എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ

ബാങ്ക് എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ പ്രചരിക്കുന്നു. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലെ ഒരു എടിഎമ്മില്‍ നിന്നുള്ള വിഡിയോയാണ് പ്രചരിക്കുന്നത്. എടിഎമ്മില്‍ ഇടപാടിനു എത്തിയ ആളാണ് വിഡിയോ ചിത്രീകരിച്ചത്. സോഷ്യല്‍ മീഡിയയില്‍ വിഡിയോ വൈറലായതോടെ ശീതീകരിച്ച എടിഎം സൗകര്യങ്ങള്‍ ഉപയോഗിച്ച് ഇങ്ങനെ ഉറങ്ങിയാല്‍ പണമെടുക്കാന്‍ എത്തുന്നവര്‍ എന്തു ചെയ്യുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
അതേസമയം എടിഎമ്മില്‍ ഉറങ്ങുന്നയാള്‍ ആരാണെന്നോ എത്രനാളായി ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു എന്നോ അറിയില്ല. എടിഎമ്മിന്റെ സുരക്ഷയെ കുറിച്ചും ആശങ്കകള്‍ ഒട്ടേറെപ്പേര്‍ പങ്കിടുന്നുണ്ട്. അടുത്തിടെ രാജ്യത്ത് വിവിധ ഇടങ്ങളില്‍ എടിഎം കൊള്ള റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുന്‍പ് എടിഎമ്മുകളില്‍ സുരക്ഷാജീവനക്കാര്‍ ഉണ്ടായിരുന്നെന്നും അതില്ലാതായതിന്റെ ഫലമാണിതെന്നും വിഡിയോയ്ക്ക് അഭിപ്രായമായി അഭിപ്രായപ്പെട്ടവരുമുണ്ട്.
https://www.facebook.com/Malayalivartha
























