അവിഹിതകഥകൾ സൃഷ്ടിച്ച് വീഡിയോകളാക്കി ദുഷിച്ച നാവിലൂടെ അത് സാമൂഹികമാധ്യമങ്ങളിൽ വിറ്റ് വരുമാനം നേടി അതേ വായ കൊണ്ട് ഭക്ഷിച്ചുകൊണ്ടിരുന്ന യൂട്യൂബ് മാലിന്യം രാജൻ അറസ്റ്റിലായി; ഇന്നലെ ലോക്കപ്പിൽ നിലത്ത് കിടന്ന് ഉറങ്ങി എന്നറിയുന്നു; നിർണായകമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കു വച്ച് ശ്രീനാദേവി കുഞ്ഞമ്മ

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിലെ അംഗവും ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ശ്രീനാദേവി കുഞ്ഞമ്മയെ ഫേസ്ബുക്ക് വഴിയും യൂട്യൂബ് വഴിയും അധിക്ഷേപിക്കുകയും അപവാദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തെന്ന കേസിലാണ് യൂട്യൂബർ കോഴിത്തല പുള്ളൂർ ഹൗസിൽ രാജൻ ജോസഫിനെ (48) എറണാകുളത്തു നിന്നും അടൂർ പൊലീസ് പിടികൂടിയിരുന്നു. പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മ നിർണായകമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കു വച്ചിരിക്കുകയാണ്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
അവിഹിതകഥകൾ സൃഷ്ടിച്ച് വീഡിയോകളാക്കി ദുഷിച്ച നാവിലൂടെ അത് സാമൂഹികമാധ്യമങ്ങളിൽ വിറ്റ് വരുമാനം നേടി അതേ വായ കൊണ്ട് ഭക്ഷിച്ചുകൊണ്ടിരുന്ന യൂട്യൂബ് മാലിന്യം രാജൻ അറസ്റ്റിലായി. "എന്നെ അറസ്റ്റു ചെയ്യൂ" എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്ന രാജനെ അടൂർ പോലീസ് ഇന്നലെ വൈകുന്നേരം എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 10.30 ന് അടൂർ പോലീസ് സ്റ്റേഷനിൽ എത്തി ഞാൻ ആ മാലിന്യത്തെ നേരിട്ട് കണ്ടു. ക്ലോസറ്റ് സൗകര്യം ഉള്ള ലോക്കപ്പ് മുറിയിൽ സമാനമായ വായോടുകൂടി ജീവിക്കുന്ന ടിയാൾ നിലത്ത് ഇരിപ്പുണ്ടായിരുന്നു. രണ്ട് വാക്കുകൾ സംസാരിച്ചു, പരിചയപ്പെട്ടു, ഞാൻ തിരികെപ്പോരുന്നു.
ഇന്നലെ ലോക്കപ്പിൽ നിലത്ത് കിടന്ന് ഉറങ്ങി എന്നറിയുന്നു. ഉറക്കം സുഖമായിരുന്നു എന്നുറപ്പാക്കിയിരുന്നു. അടൂരിൽ എന്ത് സുഖക്കുറവ് ഉണ്ടെങ്കിലും പരിഹരിക്കും. പത്തനംതിട്ട ബോർഡർ കടന്നാൽ രാജന്റെ സുഖകരമായ accomodation ഞങ്ങൾ ഉറപ്പിക്കുന്നതായിരിക്കും. ഉറപ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























