ശബരിമല സ്വര്‍ണക്കൊള്ള കേസ്: കേസിന്റെ മേല്‍നോട്ടം കോടതിക്കാണെന്നും സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് കെ മുരളീധരന്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം സ്തംഭിച്ചു, ശബരിമലയില്‍ സര്‍ക്കാരിനും ദേവസ്വത്തിനും റോളില്ലെന്നും എല്ലാം തീരുമാനിക്കുന്നത് ഹൈക്കോടതിയാണെന്നും ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍. കേസിന്റെ മേല്‍നോട്ടം കോടതിക്കാണെന്നും സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസവും ക്ഷേത്രങ്ങളിലെ കോടതി ഇടപെടലിനെ കുറിച്ച് കെ മുരളീധരന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ കോടതിയുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
'കേസ് തെളിയിക്കണമെങ്കില്‍ കോടതിയില്‍ ചാര്‍ജ് ഷീറ്റ് നല്‍കണം. അത് കോടതി ആവശ്യപ്പെടേണ്ടതുണ്ട്. എന്നാല്‍ അത് രണ്ടും നടക്കുന്നില്ല. ഈ അവസ്ഥ പ്രതികള്‍ രക്ഷപ്പെടാനും തെളിവ് നശിപ്പിക്കാനുമുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കും. ദേവസ്വം വകുപ്പില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അധികാരം വേണം. എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ കോടതിക്ക് തിരുത്താം. ശബരിമല തന്ത്രി സ്ഥാനത്ത് തനിക്ക് പകരം മകന്‍ ബ്രഹ്മദത്തനെ നിയമിക്കണമെന്ന കണ്ഠരര് രാജീവരുടെ ആവശ്യം ദേവസ്വം ബോര്‍ഡ് കോടതിക്ക് വിടുകയാണ് ചെയ്തത്. ബോര്‍ഡിന്റെ ഈ നിലപാട് ശരിയല്ല'മന്ത്രി പറഞ്ഞു.
ഹിന്ദു ഐക്യവേദി നേതാക്കള്‍ വി ഡി സതീശനെ കണ്ട സംഭവത്തില്‍ മുഖ്യമന്ത്രിയെ ആര്‍ക്കുവേണമെങ്കിലും കാണാമെന്നും എന്നാല്‍ അത്തരം ആളുകളുടെ പരിപാടിയില്‍ പങ്കെടുക്കുന്നതാണ് തെറ്റെന്നും മന്ത്രി പറഞ്ഞു. കോടതിയോട് ധിക്കാരമോ ബഹുമാനക്കുറവോ ഇല്ല. എന്നാല്‍ തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാരിന് കുറച്ച് സ്വാതന്ത്യം വേണമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























