ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിലുള്ളത് 2019ൽ നടന്ന ക്രമക്കേടുകളാണ്. 2025ലെ ഇടപാടുകളിൽ പുതിയ കേസ് രജിസ്റ്റർ ചെയ്യാനും മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ പ്രതിയാക്കാനും സാധ്യതയുണ്ട്.
ശബരിമലയിൽ 2025ൽ സ്വർണപാളികൾ കൊണ്ടുപോയതിൽ ഓരോരുത്തരുടേയും പങ്ക് വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോർട്ടാണ് എസ്‌ഐടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കുക. 2019ൽ സ്വർണം കൊണ്ടുപോയതിലെ വീഴ്ച മറച്ചുവെക്കുന്നതിന് വേണ്ടിയാണ് ശബരിമല സ്‌പെഷ്യൽ കമീഷണറെ പോലും അറിയിക്കാതെ സ്മാർട്ട് ക്രിയേഷൻസിന് കൊണ്ടുത്തുവിട്ടതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.
അന്നത്തെ ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ, തന്ത്രി കണ്ഠരര് രാജീവര് എന്നിവരെ പ്രതി ചേർത്ത് കേസെടുത്തേക്കും. കേസിൽ പൂർണ കുറ്റപത്രം എന്ന് സമർപ്പിക്കാനാകുമെന്നും എസ്‌ഐടി ഇന്ന് കോടതിയെ അറിയിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha


























