അഭിജിത് ദീപ്‌കെയുടെ വസതിയിൽ പ്രധാന നേതാക്കൾ ഈമാസം അഞ്ചിന് യോഗം ചേരും..വാർത്താസമ്മേളനം വിളിച്ചു തുടർ സമരപരിപാടികൾ പ്രഖ്യാപിക്കും..വമ്പൻ നീക്കം..

ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധം ലക്ഷ്യംകണ്ടതിന് പിന്നാലെ തുടർ സമര പരിപാടികൾ ആലോചിക്കാൻ കോക്‌റോച്ച് ജനത പാർട്ടി (സി.ജെ.പി) ഒരുങ്ങുന്നു. മുംബൈയിലെ ഛത്രപതി സംബാജി നഗറിലുള്ള സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്‌കെയുടെ വസതിയിൽ പ്രധാന നേതാക്കൾ ഈമാസം അഞ്ചിന് യോഗം ചേരും. സമരക്കാർക്കെതിരായ നിയമനടപടികൾ ചെറുക്കുക, തുടർ സമരപരിപാടികൾ, സംഘടന ശക്തിപ്പെടുത്തൽ തുടങ്ങി വിഷയങ്ങൾ ചർച്ചയാകും.
യോഗത്തിന് മുന്നോടിയായി വളണ്ടിയർമാരിൽനിന്നും വിദ്യാർഥികളിൽനിന്നും അഭിപ്രായങ്ങൾ ആരായാൻ പ്രധാന നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.യോഗത്തിന് ശേഷം നേതാക്കൾ വാർത്താസമ്മേളനം വിളിച്ചു തുടർ സമരപരിപാടികൾ പ്രഖ്യാപിക്കും. അതിനിടെ, സമീപജില്ലകളിൽ നിന്നുള്ള സന്ദർശകരുമായി ദീപ്‌കെ തന്റെ വീട്ടിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. കൊച്ചുകുട്ടികൾക്കൊപ്പം അദ്ദേഹം ഫ്രണ്ട്ഷിപ് ഡേ ആഘോഷിക്കുകയും ചെയ്തു. പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കാൻ ദീപ്‌കെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിരുന്നു.
തന്നെ അധിക്ഷേപിച്ചവരോട് ക്ഷമിക്കുന്നുവെന്ന മോദിയുടെ വിഡിയോയ്ക്ക് പിന്നാലെയായിരുന്നു ദീപ്‌കെയുടെ പ്രതികരണം. ഇൻസ്റ്റഗ്രാമിലൂടെ ക്ഷമിച്ചുവെന്ന് മാത്രം പറയാതെ, വിദ്യാർഥികൾക്കെതിരേരജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ പൊലിസിന് നിർദേശം നൽകണമെന്നായിരുന്നു ദീപ്‌കെ ആവശ്യപ്പെട്ടത്. അതെ സമയം പിതാവിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി വിവരാവകാശ പ്രവർത്തകൻ രംഗത്തെത്തിയതിന് പിന്നാലെ, മറുപടിയുമായി ‘കോക്രോച്ച് ജനതാ പാർട്ടി’
(സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെ. ബോസ്റ്റൺ സർവകലാശാല നൽകിയ സ്കോളർഷിപ്പും വിദ്യാഭ്യാസ വായ്പയുമാണ് തന്റെ അമേരിക്കൻ പഠനത്തിന് സാമ്പത്തിക സഹായമായതെന്നും കുടുംബത്തിന്റെ പേരിൽ ഉയർന്ന സംശയങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തക ബർഖ ദത്തിന് നൽകിയ അഭിമുഖത്തിലാണ് അഭിജീത് ദീപ്ത്‍യുടെ വിശദീകരണം.
https://www.facebook.com/Malayalivartha


























