Widgets Magazine
02
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"ലവന്മാർക്ക് ചെയ്ഞ്ച് വേണമത്രെ!" സതീശനെതിരെ മണിയുടെ 'നീറോ' പ്രയോഗം; സോഷ്യൽ മീഡിയ ഇളകിമറിയുന്നു...


മനു'വെന്ന ചതിയൻ, 11 വർഷത്തെ ഒളിച്ചുകളി, മോർച്ചറിയിലെ ആ ചിരി; ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകത്തിലെ മുഴുവൻ ഞെട്ടിക്കുന്ന ചുരുളുകളും നിവർത്തി പ്രോസിക്യൂഷൻ


യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ മോദി.. ഒരു കോടിയിലധികം യുവാക്കളെ അണിനിരത്തി ലഹരി മുക്ത യുവത..ലഹരിക്കെതിരെ രാജ്യ വ്യാപക പ്രചാരണത്തിന് നരേന്ദ്ര മോദി തുടക്കമിട്ടു..


വി ഡി മുസ്ലീംലീഗ് നേതാവിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്തതിൽ രൂക്ഷവിമർശനവുമായി, മുൻ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി.. 'ലവൻമാർക്ക് ചെയ്ഞ്ച് വേണമത്രെ ചെയ്ഞ്ച്'..


വാഹനാപകടത്തിൽ ഇന്ത്യന്‍ സൈന്യത്തിലെ കരസേനാ മേജർ കൊല്ലപ്പെട്ടു.. കാർ ഒട്ടകത്തെ ഇടിച്ച് പലതവണയായി മറിയുകയായിരുന്നു.. മിലിട്ടറി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു..

2.30-ഓടെ ഇരച്ചെത്തിയ വെള്ളം.. പ്ലാസ്റ്ററിട്ട കാൽ, ഇറങ്ങി ഓടാൻ കഴിയാതെ ജോസഫൈൻ..!അമ്മേ പോ.. അമ്മയും മകനും മരിച്ചു..കുഴഞ്ഞുവീണ് അച്ഛൻ

02 AUGUST 2026 02:36 PM IST
മലയാളി വാര്‍ത്ത

More Stories...

"ലവന്മാർക്ക് ചെയ്ഞ്ച് വേണമത്രെ!" സതീശനെതിരെ മണിയുടെ 'നീറോ' പ്രയോഗം; സോഷ്യൽ മീഡിയ ഇളകിമറിയുന്നു...

ഇടുക്കി ഡാമിൽ ഒറ്റദിവസം കൊണ്ട് 9 അടി വെള്ളം ഉയർന്നു; രാത്രിയാത്ര നിരോധനവും വിനോദസഞ്ചാര വിലക്കും തുടരുന്നു...

മനു'വെന്ന ചതിയൻ, 11 വർഷത്തെ ഒളിച്ചുകളി, മോർച്ചറിയിലെ ആ ചിരി; ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകത്തിലെ മുഴുവൻ ഞെട്ടിക്കുന്ന ചുരുളുകളും നിവർത്തി പ്രോസിക്യൂഷൻ

വി ഡി മുസ്ലീംലീഗ് നേതാവിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്തതിൽ രൂക്ഷവിമർശനവുമായി, മുൻ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി.. 'ലവൻമാർക്ക് ചെയ്ഞ്ച് വേണമത്രെ ചെയ്ഞ്ച്'..

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്..പ്രതികളുടെ ജാമ്യ ഹ‍ർജിയെ എതിർത്ത് ഇഡി ഹൈക്കോടതിയിൽ..60 ദിവസത്തിലേറെയായി ജാമ്യം ലഭിക്കാതെ 24 സിപിഎം പ്രവർത്തകർ ജയിലിലാണ്..

 

വിധി തളർത്തിയ ആ കാലുകൾക്ക് ആ ദുരന്തരാത്രിയിൽ രക്ഷപ്പെടാനുള്ള ഒരു വഴിപോലും നൽകിയില്ല. പൂഞ്ഞാറിലെ ഉരുൾപൊട്ടൽ കവർന്നെടുത്തത് അമ്മയുടെയും മകന്റെയും ജീവൻ. പയ്യാനിത്തോട്ടം വണ്ടൻപ്ലാവിൽ റെജീന, മകൻ ജോസഫൈൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ കാലൊടിഞ്ഞ് കട്ടിലിൽ കിടപ്പിലായിരുന്ന ജോസഫൈന് രക്ഷപ്പെടാൻ ഒരു അവസരം പോലും ലഭിച്ചില്ല. ഇന്നലെ പുലർച്ചെ 2.30-ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. വീടിന് അരക്കിലോമീറ്റർ മുകളിൽ നിന്ന് പൊട്ടിയിറങ്ങിയ ഉരുൾ വീട് പൂർണമായും ഒഴുക്കിക്കളയുകയായിരുന്നു.അപകടം നടക്കുമ്പോൾ റെജീനയും ജോസഫൈനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ചികിത്സയിൽ കഴിയുന്ന സുഹൃത്തിന് കൂട്ടുകിടക്കാൻ പോയതായിരുന്നു ജോസഫൈന്റെ അച്ഛൻ എം.ജെ. ജോണി. അനുജത്തിമാരായ ജോമിറ്റും സോമിറ്റും ജോമിറ്റിന്റെ എറണാകുളത്തെ ഭർതൃഗ്രഹത്തിലായിരുന്നു. ബൈക്കപകടത്തിലാണ് ജോസഫൈന്റെ കാൽ ഒടിഞ്ഞിരുന്നത്. ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനീയറിങ് കോളജിലെ കന്റീൻ ജീവനക്കാരനായിരുന്നു ജോസഫൈൻ. പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് സ്കൂൾ ജീവനക്കാരിയായിരുന്നു റെജീന. രണ്ടു വർഷം മുൻപാണ് ഇവർ പുതിയ വീട് നിർമിച്ചത്.

