അമേരിക്കന്‍ വ്യോമഗതാഗത മേഖല പൂര്‍ണ്ണമായും നിശ്ചലമായി..ഭയപ്പെട്ട് ജനങ്ങൾ.. 9/11ശേഷം രണ്ടാം തവണ; വിമാനങ്ങൾ റദ്ദാക്കിയതെന്തിന്..?

അമേരിക്കന്‍ വ്യോമഗതാഗത മേഖലയെ പൂര്‍ണ്ണമായും നിശ്ചലമാക്കി രാജ്യവ്യാപകമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ആശയവിനിമയ സംവിധാനത്തിലുണ്ടായ ഗുരുതരമായ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് യുഎസിലെ മുഴുവന്‍ വിമാനത്താവളങ്ങളില്‍ നിന്നുമുള്ള പുറപ്പെടലുകള്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അടിയന്തരമായി തടഞ്ഞു. ഇറാനുമായുള്ള അമേരിക്കയുടെ ഏറ്റുമുട്ടൽ നിരന്തരം തുടർന്ന് കൊണ്ട് ഇരിക്കുന്ന സാഹചര്യത്തിൽ ഇതും അത്തരത്തിലുള്ള നീക്കമാണോ എന്നുള്ള ഒരു ഭയം യാത്രക്കാർക്ക് ഉണ്ടായി.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.54-ഓടെയാണ് സുരക്ഷ മുന്‍നിര്‍ത്തി 'അസാധാരണമായ സാഹചര്യം' എന്ന കാരണത്താല്‍ വിമാനങ്ങള്‍ നിലത്തിറക്കാന്‍ ഉത്തരവിട്ടത്.
അപ്രതീക്ഷിതമായി വിമാനങ്ങൾ നിലത്ത് ഇറക്കിയതോടെ അമേരിക്കയിൽ വലഞ്ഞത് ആയിരക്കണക്കിനു യാത്രക്കാർ. പതിനായിരത്തിലധികം വിമാനങ്ങളാണ് റദ്ദാക്കുകയോ വൈകുകയോ ചെയ്തത്. ഏകദേശം നാല് മണിക്കൂറിന് ശേഷമാണ് നിയന്ത്രണം പിൻവലിച്ചത്. നിയന്ത്രണങ്ങൾക്ക് കാരണമായത് എന്താണ്? കാലപ്പഴക്കമുള്ള എയർ ട്രാഫിക് കൺട്രോൾ കമ്യൂണിക്കേഷൻ സംവിധാനം തകരാറിലായി തെറ്റായ വിവരങ്ങൾ നൽകിയതിനെ തുടർന്നാണ് വിമാന സർവീസുകൾ നിർത്തിവച്ചതെന്ന് യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്തെ വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ടെലികമ്മ്യൂണിക്കേഷന്‍ ശൃംഖല തകരാറിലായതാണ് പെട്ടെന്നുള്ള ഈ വലിയ പ്രതിസന്ധിക്ക് കാരണമായത്. വിവിധ കേന്ദ്രങ്ങളിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റഡാര്‍ സംവിധാനങ്ങളും റേഡിയോ ഫ്രീക്വന്‍സികളും ഒരേസമയം പ്രവര്‍ത്തനരഹിതമായി. ഇതോടെ ആകാശത്തുള്ള വിമാനങ്ങളുമായി ആശയവിനിമയം നടത്താന്‍ കണ്‍ട്രോളര്‍മാര്‍ക്ക് കഴിയാത്ത അവസ്ഥ വന്നുചേര്‍ന്നു . വിമാനങ്ങള്‍ തമ്മിലുള്ള സുരക്ഷിതമായ അകലം പാലിക്കാന്‍ പോലും കഴിയാത്ത വിധം നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലായതോടെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കേന്ദ്രങ്ങള്‍ അതീവ ജാഗ്രതയിലായി.
വിമാനത്താവളങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി നിര്‍ത്തിവെക്കുന്ന 'എടിസി സീറോ' എന്ന അപൂര്‍വ്വമായഅടിയന്തര സാഹചര്യത്തിലേക്ക് രാജ്യം നീങ്ങുകയായിരുന്നു. 2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് (9/11) ശേഷം രണ്ടാം തവണയാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ യുഎസിൽനിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങളും നിർത്തിവച്ചത്. ആശയ വിനിമയത്തിലുണ്ടായ താൽക്കാലിക തടസ്സം എന്നാണ് ഏജൻസി ഇതിനെ വിശേഷിപ്പിച്ചത്. ജാഗ്രതയുടെ ഭാഗമായാണ് നടപടിയെടുത്തതെന്നും വ്യക്തമാക്കി.
.
അറ്റലാൻറ, വാഷിംഗ്ടൺ ഡിസി, മിയാമി, ബിഡബ്ല്യുഐ മാർഷൽ, ജോർജ് ബുഷ് അടക്കമുള്ള വിമാനത്താവളങ്ങളിൽ ടേക്ക് ഓഫ് വിലക്കിയിരിക്കുകയാണ്. 3000ത്തോളം വിമാനങ്ങളാണ് നിലവിൽ അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് എത്തുന്നതെന്നാണ് ഫ്ലൈറ്റ് റഡാർ രേഖകൾ വിശദമാക്കുന്നത്.അപ്രതീക്ഷിതമായ ഈ തീരുമാനത്തെത്തുടര്‍ന്ന് അമേരിക്കയിലെ വിമാനത്താവളങ്ങളില്‍ ലക്ഷക്കണക്കിന് യാത്രക്കാരാണ് കുടുങ്ങിപ്പോയത്. ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ, ഒര്‍ലാന്‍ഡോ, ബാള്‍ട്ടിമോര്‍, വാഷിംഗ്ടണ്‍ തുടങ്ങി എല്ലാ പ്രധാന വിമാനത്താവളങ്ങളിലും യാത്രക്കാരുടെ നീണ്ടനിരകള്‍ രൂപപ്പെട്ടു.
https://www.facebook.com/Malayalivartha

























