മുതലപ്പൊഴി വള്ളം അപകടം: കാണാതായ മത്സ്യത്തൊഴിലാളി ഫ്രീമോന്റെ മൃതദേഹം കണ്ടെത്തി; അവസാനത്തെയാൾക്കായി സ്കൂബ ടീമിന്റെ തിരച്ചിൽ...

മുതലപ്പൊഴി അഴിമുഖത്തുണ്ടായ വള്ളംമറിച്ചിൽ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശിയായ ഇരുപത്തിനാലുകാരൻ ഫ്രീമോന്റെ മൃതദേഹമാണ്, അപകടസ്ഥലത്തുനിന്നും 20 കിലോമീറ്ററോളം അകലെയുള്ള കണ്ണാന്തുറ തീരത്തുനിന്ന് കണ്ടെത്തിയത്. കടൽ അതീവ പ്രക്ഷുബ്ധമായി തുടരുന്നതിനാൽ രക്ഷാപ്രവർത്തനം വലിയ പ്രതിസന്ധിയിലാണ്.നേരം പുലർന്നിട്ടും രക്ഷാപ്രവർത്തനം വൈകിയതിൽ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ചതോടെ വലിയ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു.
ഇതിന് പിന്നാലെ തിരുവനന്തപുരം ജില്ലാ കളക്ടർ അടിയന്തര ഉത്തരവിറക്കുകയും, തിരച്ചിലിനായി പ്രത്യേക സ്കൂബ ഡൈവിംഗ് ടീമിനെ നിയോഗിക്കുകയുമായിരുന്നു. നാല് പേരുണ്ടായിരുന്ന ജോസിന്റെ വള്ളത്തിലെ രണ്ട് പേർ നേരത്തെ രക്ഷപ്പെട്ടിരുന്നു. ഫ്രീമോന്റെ വിയോഗത്തോടെ, ഇനി കാണാതായ അവസാനത്തെ മത്സ്യത്തൊഴിലാളിക്കായുള്ള തിരച്ചിൽ ദുരന്തനിവാരണ വിഭാഗത്തിന്റെയും സ്കൂബ ടീമിന്റെയും നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്.
https://www.facebook.com/Malayalivartha
























