അറിയില്ലെന്ന് കള്ളം പറഞ്ഞ ഉമർ ക്യാമറയില്ലാത്ത വഴിയിലൂടെ കാട്ടിലേക്ക് എത്തിയതെന്തിന്? അഭിരാം കൊല്ലപ്പെട്ട വഴി തേടി പോലീസ്...

തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർത്ഥി അഭിരാം കൊല്ലപ്പെട്ട കേസിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. കേവലമൊരു തർക്കത്തിനപ്പുറം, കൃത്യമായ ആസൂത്രണത്തോടെ നടന്ന കൊലപാതകമാണിതെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രത്യേകിച്ച് കേസിലെ രണ്ടാം പ്രതിയായ ഉമറിന്റെ നീക്കങ്ങളാണ് അന്വേഷണ സംഘത്തെ പോലും ഞെട്ടിച്ചിരിക്കുന്നത്. അഭിരാമിനെ അറിയില്ലെന്ന് ആവർത്തിച്ചു പറഞ്ഞ ഉമർ, സംഭവദിവസം ഉച്ചയ്ക്ക് 3.53-ന് ശേഷം സിസിടിവി ക്യാമറകളുടെ കണ്ണുവെട്ടിച്ച് കാട്ടുപ്രദേശത്തേക്ക് എത്തിയത് എന്തിനായിരുന്നു? ആ 15 മിനിറ്റുകൾക്കുള്ളിൽ കാട്ടിനുള്ളിൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണ്? ഒന്നാം പ്രതിയുടെ മൊഴിയും, ഫോൺ രേഖകളും, ഉമറിന്റെ നിഗൂഢമായ നീക്കങ്ങളും വിരൽ ചൂണ്ടുന്നത് എങ്ങോട്ടാണ്?
https://www.facebook.com/Malayalivartha

























