‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..

സോണിയയുടെ ഓർമ്മക്കുറിപ്പായ ‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’ പുറത്തിറങ്ങിയത് മുതൽ വിവാദങ്ങളിലാണ് . ഒന്ന് തീരുമ്പോൾ അടുത്ത ഒന്ന് . ഇപ്പോഴിതാ പുതിയ വിവാദത്തിൽ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള പുസ്തകത്തിലെ പരാമർശമാണ് വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. മതതീവ്രവാദികളായ റസാക്കർമാരുടെ ആക്രമണത്തെക്കുറിച്ച് പറയുന്നതിനുപകരം, ജാതി കലാപമാണ് കുടുംബത്തിന്റെ മരണത്തിന് കാരണമായതെന്നാണ് സോണിയ വിശേഷിപ്പിച്ചിരിക്കുന്നത്.
കോൺഗ്രസ് കാലങ്ങളായി പിന്തുടരുന്ന പ്രീണനത്തിനറെ നേർപതിപ്പാണ് സോണിയയുടെ പുസ്തകം എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.ഖാർഗെയ്‌ക്ക് ഏഴ് വയസ്സുള്ളപ്പോൾ ജാതി കലാപത്തിനിടെ അദ്ദേഹത്തിന്റെ വീടും കുടുംബവും തീവെച്ച് നശിപ്പിക്കപ്പെട്ടുവെന്നും അന്ന് ഖാർഗെയും പിതാവും മാത്രമാണ് രക്ഷപ്പെട്ടതെന്നുമാണ് പുസ്തകത്തിലെ പരാമർശം. നേരത്തെ അഭിഭാഷകൻ കപിൽ സിബലുമായുള്ള സംഭാഷണത്തിൽ ഖാർഗെ തന്നെ റസാക്കർമാരുടെ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു.
വീട് റോഡിനരികിലായിരുന്നതിനാൽ റസാക്കർമാർ ആക്രമിച്ചുവെന്നും വീടിന് തീയിട്ടപ്പോൾ അമ്മയും സഹോദരനും സഹോദരിയും അമ്മാവനും കൊല്ലപ്പെട്ടുവെന്നുമാണ് ഖാർഗെ പറഞ്ഞത്. ഹിന്ദുക്കളുടെ വീടുകൾക്ക് തിരഞ്ഞു പിടിച്ച് തീയിടുകയും കൂട്ടക്കൊലകൾ നടത്തുകയും ചെയ്ത റസാക്കർമാരുടെ അക്രമങ്ങളെക്കുറിച്ചും അദ്ദേഹം വിവരിച്ചിരുന്നു.
സോണിയയുടെ ഓർമ്മക്കുറിപ്പായ ‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’ പുറത്തിറങ്ങിയത് മുതൽ വിവാദങ്ങളിലാണ് . ഒന്ന് തീരുമ്പോൾ അടുത്ത ഒന്ന് . ഇപ്പോഴിതാ പുതിയ വിവാദത്തിൽ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള പുസ്തകത്തിലെ പരാമർശമാണ് വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. മതതീവ്രവാദികളായ റസാക്കർമാരുടെ ആക്രമണത്തെക്കുറിച്ച് പറയുന്നതിനുപകരം, ജാതി കലാപമാണ് കുടുംബത്തിന്റെ മരണത്തിന് കാരണമായതെന്നാണ് സോണിയ വിശേഷിപ്പിച്ചിരിക്കുന്നത്. കോൺഗ്രസ് കാലങ്ങളായി പിന്തുടരുന്ന പ്രീണനത്തിനറെ നേർപതിപ്പാണ് സോണിയയുടെ പുസ്തകം എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.ഖാർഗെയ്‌ക്ക് ഏഴ് വയസ്സുള്ളപ്പോൾ ജാതി കലാപത്തിനിടെ അദ്ദേഹത്തിന്റെ വീടും കുടുംബവും തീവെച്ച് നശിപ്പിക്കപ്പെട്ടുവെന്നും അന്ന് ഖാർഗെയും പിതാവും മാത്രമാണ് രക്ഷപ്പെട്ടതെന്നുമാണ് പുസ്തകത്തിലെ പരാമർശം. നേരത്തെ അഭിഭാഷകൻ കപിൽ സിബലുമായുള്ള സംഭാഷണത്തിൽ ഖാർഗെ തന്നെ റസാക്കർമാരുടെ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. വീട് റോഡിനരികിലായിരുന്നതിനാൽ റസാക്കർമാർ ആക്രമിച്ചുവെന്നും വീടിന് തീയിട്ടപ്പോൾ അമ്മയും സഹോദരനും സഹോദരിയും അമ്മാവനും കൊല്ലപ്പെട്ടുവെന്നുമാണ് ഖാർഗെ പറഞ്ഞത്. ഹിന്ദുക്കളുടെ വീടുകൾക്ക് തിരഞ്ഞു പിടിച്ച് തീയിടുകയും കൂട്ടക്കൊലകൾ നടത്തുകയും ചെയ്ത റസാക്കർമാരുടെ അക്രമങ്ങളെക്കുറിച്ചും അദ്ദേഹം വിവരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























