസ് ഐറിസിലെ ലാ ബൊംബൊനേര സ്റ്റേഡിയത്തിൽ നടന്ന സൗഹൃദമത്സരത്തിൽ ഉറുഗ്വേയാണ് അർജന്റീനയെ അട്ടിമറിച്ച് വിജയം നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു വിജയം നേടിയത്.
മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചെങ്കിലും രണ്ടാം പകുതിയിൽ അഞ്ച് മിനിറ്റിനിടെ നേടിയ രണ്ട് ഗോളുകളിലൂടെ ഗ്വേ വിജയമുറപ്പിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഉറുഗ്വേ ലീഡ് എടുത്തു.
48-ാം മിനിറ്റിൽ ലിയാൻഡ്രോ ബലെർഡിയുടെ സെൽഫ് ഗോളിലൂടെ ഉറുഗ്വേ മുന്നിലെത്തി. ജോർജിയൻ ഡി അരാസ്കയേറ്റ എടുത്ത ഫ്രീകിക്ക് ബലെർഡിയുടെ ദേഹത്ത് തട്ടി വലയിൽ കയറുകയായിരുന്നു. 53-ാം മിനിറ്റിൽ അറോജോയിലൂടെ ലീഡ് ഇരട്ടിയാക്കി. 73-ാം മിനിറ്റിൽ ജൂലിയൻ അൽവാരസിലൂടെ അർജന്റീന ആശ്വാസ ഗോൾ നേടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























