Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓണത്തിരക്കിനിടെ നാടണയാൻ ഇനി കാത്തിരിക്കേണ്ട..സ്പെഷ്യൽ ട്രെയിൻ..ട്രെയിനിൻ്റെ ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്..വിശദാംശങ്ങൾ പരിശോധിക്കാം..


അഭിജിത് ദീപ്‌കെയുടെ വസതിയിൽ പ്രധാന നേതാക്കൾ ഈമാസം അഞ്ചിന് യോഗം ചേരും..വാർത്താസമ്മേളനം വിളിച്ചു തുടർ സമരപരിപാടികൾ പ്രഖ്യാപിക്കും..വമ്പൻ നീക്കം..


അഞ്ചാംനിലയിൽനിന്ന് വീണ് മനോരോഗ ചികിത്സാവിദഗ്ധയായ വനിതാ ഡോക്ടർ ദാരുണമായി മരിച്ചു..ഒന്നരവർഷം മുൻപാണ് വിവാഹമോചിതയായതെന്ന് കുടുംബാംഗങ്ങൾ..


വീണ്ടും മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ പ്രവചനം...പസഫിക് സമുദ്രത്തില്‍ രൂപപ്പെടുന്ന 'എല്‍നിനോ' പ്രതിഭാസമാണ്.. മണ്‍സൂണിനെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്..


അസമിന്റെയും റെയിൽവേസിന്റെയും മുൻ താരം ശുഭദീപ് ഘോഷിനെ ഇന്ത്യയുടെ ഫീൽഡിങ് കോച്ചായി നിയമിച്ചു...

വി ഡി സതീശനെ സംസ്ഥാന പോലീസ് മേധാവി കുടുക്കി..പിണറായിയുടെ അതേ വഴിയിലുടെ വിഡി സതീശനെയും കുരുക്കി.. വിവാദ തീരുമാനത്തിൽ നിന്നും മന്ത്രി രമേശ് ചെന്നിത്തല തന്ത്ര പൂർവം മാറി..

02 AUGUST 2026 11:51 AM IST
മലയാളി വാര്‍ത്ത

More Stories...

ഓണത്തിരക്കിനിടെ നാടണയാൻ ഇനി കാത്തിരിക്കേണ്ട..സ്പെഷ്യൽ ട്രെയിൻ..ട്രെയിനിൻ്റെ ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്..വിശദാംശങ്ങൾ പരിശോധിക്കാം..

അഭിജിത് ദീപ്‌കെയുടെ വസതിയിൽ പ്രധാന നേതാക്കൾ ഈമാസം അഞ്ചിന് യോഗം ചേരും..വാർത്താസമ്മേളനം വിളിച്ചു തുടർ സമരപരിപാടികൾ പ്രഖ്യാപിക്കും..വമ്പൻ നീക്കം..

അകത്തേക്കോ പുറത്തേക്കോ ഒരടി വയ്ക്കാനാകില്ല!! സെക്രട്ടറിയേറ്റ് വളഞ്ഞ് LPST റാങ്ക് ഹോൾഡേഴ്സ്.. മുഖ്യമന്ത്രിയുടെ മൂക്കിൻ തുമ്പിൽ പട്ടിണി കിടന്ന് കരയുന്ന സ്ത്രീ.... ആശാൻ അങ്ങ് വിരുന്നുണ്ണുന്ന തിരക്കിൽ!! ഇതിലും ഭേദം പിണറായി

മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. ; നിർദേശങ്ങൾ ഇങ്ങനെ

പേപ്പാറ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നു;ഡാമുകളുടെ സമീപ പ്രദേശങ്ങളിലും നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം

മുഖ്യമന്ത്രി വി ഡി സതീശനെ സംസ്ഥാന പോലീസ് മേധാവി കുടുക്കി. പൊലീസിനായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാര്‍ തുടരുന്നതിന് വേണ്ടിയാണ്  മുഖ്യമന്ത്രിയുടെ സ്വകാര്യ യാത്രയ്ക്ക് കോപ്റ്റർ നൽകിയത്. കരാർ പുതുക്കണമെന്ന സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറുടെ ശുപാർശ സർക്കാർ അംഗീകരിക്കും.  കരാര്‍ ഈ മാസം അവസാനിക്കാനിരിക്കെയാണിത്. സ്വകാര്യ കമ്പനിയായ ചിപ്‌സണ്‍ ഏവിയേഷന്റെ ഹെലികോപ്റ്ററിന്റെ വാടക പ്രതിമാസം 80 ലക്ഷം രൂപയാണ്. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് ഹെലികോപ്റ്റര്‍ ആവശ്യമാണെന്നാണു ഡിജിപിയുടെ നിലപാട്. കേന്ദ്ര സർക്കാർ കോപ്റ്റർ വാടക മുടക്കിയതോടെയാണ് ഡി ജി പി പുതിയ നമ്പരുമായി ഇറങ്ങിയത്. മുഖ്യമന്ത്രിയുടെ സ്വകാര്യ യാത്രയുടെ വിവരങ്ങൾ ആരാണ് മാധ്യമങ്ങൾക്ക് ചോർത്തിയതെന്നറിയില്ല. 

 

പ്രകൃതി ദുരന്തങ്ങളിലെ രക്ഷാപ്രവര്‍ത്തനം, മാവോയിസ്റ്റ് വേട്ട, അടിയന്തര സാഹചര്യങ്ങളില്‍ വിഐപികളുടെ യാത്ര, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള അടിയന്തര യാത്രകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത്. ഒരു മാസം 25 മണിക്കൂര്‍ പറക്കുന്നതിനുള്ള നിരക്കാണ് 80 ലക്ഷം രൂപ. അതില്‍ കൂടുതല്‍ പറന്നാല്‍ ഓരോ മണിക്കൂറിനും അധിക തുക നല്‍കണം. പറന്നാലും ഇല്ലെങ്കിലും 80 ലക്ഷം വാടക നല്‍കേണ്ട സ്ഥിതിയായിരുന്നു. ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത് ധൂര്‍ത്താണെന്ന ആരോപണം പ്രതിപക്ഷത്തിരിക്കെ കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു. 

 

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് വാടകയ്‌ക്ക് എടുത്ത ഹെലികോപ്റ്ററുകളുടെ ഇതുവരെയുള്ള ചെലവ് 45 കോടി രൂപയാണ്  ഇതില്‍ ഇനിയും കൊടുത്ത് തീര്‍ക്കാനുള്ളത് 2.40 കോടിയുമെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.സംസ്ഥാനത്തിന് വന്‍ സാമ്പത്തികബാധ്യത വരുത്തുമെന്നതിനാല്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് വാടക ഹെലികോപ്റ്ററിനെ ശക്തമായി എതിര്‍ത്ത കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതോടെ കരാര്‍ പുതുക്കാനുള്ള നീക്കത്തിലാണ്. ഇത് സംബന്ധിച്ച ശിപാര്‍ശ ഡിജിപി സര്‍ക്കാറിന് കൈമാറിക്കഴിഞ്ഞു. അഞ്ച് സീറ്റുള്ള പത്ത് കോപ്റ്ററുകള്‍ വാങ്ങാനുള്ള പണമാണ് ഇടത് സര്‍ക്കാര്‍ ഇതിനകം ധൂര്‍ത്തടിച്ചതെന്ന ആരോപണവും ശക്തമാണ്.

പോലീസ് ഫണ്ടുപയോഗിച്ചാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്. മാവോയിസ്റ്റ് നിരീക്ഷണത്തിനും പ്രകൃതിക്ഷോഭ രക്ഷാപ്രവര്‍ത്തനത്തിനും വിവിഐപി യാത്രക്കുമെന്ന പേരിലാണ് കാര്യമായ കൂടിയാലോചനയില്ലാതെ ദല്‍ഹി ആസ്ഥാനമായ പവന്‍ ഹന്‍സ് എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് ടെണ്ടറില്ലാതെ ഹെലികോപ്റ്ററെടുത്തത്. നടപടി വിവാദമായതോടെ രണ്ടാം പിണറായി സര്‍ക്കാര്‍ ടെണ്ടര്‍ വിളിച്ചു. ചിപ്‌സണ്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി അഞ്ച് വര്‍ഷത്തേക്ക് ടെണ്ടര്‍ നേടി. ഈ മാസം കരാര്‍ അവസാനിക്കുന്നതിനാലാണ് പുതുക്കണമെന്ന ആവശ്യം പോലീസ് മുന്നോട്ടുവച്ചത്.പ്രതിമാസം 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് വാടക.

 

അധികം പറന്നാല്‍ മണിക്കൂറിന് 90,000 രൂപ വീതം നല്‍കണം. ഉയോഗിച്ചാലും ഇല്ലെങ്കിലും വാടക നല്‍കണമെന്നാണ് കരാര്‍. എവിടെയൊക്കെ, എന്ത് ആവശ്യത്തിനാണ് ഹെലികോപ്റ്റര്‍ പറന്നതെന്ന് ഇതുവരെയും സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. ലഭ്യമായ വിവരം അനുസരിച്ച് ഒരിടത്തും മാവോവാദികളെ നിരീക്ഷിക്കാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിട്ടില്ല. പ്രകൃതിദുരന്തങ്ങളില്‍ ഈ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എത്ര പേരെ രക്ഷപെടുത്തി എന്നതിലും വ്യക്തതയില്ല. കൂടുതലും വിവിഐപി യാത്രകള്‍ക്കാണ് കോപ്റ്റര്‍ ഉപയോഗിച്ചത്. പിണറായി തന്നെയാണ് കൂടുതലും കോപ്റ്ററില്‍ പറന്നത്. ഏറെ ദിവസവും കോപ്റ്റര്‍ വിശ്രമത്തിലുമായിരുന്നു.വിവരാവകാശ പ്രവര്‍ത്തകനായ കെ.എം. തോമസ് ഇത് സംബന്ധിച്ച് രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ രഹസ്യസ്വഭാവമുള്ളതിനാല്‍ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി.

 

ഭാരത നാവിക സേനയില്‍ നിന്ന് അവശ്യഘട്ടങ്ങളില്‍ മിതമായ ചെലവില്‍ ഹെലികോപ്റ്റര്‍ ലഭിക്കുമെന്നിരിക്കെയാണ് വന്‍ ധൂര്‍ത്തിന് ഇടതുസര്‍ക്കാര്‍ തയാറായതെന്ന കാര്യം ശ്രദ്ധേയമാണ്.മുഖ്യമന്ത്രി വി.ഡി സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയിൽ ആരോപണവുമായി പ്രതിപക്ഷ നേതാക്കൾ രം​ഗത്തെത്തി. വ്യക്തിപരമായ ആവശ്യത്തിന് മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിച്ചു എന്നാണ് വിമർശനം. ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ കാണാൻ സർക്കാർ ഹെലികോപ്റ്റർ ഉപയോഗിച്ചുവെന്നാണ് പ്രതിപക്ഷ ആരോപണം.അടിയന്തര സാഹചര്യങ്ങളിലോ ദുരന്ത നിവാരണ ആവശ്യങ്ങൾക്കോ മാത്രം ഉപയോഗിക്കേണ്ട സർക്കാർ ഹെലികോപ്റ്റർ ഉപയോ​ഗിച്ചെന്നാണ് ആരോപിച്ചാണ് പ്രതിപക്ഷം രം​ഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ മുൻമന്ത്രി വി. ശിവൻകുട്ടിയും എം.ബി. രാജേഷും ഫെസ്ബുക്കിലൂടെ വിമർശനമറിയിച്ചിരുന്നു.

 

മുഖ്യമന്ത്രി രണ്ടുതവണ വ്യക്തപരമായ ആവശ്യത്തിനായി ഹെലികോപ്റ്ററിൽ യാത്ര ചെയ്തുവെന്നാണ് മുൻമന്ത്രി എം.ബി. രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ 'യൂ-ടേൺ' അടിച്ചു എന്നായിരുന്നു  വി. ശിവൻകുട്ടിയും പ്രതികരിച്ചു. പ്രതിപക്ഷത്തായിരുന്നപ്പോൾ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതിനെ ദുർവ്യയമെന്ന് വിളിച്ച് എതിർത്ത വി.ഡി. സതീശൻ, ഭരണത്തിലെത്തിയപ്പോൾ നിലപാട് മാറ്റിയതിനെയും യാത്ര തടസ്സപ്പെട്ട് തിരികെ ഇറങ്ങേണ്ടി വന്നതിനെയും പരിഹസിച്ചായിരുന്നു ശിവൻകുട്ടിയുടെ വിമർശനം. ന്യൂമോണിയ ബാധിച്ച് കൊച്ചിയിലെ ആശുപത്രിയിൽ കഴിയുന്ന ഭാര്യാപിതാവിനെ കാണാനാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തു നിന്നും ഹെലികോപ്റ്ററിൽ യാത്ര ചെയ്തത്. കാലാവസ്ഥ മോശമായതിനെ തുടർന്ന് ഹെലികോപ്റ്റർ തിരികെ ഇറക്കേണ്ടി വരികയും പിന്നീട് വീണ്ടും യാത്ര തുടരുകയുമായിരുന്നു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഹെലികോപ്റ്റർ ഉപയോഗത്തിനെതിരെ വലിയ രീതിയിൽ ശബ്ദമുയർത്തിയ വി.ഡി. സതീശൻ തന്നെ ഇപ്പോൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഹെലികോപ്റ്റർ ദുരുപയോഗം ചെയ്തതിനെതിരെ ശക്തമായ രാഷ്ട്രീയ പ്രതിഷേധമാണ് ഉയരുന്നത്.മാവോയിസ്റ്റ് വേട്ടയ്ക്കുള്ള കേന്ദ്ര ഫണ്ട് മന്ത്രി  അമിത് ഷാ വെട്ടിക്കുറച്ചിരുന്നു. ഇതോടെയാണ്  ഉന്നതർ സവാരി നടത്തുന്ന ഹെലികോപ്ടറിന് സ്റ്റേറ്റ് തന്നെ വാടക കൊടുക്കണമെന്ന അവസ്ഥ വന്നത്.മാസം 80ലക്ഷം വാടകനൽകാനുള്ള വഴിയാണ് അടഞ്ഞത് . മാവോയിസ്റ്റ് വേട്ടയുടെ പേരിലാണ് വാടയ്ക്ക് എടുത്തതെങ്കിലും, ഒരു തവണ കോഴിക്കോട് മേഖലയിലെ വനത്തിന് മുകളിലൂടെ പറന്നതാണ് അതുകൊണ്ട് നടത്തിയ ഏകദൗത്യം.അത് പരാജയപ്പെടുകയും ചെയ്തു.

 

വെട്ടിക്കുറച്ച തുക വീണ്ടും കിട്ടാൻ കണ്ണൂർ, വയനാട് ജില്ലകളെ മാവോയിസ്റ്റ് ബാധിത പട്ടികയിൽ നിലനിർത്തണമെന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ  ഡൽഹിയിൽ കേന്ദ്രആഭ്യന്തരമന്ത്രി അമിത്‌ഷായെ കണ്ടപ്പോൾ ആവശ്യപ്പെട്ടിരുന്നു .എന്നാൽ ഇക്കാര്യത്തിൽ പുനരാലോചനയില്ലെന്നാണ് അമിത് ഷാ പറഞ്ഞത്. അതോടെ മുഖ്യമന്ത്രിയുടെ പ്രതീക്ഷ മങ്ങി, ഫെബ്രുവരിയിൽ മാവോയിസ്റ്റ് നേതാവ് സന്തോഷ് (രവി) അറസ്റ്റിലായതോടെ കേരളത്തിൽ പ്രവർത്തിച്ചിരുന്ന എല്ലാ മാവോയിസ്റ്രുകളെയും പിടികൂടാനായെന്ന് പൊലീസ് പ്രഖ്യാപിച്ചതോടെയാണ് കേന്ദ്രം തുക കുറച്ചത്. പ്രതിവർഷം 20കോടിയാണ് കേന്ദ്രം നൽകിയിരുന്നത്. വയനാട്, പാലക്കാട്, മലപ്പുറം ജില്ലകൾ മാവോയിസ്റ്റ് മുക്തമായെന്ന് പ്രഖ്യാപിച്ചതോടെ 75%വെട്ടിക്കുറച്ചു. ഇപ്പോൾ അഞ്ചുകോടിയിൽ താഴെയേ ലഭിക്കുന്നുള്ളൂ.

 

വനത്തിലെ തിരച്ചിൽ, വാഹനങ്ങളും ആയുധങ്ങളും വാങ്ങൽ, തണ്ടർബോൾട്ടിന്റെ പരിശീലനം, കമ്മ്യൂണിറ്റി പൊലീസിംഗ്, വോളണ്ടിയർമാരുടെ ചെലവ് എന്നിവയ്ക്കെല്ലാമുള്ള പണമാണിത്. ഹെലികോപ്ടറിന് മാത്രം 9.6കോടി വേണം. മൂന്നുകോടിയിലേറെ രൂപ വാടകകുടിശികയുണ്ട്.കേരളത്തിൽ പ്രവർത്തനം ശക്തിപ്പെടുത്താൻ മാവോയിസ്റ്റ് നേതൃത്വം തീരുമാനിച്ചതായി ഇന്റലിജൻസ്ബ്യൂറോ സംസ്ഥാന പൊലീസിന് നൽകിയ സൂചന ചൂണ്ടിക്കാട്ടിയാണ് രണ്ടു ജില്ലകളെ പട്ടികയിൽ നിലനിറുത്തണമെന്നും ഫണ്ട് വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്. യഥാർത്ഥത്തിൽ കേരളം,തമിഴ്നാട്,കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിയായ ട്രൈജംഗ്ഷനിലെ സംയുക്ത പരിശോധനയല്ലാതെ തണ്ടർബോൾട്ടിന് കാര്യമായ പണിയില്ല.

 

ഹെലികോപ്ടറിന് മൂന്നുവർഷത്തേക്ക് 28.8കോടിയാണ് വാടക. മൂന്നു വർഷത്തെ കരാറൊപ്പിട്ടതിനാൽ ഇത്രയുംകാലം വാടക കൊടുത്തേപറ്റൂ. കേന്ദ്രഫണ്ട് കിട്ടിയില്ലെങ്കിൽ വാടക സംസ്ഥാനം നൽകേണ്ടിവരും.11സീറ്റുള്ള ഫ്രഞ്ച്നിർമ്മിത ഇരട്ടഎൻജിൻ കോപ്ടറിന്റെഇന്ധനം, അറ്റകുറ്റപ്പണി, സ്റ്റാഫിന്റെശമ്പളം, പാർക്കിംഗ്ഫീസ് സഹിതമാണ് വാടകകേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിപങ്കിടുന്ന വനമേഖല കേന്ദ്രീകരിച്ചായിരുന്നു മാവോയിസ്റ്റ് ദളം പ്രവർത്തിച്ചിരുന്നത്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിളായിരുന്നു ആദ്യഘട്ടത്തിൽ പ്രവർത്തനം സജീവം. പിന്നീട് മലപ്പുറം, വയനാട് ജില്ലകളിലേക്ക് മാറി, ഏറ്റവും ഒടുവിൽ കണ്ണൂർ, വയനാട് ജില്ലകളിലേക്ക് മാറി.

 

നക്സൽ ബാധിത ജില്ലകളിൽ പലപ്പോഴും പൊലീസും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുകളും ഉണ്ടായിരുന്നു. കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നുള്ള മാവോയിസ്റ്റ് നേതാക്കള്‍ പരിശീലനം നൽകിയിരുന്ന ദളം സജീവമായിരുന്നു. ചില നേതാക്കള്‍ ഏറ്റമുട്ടലിൽ മരിച്ചു, ചിലരെ പിടികൂടി, ചിലർ കീഴടങ്ങി. ഇതോടെ മാവോയിസ്റ്റ് പ്രവർത്തനം കേരളത്തിൽ സജീവമല്ലെന്ന നിഗമനത്തിലാണ് കേന്ദ്രമെത്തിയത്. 2026 അവസാനത്തോടെ പരമാവധി ജില്ലകളെ നക്സൽ വിമുക്തമാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യം. ഇതിൻെറ ഭാഗമായി 30 ജില്ലകളെ ഒഴിവാക്കിയപ്പോള്‍ കേരളത്തിലെ രണ്ടു ജില്ലകളെയും ഒഴിവാക്കി. കഴിഞ്ഞ പത്തുവർഷമായി കേരളത്തിന് മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് കേന്ദ്ര ഫണ്ട് ലഭിക്കുന്നുണ്ട്.

 

മാവോയിസ്റ്റ് നിരീക്ഷണത്തിനും വിവിഐപി യാത്രക്കുമായി ഹെലികോപ്റ്റർ വാടകക്കെടുത്തതും പൊലീസ് ഫണ്ട് ഉപയോഗിച്ചാണ്.  എന്നാൽ മാവോയിസ്റ്റ് ബാധിത സ്ഥലങ്ങളിലെ തണ്ടർബോള്‍ട്ടിൻെറ നിരീക്ഷണം തുടരുമെന്ന് പൊലിസ് പറഞ്ഞു. മാവോയിസ്റ്റ് മുക്ത ഇന്ത്യ 2026 മാര്‍ച്ചില്‍ സാധ്യമാക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനം പലരേയും ഞെട്ടിച്ചിരിക്കുകയാണ്. കാരണം അമിത് ഷാ പറഞ്ഞത് ചെയ്യുന്ന കര്‍ശനക്കാരനാണ്. ഇതിനെതിരെ മാവോയിസ്റ്റുകളോട് അനുതാപം പ്രകടിപ്പിച്ച് മുന്‍ തെലുങ്കാന മുഖ്യമന്ത്രിയായ കെസിആര്‍ എന്ന മൂന്നക്ഷരത്താല്‍ വിളിക്കപ്പെടുന്ന കെ. ചന്ദ്രശേഖരറാവു, മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍, ഛത്തീസ് ഗഡിലെ കോണ്‍ഗ്രസ് നേതാക്കള്‍, മതപരിവര്‍ത്തനലോബികള്‍,

 

ചില മാധ്യമപ്രവര്‍ത്തകര്‍, എൻജിഒ സംഘങ്ങള്‍ തുടങ്ങി ഒട്ടേറെപ്പേര്‍ രംഗത്തെത്തി.എന്തുകൊണ്ടാണ് പലര്‍ക്കും സര്‍ക്കാരിനെതിരെ സായുധസമരം നടത്തുന്ന മാവോയിസ്റ്റുകളോട് ഇത്രയ്‌ക്ക് കരുണയും കരുതലും? പലതരം കൊടുക്കല്‍ വാങ്ങലുകള്‍ മാവോയിസ്റ്റുകളും രാഷ്‌ട്രീയക്കാരും എന്‍ജിഒകളും തമ്മില്‍ ഉണ്ട്. പല ലക്ഷ്യങ്ങള്‍ക്കും രാഷ്ടീയക്കാര്‍ മാവോയിസ്റ്റുകളെ ഉപയോഗപ്പെടുത്താറുണ്ട്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഭരിയ്‌ക്കുന്ന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍, താല്‍പര്യമില്ലാത്ത കാര്യങ്ങൾ ഇല്ലാതാക്കാന്‍, മാവോയിസ്റ്റുകളുടെ പേരില്‍ വിദേശ ഫണ്ട് സ്വീകരിക്കാന്‍…അങ്ങിനെ പലര്‍ക്കും മാവോയിസ്റ്റുകളില്‍ പലതരം താല്‍പര്യങ്ങളാണ് ഉള്ളത്.

 

ഇക്കൂട്ടത്തില്‍ ഏറെ വ്യത്യസ്തരാണ് മതപരിവര്‍ത്തന ലോബികള്‍. ഇവര്‍ക്ക് മാവോയിസ്റ്റ് സംഘങ്ങളോടുള്ള കൊടുക്കല്‍ വാങ്ങല്‍ വ്യത്യസ്തമാണത്രെ. ഇന്ത്യയുടെ പല വനപ്രദേശങ്ങളിലും ഗോത്രവര്‍ഗ്ഗക്കാരുടെയും ആദിവാസികളുടെയും അടുത്തെത്താന്‍ മതപരിവര്‍ത്തനലോബി മാവോയിസ്റ്റുകളെ ഉപയോഗപ്പെടുത്തുന്നു. മാവോയിസ്റ്റുകള്‍ക്ക് മതപരിവര്‍ത്തനലോബി വിദ്യാഭ്യാസവും ചികിത്സയും നല‍്കും. പകരം മാവോയിസ്റ്റുകള്‍ മതപരിവര്‍ത്തനലോബിയെ സാധാരണമനുഷ്യര്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത നിബിഡവനങ്ങള്‍ക്കകത്തെ ഗോത്രവര്‍ഗ്ഗക്കാരുടെയും ആദിവാസികളുടെയും അടുത്തെത്തിക്കും. 

 

ഇവർക്ക്  നൂറുകണക്കിന് ഗോത്രവര്‍ഗ്ഗ, ആദിവാസി ഭാഷകള്‍ ഹൃദിസ്ഥമായിരുന്നു. പലപ്പോഴും ലിപികള്‍ പോലും ഇല്ലാത്ത, ആശയവിനിമയത്തിന് സംസാരഭാഷ എന്ന നിലയില്‍ മാത്രം ഉപയോഗിക്കപ്പെട്ടിരുന്ന ഈ ഭാഷകള്‍ പഠിച്ചെടുക്കുക ബുദ്ധിമുട്ടാണ്. ഇത്തരം സമൂഹങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് പേരാണ് മതപരിവര്‍ത്തനത്തിന് വിധേയമായത്.  മാവോയിസ്റ്റുകള്‍ എന്ന പേരില്‍ ജയിലില്‍ അടക്കപ്പെട്ട സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ 3000 പേരെയാണ്  പെര്‍സിക്യൂട്ടഡ് പ്രിസനേഴ്സ് സോളിഡാരിറ്റി കമ്മിറ്റി  മോചിപ്പിച്ചത്. മാവോയിസ്റ്റുകള്‍ക്ക് വേണ്ടി ഈ സംഘടന ഫണ്ട് ശേഖരിച്ചിരുന്നതായും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

എന്തായാലും മാവോയിസ്റ്റ് മുക്ത ഭാരതം സ്ഥാപിക്കും എന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യയില്‍ ചില കോണുകളില്‍ സാമൂഹികാസ്വാസ്ഥ്യങ്ങള്‍ ഉയരുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി പറഞ്ഞത് ധര്‍മ്മസ്ഥലയിലെ ക്ഷേത്രത്തിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ മാവോയിസ്റ്റ് മീഡിയ ആണെന്നാണ്. 9000 യൂട്യൂബര്‍മാരാണ് ബലാത്സംഗത്തിന് ശേഷം നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹം ധര്‍മ്മസ്ഥലയില്‍ കൂട്ടത്തോടെ കുഴിച്ചിട്ടിട്ടുണ്ടെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞത്. ഹിന്ദു ക്ഷേത്രങ്ങളെ അപകീര്‍ത്തിപ്പെടുത്തുക വഴി കര്‍ണ്ണാടകയിലെ ബിജെപി ശക്തികേന്ദ്രത്തില്‍ ഹിന്ദുത്വയെ ദുര്‍ബലപ്പെടുത്തുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പറയുന്നു.