 

 

 

പുലർച്ചെ അതിഭയങ്കരമായ ഒച്ച കേട്ടാണ് അയൽവാസി ബിനോയി ഉണർന്നത്. ഉടൻ തന്നെ അദ്ദേഹം ജോണിയെ ഫോണിൽ വിളിച്ച് വിവരം പറയുകയായിരുന്നു. ജോണി പറഞ്ഞപ്പോഴാണ് ഭാര്യയും മകളും വീട്ടിലുണ്ടെന്ന് ബിനോയി അറിയുന്നത്. അപകടസ്ഥലത്ത് ആദ്യം എത്തിയതും ബിനോയി തന്നെയായിരുന്നു. എന്നാൽ വീടെന്ന് പറയാൻ ഒന്നുമില്ലാതെ ഒരു വലിയ മൺകൂന മാത്രമാണ് അവിടെയുണ്ടായിരുന്നത്. വീടിന്റെ മുകളിലെ വാർക്ക പോലും മുപ്പത് മീറ്റർ താഴെയാണ് തെറിച്ചുവീണത്. കനത്ത വെള്ളപ്പാച്ചിലും മണ്ണും കാരണം രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നു.ആദ്യം നാട്ടുകാർ ചേർന്ന് മണ്ണ് നീക്കിയും ചാലുവെട്ടിയും വെള്ളം തിരിച്ചുവിട്ടു. പിന്നീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് രാവിലെ എട്ടോടെ ജോസഫൈന്റെയും, പത്തരയോടെ റെജീനയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അപകടശേഷം വിശ്രമിച്ചിരുന്ന അതേ കട്ടിലിൽത്തന്നെയായിരുന്നു ജോസഫൈന്റെ മൃതദേഹവും ഉണ്ടായിരുന്നത്. മൃതദേഹങ്ങൾ കണ്ടെത്താൻ രക്ഷാപ്രവർത്തകരെ സഹായിച്ചതും പ്ലാസ്റ്ററിട്ട ആ കാലായിരുന്നു. വിവരമറിഞ്ഞ് കുഴഞ്ഞുവീണ ജോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പിന്നീട് വിട്ടയച്ചു. ഇരുവരുടെയും മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മോർച്ചറിയിലേക്ക് മാറ്റി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ലവന്മാർക്ക് ചെയ്ഞ്ച് വേണമത്രെ!" സതീശനെതിരെ മണിയുടെ 'നീറോ' പ്രയോഗം; സോഷ്യൽ മീഡിയ ഇളകിമറിയുന്നു...  (3 minutes ago)

ഇടുക്കി ഡാമിൽ ഒറ്റദിവസം കൊണ്ട് 9 അടി വെള്ളം ഉയർന്നു; രാത്രിയാത്ര നിരോധനവും വിനോദസഞ്ചാര വിലക്കും തുടരുന്നു...  (7 minutes ago)

മനു'വെന്ന ചതിയൻ, 11 വർഷത്തെ ഒളിച്ചുകളി, മോർച്ചറിയിലെ ആ ചിരി; ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകത്തിലെ മുഴുവൻ ഞെട്ടിക്കുന്ന ചുരുളുകളും നിവർത്തി പ്രോസിക്യൂഷൻ  (23 minutes ago)

യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ മോദി  (1 hour ago)

സിപിഎം നേതാവുമായ എംഎം മണി.  (1 hour ago)

2.30-ഓടെ ഇരച്ചെത്തിയ വെള്ളം.. പ്ലാസ്റ്ററിട്ട കാൽ, ഇറങ്ങി ഓടാൻ കഴിയാതെ ജോസഫൈൻ..!അമ്മേ പോ.. അമ്മയും മകനും മരിച്ചു..കുഴഞ്ഞുവീണ് അച്ഛൻ  (1 hour ago)

ACCIDENT 5 തവണ തലകീഴായി മറിഞ്ഞു,  (1 hour ago)

CJP പിതാവിന്റെ വരുമാന സ്രോതസ്സിൽ അന്വേഷണം  (1 hour ago)

ജാമ്യ ഹ‍ർജിയെ എതിർത്ത് ഇഡി ഹൈക്കോടതിയിൽ.  (2 hours ago)

VDയുടെ ഹെലികോപ്റ്റർ യാത്ര .  (2 hours ago)

റാന്നിയിലെ പ്രളയജലം ആറന്മുളയിലേക്ക്; അടിയന്തര സർക്കാർ സഹായം അഭ്യർത്ഥിച്ച് അബിൻ വർക്കി എം.എൽ.എ...  (2 hours ago)

നിർമ്മലജിയുടെ ഓണസമ്മാനം.  (2 hours ago)

6 മാസത്തെ മഴ ഒറ്റ രാത്രയിൽ റാന്നിയിൽ പ്രളയം..!അബിൻ വർക്കി മുഖ്യനെ വലിച്ചു കീറി..!മൺകൂനയിൽ പ്ലാസ്റ്ററിട്ട കാലുകൾ..! ആ മരണം  (3 hours ago)

മുതലപ്പൊഴി വള്ളം അപകടം: കാണാതായ മത്സ്യത്തൊഴിലാളി ഫ്രീമോന്റെ മൃതദേഹം കണ്ടെത്തി; അവസാനത്തെയാൾക്കായി സ്കൂബ ടീമിന്റെ തിരച്ചിൽ...  (3 hours ago)

കണ്ണൂർ ജില്ലയിൽ പെയ്ത കനത്ത മഴയിൽ കാണാതായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

Malayali Vartha Recommends