കെട്ടിപ്പിടിച്ച വിദ്യാര്‍ഥിയുടെ തലയില്‍ തലോടി ചാക്കോച്ചന്‍

നടന്‍ കുഞ്ചാക്കോ ബോബനോടുള്ള ഒരു സ്‌കൂള്‍ കുട്ടിയുടെ ഹൃദ്യമായ സ്‌നേഹപ്രകടനമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെയാണ് സ്‌നേഹനിര്‍ഭരമായ നിമിഷങ്ങള്‍ അരങ്ങേറിയത്. വിദ്യാര്‍ഥികളിലൊരാള്‍ കുഞ്ചാക്കോ ബോബനെ ഏറെ നേരം കെട്ടിപിടിക്കുകയും ഉമ്മവയ്ക്കുകയുമായിരുന്നു. നിറഞ്ഞ ചിരിയോടെ കുട്ടിയെ സ്വീകരിക്കുന്ന കുഞ്ചാക്കോ ബോബനെയും വിഡിയോയില്‍ കാണാം.
ലിയോ തേര്‍ട്ടീന്ത് സ്‌കൂളില്‍ ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു കുഞ്ചാക്കോ ബോബന്‍. ആദ്യം വേദിയിലേക്ക് എത്തിയ കുട്ടി കുഞ്ചാക്കോ ബോബന് റോസാപ്പൂ സമ്മാനിച്ചു. പിന്നീട് അപ്രതീക്ഷിതമായി ഓടിവന്ന് കുഞ്ചാക്കോ ബോബനെ കെട്ടിപ്പിടിച്ച് ചുബിച്ചു. നിറഞ്ഞ ചിരിയോടെ, തലയില്‍ തലോടിക്കൊണ്ട് കുഞ്ചാക്കോ ബോബന്‍ കുട്ടിയെ ചേര്‍ത്തു പിടിച്ചു. താരത്തിന്റെ കവിളില്‍ തുരുതുരാ ചുംബിച്ച ശേഷം 'ഇത് ഞങ്ങടെ അങ്കിളാ..' എന്നും വിദ്യാര്‍ഥി എല്ലാവരോടുമായി പറയുന്നുണ്ട്.
https://www.facebook.com/Malayalivartha



