 

ക്ഷേത്രത്തിന്റെ ഏക്കര്‍കണക്കിന് ഭൂമി സ്വന്തമാക്കുക എന്ന ഗൂഢലക്ഷ്യം പലര്‍ക്കും ഉണ്ടായിരുന്നു എന്നും പറയുന്നു. ശ്രീ അയ്യര്‍ എന്ന സാമൂഹ്യനിരീക്ഷകന്‍ തന്റെ പി ഗുരു എന്ന യുട്യൂബ് ചാനലില്‍ പറഞ്ഞത് ധര്‍മ്മസ്ഥലയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ശശികാന്ത് സെന്തില്‍ ആണെന്നാണ്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ ഇയാള്‍ ഏറെക്കാലം ദക്ഷിണകന്നഡയില്‍ ഡപ്യൂട്ടി കമ്മീഷണറായി പ്രവര്‍ത്തിച്ചിരുന്നു. അക്കാലഘട്ടത്തിലേ ധര്‍മ്മസ്ഥലയുടെ ശക്തിയും ദൗര്‍ബല്യങ്ങളും ശശികാന്ത് സെന്തിലിന് അറിയാമായിരുന്നു എന്നും ശ്രീ അയ്യര്‍ പറയുന്നു.

 

ഇദ്ദേഹം തമിഴ്നാട്ടിലെ മതപരിവര്‍ത്തന ലോബിയുടെ പ്രതിനിധിയാണെന്നും ആരോപിക്കപ്പെടുന്നു. ധര്‍മ്മസ്ഥല ഗൂഢാലോചനയ്‌ക്ക് പിന്നിലുള്ള യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ കഴിയാത്തത് അതിന്റെ ആസൂത്രണം ഒരു ഐഎഎസ് ബുദ്ധിയില്‍ നിന്നും വന്നതിനാലാണെന്നും ശ്രീ അയ്യര്‍ വിമര്‍ശിക്കുന്നു. മാവോയിസ്റ്റ് മീഡിയ, എന്‍ജിഒകള്‍, മതപരിവര്‍ത്തന ലോബി, കോണ്‍ഗ്രസ് ഇവ തമ്മിലുള്ള ഗാഢമായ ബന്ധമാണ് ഇത് വഴി പുറത്തുവരുന്നത്. എന്തായാലും മാവോയിസ്റ്റ് മുക്ത ഭാരതം 2026 മാര്‍ച്ചോടെ സൃഷ്ടിക്കുക എന്ന ദൗത്യം അമിത് ഷായ്‌ക്ക് കല്ലും മുള്ളും നിറഞ്ഞ ഒന്നായിരിക്കും. കാരണം മാവോയിസ്റ്റുകളുമായി കൊടുക്കല്‍ വാങ്ങല്‍ ഉള്ള ഇന്ത്യയിലെ ലോബികള്‍ നിസ്സാരമല്ല.

കഴിഞ്ഞ വര്‍ഷം മെയ് 21ന് ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡില്‍ കേന്ദ്രസേന 27 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഉന്നത മാവോവാദി നേതാവ് ബസവരാജു ഉള്‍പ്പെടെയുള്ളവരെ സുരക്ഷാസേന വധിച്ചതില്‍ ശക്തമായി അപലപിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ രംഗത്ത് വന്നിരുന്നു. മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരം തേടാതെ ഏകപക്ഷീയമായി വെടിവെച്ച് കൊല്ലുന്നത് മനുഷ്യത്വരഹിതം ആണെന്നായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോയുടെ പ്രസ്താവന. ചര്‍ച്ചക്ക് തുനിയാതെ ഉന്‍മൂലനം ചെയ്യുന്ന നിലപാട് ഫാസിസ്റ്റ് പ്രവണതയാണെന്നും പിബി കുറ്റപ്പെടുത്തി. സുരക്ഷാ സേനയുടെ നടപടി ജനാധിപത്യത്തിന് തീരാകളങ്കമാണ് എന്നായിരുന്നു സിപിഎം പറഞ്ഞത്.

