Widgets Magazine 

13
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍

13 NOVEMBER 2026 05:55 PM IST
മലയാളി വാര്‍ത്ത

കുറഞ്ഞ നികുതി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനാല്‍ ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ബെല്‍ജിയത്തിന് പ്രിയമേറുന്നതായി വിദഗ്ധര്‍. എഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബലിന്‍റെ എട്ടാം പതിപ്പിനോടനുബന്ധിച്ച് څഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂറോപ്പിലേക്കുള്ള കവാടമായി ബെല്‍ജിയംچ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് വിദഗ്ധര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഗവേഷണ-വികസന മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് പ്രത്യേക നികുതിയിളവ് നല്‍കുന്നതിലൂടെ കോര്‍പ്പറേറ്റ് നികുതിയുടെ യഥാര്‍ത്ഥ നിരക്ക് 3.75 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുമെന്ന് ഹബ്.ബ്രസല്‍സിലെ ഏഷ്യ ഇന്‍വെസ്റ്റ് മാനേജര്‍ ആര്‍നെ ഏര്‍ട്ട്ബെലിയന്‍ പറഞ്ഞു. ഈ ആനുകൂല്യമാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളെ വന്‍തോതില്‍ ഇവിടെ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രസ്സല്‍സില്‍ ഏകദേശം 10,000 ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ട്. ബെല്‍ജിയത്തില്‍ മുഴുവനായി 25,000 ത്തില്‍ മുകളിലായി ഇന്ത്യാക്കാരുണ്ട്. ബെല്‍ജിയം - ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്, ക്രിക്കറ്റ് മത്സരങ്ങള്‍, സാംസ്കാരിക കൂട്ടായ്മകള്‍ വര്‍ധിച്ചു വരുന്ന ദക്ഷിണേന്ത്യന്‍ ഭക്ഷണശാലകള്‍ എന്നിവ ഇന്ത്യന്‍ സമൂഹത്തിന് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂറോപ്യന്‍ യൂണിയന്‍റെ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ഹരിത സാങ്കേതികവിദ്യ, നിര്‍മ്മാണ മേഖലയിലെ നൂതനാശയങ്ങള്‍, ഇലക്ട്രോണിക് വാഹനങ്ങള്‍ എന്നിവയ്ക്ക് ബ്രസല്‍സ് മികച്ച പിന്തുണ നല്‍കുന്നുണ്ട്. ഹൊറൈസണ്‍ യൂറോപ്പ് ഫണ്ടില്‍ പങ്കാളിയാകുന്നതിനുള്ള അവസരങ്ങളും ലഭ്യമാണ്. രാജ്യത്തെ കുറഞ്ഞ നിരക്കിലുള്ള റിയല്‍ എസ്റ്റേറ്റ് വിപണിയും ചെലവ് കുറഞ്ഞ ഓഫീസ് സൗകര്യങ്ങളും നിക്ഷേപകര്‍ക്ക് അനുകൂലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യൂറോപ്യന്‍ യൂണിയനിലുടനീളം ബിസിനസ് വളര്‍ത്തുന്നതിനും വികസിപ്പിക്കുന്നതിനും മികച്ച കണക്ടിവിറ്റിയും പ്രഥമ സ്ഥാനവും ബ്രസല്‍സ് നല്‍കുന്നതായി ബെല്‍ജിയം എംബസി അംബാസഡര്‍ സോഫി കാള്‍ഷോസെന്‍ പറഞ്ഞു. ബ്രസല്‍സിലെ നിയമങ്ങളും നിയന്ത്രണങ്ങളും മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ ഏകീകൃത നിയമവ്യവസ്ഥയുള്ള യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാജ്യങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കുന്നതിന് എളുപ്പമാകുമെന്നും അവര്‍ പറഞ്ഞു.

