ഭർത്താവുമായി പിണങ്ങിയപ്പോൾ കാമുകനായി ആശ്രയം; വീണ്ടും ഭർത്താവുമായി അടുത്തപ്പോൾ കാമുകൻ ശല്യമായി; അതിക്രൂരമായി കാമുകനെ കൊലപ്പെടുത്തി ദമ്പതികൾ

ഭാര്യയും ഭർത്താവും ചേർന്ന് ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ടു. ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. ദുർഗന്ധം പുറത്തുവന്നതിന് പിന്നാലെയാണ് സംഭവങ്ങ; പുറംലോകമറിയുന്നത് . അമിത് റൈദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്.
ഗ്രാമവാസികൾ വിവരം പോലീസിൽ അറിയിച്ചു . കേസുമായി ബന്ധപ്പെട്ട് റീത്ത അറസ്റ്റിലായി. ഇവരുടെ ഭർത്താവ് രാം പ്രകാശ് ഒളിവിലാണ്. 2016-ലാണ് ഭദോഖർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള രാം പ്രകാശിനെ റീത്ത വിവാഹം കഴിച്ചത്. ഈ ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്. ഭർത്താവുമായി പിണങ്ങിയ റീത്ത സ്വന്തം വീട്ടിലേക്ക് താമസം മാറി. അപ്പോൾ അമിത് റൈദാസുമായി റീത്ത അടുത്തു . ഇവർക്ക് ഒരു മകൾ ജനിച്ചു .
ൽ അടുത്ത കാലത്തായി റീത്ത തന്റെ ഭർത്താവ് രാം പ്രകാശുമായി വീണ്ടും അടുത്തു . ജൂലായ് 29-ാം തീയതി രാത്രിയിൽ അമിത് റീത്തയുടെ വീട്ടിലുണ്ടായിരുന്ന സമയത്ത് ഭർത്താവ് രാം പ്രകാശ് അവിടെയെത്തി.
ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായി. രാം പ്രകാശും റീത്തയും ചേർന്ന് അമിത്തിനെ കൊലപ്പെടുത്തി. ഇരുവരും ചേർന്ന് റീത്തയുടെ സാരി ഉപയോഗിച്ച് അമിത്തിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ശേഷം മൃതദേഹം വീടിനുള്ളിൽ തന്നെ കുഴിച്ചുമൂടുകയായിരുന്നു.
https://www.facebook.com/Malayalivartha

























