ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി

ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കി വര്‍ധിപ്പിക്കുന്നതില്‍ കാലതാമസമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ നിയമസഭയില്‍ അറിയിച്ചു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പെട്ടെന്ന് തന്നെ നടപ്പാക്കുമെന്നും മുടങ്ങാതെ പെന്‍ഷന്‍ നല്‍കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അര്‍ഹരായ പല ആളുകളും പുറത്ത് നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍ പെട്ടത്.
ഗുണഭോക്താക്കളുടെ കാര്യത്തില്‍ അവശ്യമായ പരിശോധന നടത്തും. ലോസ് ആഞ്ചലസില്‍ ഉള്ളയാള്‍ വിളിച്ച് തനിക്ക് പെന്‍ഷന്‍ കിട്ടിയില്ലെന്ന് പറഞ്ഞതായി ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. അര്‍ഹരായ ചിലര്‍ പട്ടികക്ക് പുറത്തും അനര്‍ഹര്‍ പട്ടികക്കകത്തുമുള്ളത് പരിശോധിക്കും'. മുഖ്യമന്ത്രി വ്യക്തമാക്കി. ഈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം 24 മുതല്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സര്‍ക്കാരിനെതിരായ പ്രതിപക്ഷ ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി. യുഡിഎഫ് അധികാരത്തിലേറിയതിന് പിന്നാലെ സര്‍ക്കാര്‍ ആശുപത്രികള്‍ പൂട്ടിപ്പോകുമെന്നത് വിചിത്രമായ വാദമാണെന്നും യാതൊരു കാരണവശാലും ഇത്തരം വാദങ്ങള്‍ അംഗീകരിച്ചുനല്‍കാനാകില്ലെന്നും സതീശന്‍ പറഞ്ഞു. 'ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളെ പങ്കാളികളാക്കും.
സര്‍ക്കാര്‍ എത്ര തുക പ്രീമിയമായി അടക്കുമെന്നത് കരാറില്‍ ഏര്‍പ്പെടുമ്പോഴാണ് തീരുമാനിക്കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് രണ്ട് മാസമല്ലേ ആയുള്ളൂ. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ രണ്ട് ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കി. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമേ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കൂ'. മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























