ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം.... കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കുന്നതിനുള്ള വരുമാനപരിധി ഉയര്‍ത്തി..

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കുന്നതിനുള്ള വരുമാനപരിധി വർദ്ധിപ്പിച്ചു. 20,000 രൂപയില്‍ നിന്ന് 50,000 രൂപയായിട്ടാണ് വരുമാനപരിധി ഉയര്‍ത്തിയത്. ഇതോടെ അര്‍ഹരായ കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് യാത്രാപാസിന്റെ ആനുകൂല്യം ലഭ്യമാകുമെന്ന് സര്‍ക്കാര്‍ .
2024 ലെ ഗതാഗത വകുപ്പിന്റെ ഉത്തരവുപ്രകാരം വരുമാനപരിധി 20,000 രൂപയായി നിശ്ചയിച്ചത് ഭിന്നശേഷിക്കാര്‍ക്ക് കടുത്ത തിരിച്ചടിയായി. ഈ വ്യവസ്ഥയിലെ അപ്രായോഗികതയും ഭിന്നശേഷിക്കാര്‍ നേരിടുന്ന ദുരിതവും ഗതാഗത വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് പുതിയ ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന ക്ഷേമപെന്‍ഷന്‍ പ്രതിമാസം 2,000 രൂപ വരെയാണ്. ഈ തുക മാത്രം വാര്‍ഷികാടിസ്ഥാനത്തില്‍ കണക്കുകൂട്ടിയാല്‍ത്തന്നെ 20,000 രൂപയ്ക്കു മുകളിലാകും.
മറ്റു വരുമാനമാര്‍ഗങ്ങള്‍ ഇല്ലാത്തതവരും ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം മറ്റു ജോലികള്‍ക്ക് പോകാനായി കഴിയാത്തവരുമായ നൂറുകണക്കിന് അര്‍ഹരായ ഭിന്നശേഷിക്കാര്‍ക്ക് ഇതു മൂലം പാസ് നിഷേധിക്കപ്പെട്ടിരിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha























