വൈദ്യുതി പ്രതിസന്ധിക്കിടെ റഗുലേറ്ററി കമ്മീഷൻ യോഗം ഇന്ന്....

വൈദ്യുതി പ്രതിസന്ധിക്കിടെ റഗുലേറ്ററി കമ്മീഷൻ യോഗം ഇന്ന്. 200 മെഗാവാട്ട് സോളാര്‍ വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബി അപേക്ഷ പരിഗണിക്കും. ഒരു വര്‍ഷത്തേയ്ക്ക് 24 മണിക്കൂറും വൈദ്യുതി വാങ്ങാനുള്ള കരാറിന് അനുമതി തേടും. പീക്ക് സമയത്ത് സംസ്ഥാനം നേരിടുന്നത് 400 മുതൽ 500 മെഗാവാട്ടിന്‍റെ കുറവാണ്.
ഇന്ന് പ്രത്യേക സിറ്റിങിലൂടെയാണ് കുറഞ്ഞനിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള അപേക്ഷ പരിഗണിക്കുക. രണ്ട് കമ്പനികളില്‍ നിന്നായി യൂണിറ്റിന് അഞ്ച് രൂപ 96 പൈസയ്ക്കാണ് വൈദ്യുതി കിട്ടാനുള്ള ടെണ്ടര്‍ കെ.എസ്.ഇ.ബി ഉറപ്പിച്ചത്. റെഗുലേറ്ററി കമ്മിഷന്‍ കരാറിന് അനുമതി നല്‍കിയാല്‍ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് നേരിയ ആശ്വാസമാവുന്നതാണ്.
https://www.facebook.com/Malayalivartha
























