കേരളത്തിന് അര്‍ഹമായ വെള്ളം ഇനി കിട്ടില്ല..കടുപ്പിച്ച് സി ജോസഫ് വിജയ്..പറമ്പിക്കുളം-ആളിയാര്‍ കരാര്‍ കട്ടിൽ പരാതി തമിഴ് നാട്..ഞെട്ടലോടെ കേരള സർക്കാർ..

കേരളത്തിന് ഇരുട്ടടി.പണികൊടുത്തത് മറ്റാരുമല്ല തമിഴ്നാട് തന്നെ. പറമ്പിക്കുളം-ആളിയാര്‍ ജലവിതരണ കരാറിലെ വ്യവസ്ഥകള്‍ കാറ്റില്‍പ്പറത്തി തമിഴ്‌നാട് സ്വീകരിച്ചിരിക്കുന്ന ഏകപക്ഷീയമായ നിലപാട് കേരളത്തിന്റെ കാര്‍ഷിക മേഖലയെയും കുടിവെള്ള വിതരണത്തെയും കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കരാര്‍ പ്രകാരം സംസ്ഥാനത്തിന് ലഭിക്കേണ്ട ജലം നല്‍കാന്‍ കഴിയില്ലെന്ന കര്‍ശന നിലപാടിലാണ് തമിഴ്‌നാട് ഭരണകൂടം.ചരിത്രത്തിലാദ്യമായാണ് ജലവിതരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ തമിഴ്‌നാടിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള തികച്ചും അനുഭാവപൂര്‍വ്വമല്ലാത്ത ഒരു സമീപനം ഉണ്ടാകുന്നത് എന്നത് സ്ഥിതിയുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
കോതമംഗലത്തിന് സമീപമുള്ള സ്വകാര്യ റിസോര്‍ട്ടില്‍ വെള്ളിയാഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്ന നിര്‍ണ്ണായക ചര്‍ച്ചയിലാണ് തമിഴ്‌നാട് വെള്ളം വിട്ടുനല്‍കില്ലെന്ന കാര്യം കടുപ്പത്തില്‍ വ്യക്തമാക്കിയത്.പാലക്കാട്ടെ ചിറ്റൂര്‍പുഴ, ചാലക്കുടിപുഴ ജലസേചന പദ്ധതികളെയും ഷോളയാര്‍, ഇടമലയാര്‍ ഡാമുകളിലെ ജലസംഭരണത്തെയും ഈ വിചിത്ര തീരുമാനം ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ലഭിക്കേണ്ട വെള്ളത്തിന്റെ വെറും 65 ശതമാനം മാത്രമാണ് തമിഴ്‌നാട് ഇതുവരെ കേരളത്തിന് കൈമാറിയിട്ടുള്ളത് എന്ന വസ്തുതയും യോഗത്തില്‍ പുറത്തുവന്നു.
നവംബര്‍ ആദ്യം മുതല്‍ മാര്‍ച്ച് അവസാനം വരെയുള്ളകാലയളവില്‍ കേരളത്തിന് അര്‍ഹമായ 4.3 ടി.എം.സി വെള്ളം വേണമെന്ന ന്യായമായ ആവശ്യമാണ് ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ കേരളം മുന്നോട്ടുവെച്ചത്. എന്നാല്‍ കുടിവെള്ള ആവശ്യത്തിനായി വെറും 1.5 ടി.എം.സി വെള്ളം മാത്രമേ തരൂ എന്നും, ജലസേചനത്തിനുള്ള ജലം തരാന്‍ നിര്‍വാഹമില്ലെന്നും തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തുറന്നടിക്കുകയായിരുന്നു.പറമ്പിക്കുളത്ത് നിലവില്‍ ഒന്‍പത് ടി.എം.സി വെള്ളമുണ്ടെങ്കിലും, അതില്‍ ഭൂരിഭാഗവും കുടിവെള്ളമെന്ന പേരില്‍ കൊണ്ടുപോയി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് തമിഴ്‌നാട് ലക്ഷ്യമിടുന്നത്. ഉദ്യോഗസ്ഥതല ചര്‍ച്ച പരാജയപ്പെട്ട വിവരം കേരളത്തിന്റെ പ്രതിനിധികള്‍ രാത്രിയോടെ തന്നെ മന്ത്രിതലങ്ങളെ ഔദ്യോഗികമായി ധരിപ്പിച്ചിട്ടുണ്ട്.
പറമ്പിക്കുളം-ആളിയാർ കരാർ (Parambikulam-Aliyar Pact) എന്നത് പശ്ചിമഘട്ടത്തിൽ നിന്ന് പടിഞ്ഞാറോട്ടൊഴുകുന്ന എട്ട് നദികളിലെ ജലം പങ്കുവെക്കുന്നതിനായി കേരളവും തമിഴ്‌നാടും തമ്മിൽ ഒപ്പുവെച്ച അന്തർസംസ്ഥാന ജലവിതരണ കരാറാണ്. 1958 നവംബർ മുതൽ മുൻകാല പ്രാബല്യത്തോടെ 1970 മെയ് 29-നാണ് ഇരു സംസ്ഥാനങ്ങളും ഈ കരാറിൽ ഔദ്യോഗികമായി ഒപ്പുവെച്ചത്. ആനമല കുന്നുകളിൽ നിന്നുള്ള ആറ് നദികളെയും (ആനമലയാർ, ഷോളയാർ, തൂണക്കടവ്, നീരാർ, പെരുവാരിപ്പള്ളം, പറമ്പിക്കുളം) സമതലങ്ങളിലൂടെ ഒഴുകുന്ന രണ്ട് നദികളെയും (ആളിയാർ, പാലാർ) സംയോജിപ്പിച്ചാണ് ഈ പദ്ധതി നടപ്പാക്കിയത്.
പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം, അപ്പർ ഷോളയാർ, ആളിയാർ, തിരുമൂർത്തി തുടങ്ങിയ അണക്കെട്ടുകളും ടണലുകളും കനാലുകളും ഈ പദ്ധതിയുടെ ഭാഗമാണ്. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ് ജില്ലകളിലെയും കേരളത്തിലെ പാലക്കാട് ജില്ലയിലെയും വരൾച്ചാബാധിത പ്രദേശങ്ങളിൽ ജലസേചനത്തിനും കുടിവെള്ളത്തിനും വൈദ്യുതി ഉൽപ്പാദനത്തിനുമായി ഈ ജലം ഉപയോഗിക്കുന്നു. കരാർ പ്രകാരം ചാലക്കുടിപ്പുഴയിലെ കേരള ഷോളയാർ ഡാമിലേക്കും പാലക്കാട് ചിറ്റൂർപ്പുഴയിലേക്കും (ഭാരതപ്പുഴ) നിശ്ചിത അളവിൽ വെള്ളം തമിഴ്‌നാട് തുറന്നുവിടേണ്ടതുണ്ട്.
ഓരോ 30 വർഷം കൂടുമ്പോഴും കരാർ പുനഃപരിശോധിച്ച് പുതുക്കണമെന്നാണ് വ്യവസ്ഥയെങ്കിലും, 1988-ന് ശേഷം കരാർ പുതുക്കാനുള്ള ചർച്ചകൾ പൂർണ്ണമായി വിജയിച്ചിട്ടില്ല.കരാർ പ്രകാരം കേരളത്തിന് അർഹതപ്പെട്ട ജലം കൃത്യമായി ലഭിക്കുന്നില്ല എന്നതാണ് പ്രധാന പരാതി. ഉദ്യോഗസ്ഥതലത്തിലുള്ള സംയുക്ത ജലനിയന്ത്രണ ബോർഡ് (Joint Water Regulation Board) യോഗങ്ങൾ പലപ്പോഴും തീരുമാനമാകാതെ പിരിയുന്നത് പാലക്കാട്ടെ ചിറ്റൂർ മേഖലയിലെ കൃഷിയെയും കുടിവെള്ള വിതരണത്തെയും സാരമായി ബാധിക്കാറുണ്ട്.
https://www.facebook.com/Malayalivartha

