യൂറോപ്പിലേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബ്രസല്‍സിനെ തുടക്ക കേന്ദ്രമായി പരിഗണിക്കാമെന്ന് ഹബ്.ബ്രസല്‍സിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്‍റ് കമ്മീഷണര്‍ ബാര്‍ട്ട് വാന്‍ഡെപുട്ടെ പറഞ്ഞു. യൂറോപ്പിലെ വിവധ ഭാഗങ്ങളുമായി ബന്ധപ്പെടാന്‍ കഴിയുന്ന കേന്ദ്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ബെല്‍ജിയത്തില്‍ ഒരു പ്രതിനിധിയുടെ സാന്നിധ്യം ഉറപ്പാക്കാന്‍ സാധിച്ചാല്‍ വെര്‍ച്വല്‍ ഓഫീസ് സംവിധാനത്തിലൂടെയും സംരംഭകര്‍ക്ക് രാജ്യത്ത് ബിസിനസ് നടത്താന്‍ സാധിക്കുമെന്ന് ഹബ്.ബ്രസല്‍സിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ് ഓഫീസര്‍ ധനശ്രീ ഗവാങ്കര്‍ പറഞ്ഞു

ഹബ്.ബ്രസല്‍സിലെ എഫ് ഡിഐ ഓഫീസര്‍ ധരണിധരന്‍ ശിവസാമിയും ചര്‍ച്ചയില്‍ പങ്കെടുത്തു.

സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി യൂറോപ്പില്‍ നിരവധി ഇന്‍ക്യുബേറ്ററുകള്‍, ആക്സിലറേറ്ററുകള്‍, വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ശൃംഖലകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതായി ചൂസ് പാരീസ് റീജിയന്‍, ഇന്ത്യ കണ്‍ട്രി മാനേജര്‍ ആക്സല്‍ ഗുയോണ്‍ പറഞ്ഞു. പാരീസ് - യൂറോപ്യന്‍ വിപണികളിലേക്കുള്ള കവാടം എന്ന വിഷയത്തില്‍ നടന്ന മറ്റൊരു പാനല്‍ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

യുറോപ്പില്‍ സംരംഭങ്ങള്‍ക്ക് എളുപ്പത്തില്‍ സീഡ് ഫണ്ടിങ്ങ് ലഭ്യമാക്കാന്‍ കഴിയും. വിവിധ തലങ്ങളിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും വലിയ തോതില്‍ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. അതേസമയം സംരംഭം കൂടുതലായി വളര്‍ച്ച കൈവരിക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് പ്രതിഫലം ഉറപ്പാക്കേണ്ടതുണ്ടെന്നും അതിനായി കൃത്യമായ മാര്‍ഗങ്ങള്‍ ആവിഷ്കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികള്‍ക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സ്റ്റാര്‍ട്ടപ്പുകള്‍, സാങ്കേതിക വിദ്യാ രംഗത്തെ പ്രമുഖര്‍, വന്‍കിട കമ്പനികള്‍, നിക്ഷേപകര്‍ എന്നിവരെ ഒരുമിച്ചണിനിരത്തുന്ന സാങ്കേതികവിദ്യ മേളയായ വിവാടെക് 2027 ജൂണ്‍ 16 മുതല്‍ 19 വരെ പാരീസില്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

സാങ്കേതികവിദ്യയുടെയും സംരംഭകത്വത്തിന്‍റെയും ഭാവി രൂപപ്പെടുത്തുന്നതിനായി സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, നിക്ഷേപകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സാമൂഹിക സംരംഭകര്‍, ഇന്നൊവേറ്റേഴ്സ്, നയരൂപകര്‍ത്താക്കള്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ ഒത്തുചേരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (11 minutes ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (14 minutes ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (16 minutes ago)

വനിതാ സംരംഭകരുടെ വളര്‍ച്ചയ്ക്ക് വിപണിയും പിന്തുണയും ഉറപ്പാക്കണമെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (18 minutes ago)

കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്  (22 minutes ago)

ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...  (25 minutes ago)

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ വൻ മാറ്റം...  (34 minutes ago)

രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം  (47 minutes ago)

ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...  (50 minutes ago)

സോണിയയുടെ പുസ്തകത്തിലെ പരാമർശം വിവാദത്തിൽ  (56 minutes ago)

#CheranalloorAccident പിതാവിന്റെ അസാന്നിധ്യത്തിൽ മൊഴി  (1 hour ago)

VLADMIR PUTIN കുരങ്ങുകളുടെ രക്തസാമ്പിളുകൾ ശേഖരിക്കാൻ നീക്കം  (1 hour ago)

Fujairah ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചു.  (1 hour ago)

THRISSUR ഒരാൾ മൂന്നാം ക്ലാസിലും അനിയൻ ഒന്നാം ക്ലാസിലുമാണ്..  (2 hours ago)

13 വയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച സംഭവം ; സ്വമേധയാ കേസെടുത്ത് നടപടി സ്വീകരിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നിർദേശം നൽകി മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

Malayali Vartha Recommends