സങ്കടക്കാഴ്ചയായി... കുമ്പളയില്‍ ഫുട്ബോൾ കളിക്കിടെ യുവാവ് കുഴഞ്ഞുവീണു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കുമ്പളയില്‍ ഫുട്ബോൾ കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ഉളുവാർ ബദ്രിയ മൻസിലിലെ അബ്ദുല്ലയുടെയും ഖദീജയുടെയും മകൻ ഹസ്സൻ ഉളുവാർ (46) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറു മണിയോടെ ഫുട്ബോൾ കളിയിൽ റഫറിയിങ് നടത്തുമ്പോൾ തല കറങ്ങുന്നതുപോലെ തോന്നുകയും പെട്ടെന്ന് കുമ്പള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അവിടെവച്ചാണ് മരണം സംഭവിച്ചത്. ഭാര്യ: സമീറ. മകൾ: ഖദീജ അൻഫാ.
"
https://www.facebook.com/Malayalivartha

























