അബോർഷൻ ഗുളിക കഴിച്ച് ആശുപത്രിയിലെത്തി; പ്രസവിച്ച ഉടൻ കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചതിന് പിന്നിൽ വൻ ഗൂഢാലോചന..?

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ കേട്ടുകേൾവിയില്ലാത്ത ദാരുണ സംഭവം. അബോർഷനുള്ള ഗുളിക കഴിച്ച് ആശുപത്രിയിലെത്തിയ തിരുവല്ലം സ്വദേശിനിയായ ഇരുപതുകാരി പ്രസവിച്ച ഉടൻ നവജാത ശിശുവിനെ ശുചിമുറിയിലെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. രക്തക്കറ കണ്ട ജീവനക്കാരുടെ ഇടപെടലിനെ തുടർന്ന് ഫയർഫോഴ്‌സ് എത്തി സെപ്റ്റിക് ടാങ്ക് പൊളിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തു.
https://www.facebook.com/Malayalivartha
