 

എന്നാൽ  മാവോയിസ്റ്റുകകളെ കൊന്നൊടുക്കുന്ന കേരള സർക്കാരിൻ്റെ നടപടിയിൽ പി ബി അഭിപ്രായം പറഞ്ഞിട്ടുമില്ല.തരാതരം പോലെ നിലപാടു മാറ്റുന്ന സിപിഎമ്മിന്റ ഏക സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ മാവോയിസ്റ്റ് വിഷയത്തിലും അതേ രീതി തന്നെയാണ്. മാവോയിസ്റ്റ് വേട്ടക്കായി പ്രതിവര്‍ഷം 20 കോടി രൂപയാണ് സംസ്ഥാനത്തിന് കേന്ദ്ര ഫണ്ടായി ലഭിച്ചിരുന്നത്. ഈ ഫണ്ട് പുന: സ്ഥാപിക്കണം എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. പിണറായി ഭരണകാലത്ത് എട്ട് മാവോയിസ്റ്റുകളെ സുരക്ഷാ സേനയായ തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. മാവോയിസ്റ്റുകളെ പിണറായി കൊന്നത് അദ്ദേഹത്തിന് ഹെലികോപ്റ്ററിൽ കറങ്ങാൻ വേണ്ടി മാത്രമാണെന്നാണ് പറയപ്പെടുന്നത്. കേരളത്തിൽ മാവോയിസ്റ്റില്ലെങ്കിൽ പിണറായിയുടെ കറക്കം നിൽക്കും.ഏതായാലും പിണറായിയുടെ അതേ വഴിയിലുടെ വിഡി സതീശനെയും കുരുക്കി. അതേ സമയം വിവാദ തീരുമാനത്തിൽ നിന്നും മന്ത്രി രമേശ് ചെന്നിത്തല തന്ത്ര പൂർവം മാറി നിന്നു.മുഖ്യമന്ത്രിയെ പെടുത്തുകയും ചെയ്തു

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശ്വാസവുമായി റെയിവെ.  (31 minutes ago)

CJP തുടർ സമരത്തിന് പാറ്റകൾ;  (52 minutes ago)

POLICE പോലീസ് അന്വേഷണം ആരംഭിച്ചു.  (56 minutes ago)

അകത്തേക്കോ പുറത്തേക്കോ ഒരടി വയ്ക്കാനാകില്ല!! സെക്രട്ടറിയേറ്റ് വളഞ്ഞ് LPST റാങ്ക് ഹോൾഡേഴ്സ് VDയുടെ വായടപ്പിച്ച് ഉദ്യോ​ഗാർത്ഥികൾ  (1 hour ago)

മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. ; നിർദേശങ്ങൾ ഇങ  (1 hour ago)

പേപ്പാറ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നു;ഡാമുകളുടെ സമീപ പ്രദേശങ്ങളിലും നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം  (2 hours ago)

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 15ആയി... ഏഴുപേരെ കാണാതായി, മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കും ക്യാമ്പിൽ നിന്ന് വീടുകളിലേക്ക് പോകുന്നവർക്കും 10000 രൂപ അനുവദിച്ചതായി മുഖ്യമന്ത്രി  (2 hours ago)

ഭർത്താവുമായി പിണങ്ങിയപ്പോൾ കാമുകനായി ആശ്രയം; വീണ്ടും ഭർത്താവുമായി അടുത്തപ്പോൾ കാമുകൻ ശല്യമായി; അതിക്രൂരമായി കാമുകനെ കൊലപ്പെടുത്തി ദമ്പതികൾ  (2 hours ago)

രാജ്യത്തെ എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്കായി കൃത്യമായി വേർതിരിച്ച് കയ്യേറ്റമില്ലാത്ത പ്രത്യേക യാത്രാസൗകര്യം ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ച് സുപ്രീം കോടതി  (2 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് വിലക്ക്; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം  (2 hours ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 9 പ്രതികൾക്ക് ജാമ്യം; ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്  (2 hours ago)

നിലമ്പൂർ നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി പ്രത്യേക വികസന പാക്കേജ് ; മികച്ച സ്ഥാപനങ്ങളിൽ പഠന സൗകര്യം ഒരുക്കും; ഇതിന്റെ മുഴുവൻ ചിലവും സർക്കാർ തന്നെ വഹിക്കുമെന്നും മന്ത്രി കെ.എ തുളസി  (2 hours ago)

ശാസ്ത്രഞരുടെ മുന്നറിയിപ്പ്.  (3 hours ago)

  കശുവണ്ടി അഴിമതിക്കേസില്‍ ഒന്നാം പ്രതിയും കോര്‍പ്പറേഷന്‍ മുന്‍ എംഡിയുമായ കെ എ രതീഷ് രാജിവെച്ചു...  (3 hours ago)

Malayali Vartha Recommends