അത്യാധുനിക ‘ഡാവിഞ്ചി എക്സ്ഐ’ റോബോട്ടിക് സർജറി സംവിധാനത്തിന് കിംസ് ഹെൽത്തിൽ തുടക്കം...

അത്യാധുനിക ‘ഡാവിഞ്ചി എക്സ്ഐ’ റോബോട്ടിക് സർജറി സംവിധാനത്തിന് കിംസ് ഹെൽത്തിൽ തുടക്കം. സംഗീത സംവിധായകനും ഗായകനുമായ ഷാൻ റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു.
കിംസ് ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള അധ്യക്ഷത വഹിച്ചു. ആസ്റ്റർ ഡി.എം. ക്വാളിറ്റി കെയർ ഇന്ത്യ 3 ക്ലസ്റ്റർ സിഇഒ വിശാൽ മഹേശ്വരി, കിംസ്ഹെൽത്ത് ട്രാൻപ്ലാന്റ് സർവീസസ് ഡയറക്ടർ ഡോ. ഷബീർ അലി ടി.യു എന്നിവർ സംസാരിച്ചു.
ചെറിയ മുറിവുകളിലൂടെ അതിസൂക്ഷ്മവും സങ്കീർണ്ണവുമായ ശസ്ത്രക്രിയകൾ കൂടുതൽ കൃത്യതയോടെ ചെയ്യാനായി ഡോക്ടർമാരെ സഹായിക്കുന്ന 'മിനിമലി ഇൻവേസീവ്' (കീഹോൾ) ശസ്ത്രക്രിയാ രീതിയാണ് റോബോട്ടിക് സർജറി. റോബോട്ടിക് സാങ്കേതികവിദ്യയും ശസ്ത്രക്രിയാ വിദഗ്ധന്റെ വൈദഗ്ധ്യവും ഒത്തുചേരുന്നതിലൂടെ വേദന, രക്തനഷ്ട്ടം, അണുബാധയ്ക്കുള്ള സാധ്യത, ആശുപത്രിവാസം എന്നിവ കുറയ്ക്കുക, വളരെ ചെറിയ മുറിവുകൾ, വേഗത്തിൽ സുഖം പ്രാപിക്കുക പോലുള്ളവയും രോഗികൾക്ക് ഈ സംവിധാനം വഴി സാധ്യമാകുന്നു.
യൂറോളജി, ഗൈനക്കോളജി, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, കാർഡിയോതൊറാസിക് സർജറി, സർജിക്കൽ ഓങ്കോളജി, ജനറൽ സർജറി, ഇ.എൻ.ടി തുടങ്ങി വിവിധ വിഭാഗങ്ങളിലെ ചികിത്സകൾക്ക് ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുകയും ചെയ്യും.
"
https://www.facebook.com/Malayalivartha

























