Widgets Magazine 

13
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

രാവിലെ 8.10നു കയറാൻ സീറ്റ് ബുക്ക് ചെയ്ത യാത്രക്കാരനെ പുലർച്ചെ 4.38 മുതൽ കണ്ടക്ടർ വിളിച്ച് ഉണർത്തി..ആത്മാർത്ഥത ഇത്രയും ഉണ്ടോ..

01 AUGUST 2026 04:53 PM IST
മലയാളി വാര്‍ത്ത

ആത്മാർത്ഥത ഇത്രയും ഉണ്ടോ..ആര് പറഞ്ഞു കെഎസ്ആർടിസിക്ക് കാര്യക്ഷമതയില്ലെന്ന്? നെയ്യാറ്റിൻകര – തൃശൂർ സൂപ്പർ ഫാസ്റ്റിനു തിരുവല്ലയിൽനിന്നു രാവിലെ 8.10നു കയറാൻ സീറ്റ് ബുക്ക് ചെയ്ത യാത്രക്കാരനെ പുലർച്ചെ 4.38 മുതൽ കണ്ടക്ടർ വിളിച്ച് ഉണർത്തി യാത്ര ഓർമിപ്പിച്ചുകൊണ്ടിരുന്നു.കഴിഞ്ഞ ദിവസം തിരുവല്ലയിൽനിന്നു കോട്ടയത്തേക്കു യാത്ര ചെയ്ത ഫൊട്ടോഗ്രഫർ രാജേഷ് ബാബുവിനാണ് കെഎസ്ആർടിസിയുടെ അതീവ ജാഗ്രത മൂലം ഉറക്കം നഷ്ടപ്പെട്ടത്. രാവിലെയുള്ള തിരക്ക് കാരണം മുൻകൂട്ടി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തതാണ്.

നെയ്യാറ്റിൻകര ഡിപ്പോയിൽനിന്നു പുലർച്ചെ ബസ് പുറപ്പെട്ട 4.36ന് ആദ്യ വിളി വന്നു. ബസ് പുറപ്പെടുകയാണെന്നും കൃത്യസമയത്ത് തിരുവല്ല സ്റ്റാൻഡിൽ എത്തണമെന്നായിരുന്നു നിർദേശം. പിന്നീട് 5.20നും 7.33നും 8.03നും കണ്ടക്ടർ മൊബൈൽ ഫോണിൽ വിളിച്ച് യാത്ര ഓർമപ്പെടുത്തുകയായിരുന്നു.കെ.എസ്.ആർ.ടി.സി (KSRTC) ബസ് യാത്രയ്ക്ക് മുൻപ് യാത്രാവിവരങ്ങൾ ഓർമിപ്പിക്കാനായി യാത്രക്കാർ കണ്ടക്ടറെ വിളിച്ച് പറയേണ്ടതില്ല. ഓൺലൈൻ വഴി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്കായി കെ.എസ്.ആർ.ടി.സിക്ക് വ്യക്തമായ ചില നടപടിക്രമങ്ങളുണ്ട്.

 

കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക രീതി..ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നൽകിയ മൊബൈൽ നമ്പറിലേക്ക് ബസ് പുറപ്പെടുന്നതിന് അല്പം മുൻപ് (സാധാരണയായി ഒരു മണിക്കൂർ മുൻപ്) ഒരു എസ്.എം.എസ് വരും.ഇതിൽ ബസിന്റെ നമ്പറും, ജീവനക്കാരുടെ (ഡ്രൈവർ/കണ്ടക്ടർ) ഫോൺ നമ്പറും അടങ്ങിയിട്ടുണ്ടാകും.ബസ് പുറപ്പെടുന്ന സമയമായിട്ടും യാത്രക്കാരൻ ബോർഡിങ് പോയിന്റിൽ എത്തിയില്ലെങ്കിൽ, സാധാരണയായി കണ്ടക്ടർമാർ യാത്രക്കാരെ ഫോണിൽ വിളിച്ച് അന്വേഷിക്കാറുണ്ട്. ചില ദീർഘദൂര സർവീസുകളിലും രാത്രി സർവീസുകളിലും,

ബസ് പുറപ്പെടുമ്പോൾ തന്നെ കണ്ടക്ടർമാർ യാത്രക്കാരെ വിളിച്ച് ബോർഡിങ് പോയിന്റിൽ കൃത്യസമയത്ത് എത്താൻ ഓർമിപ്പിക്കുന്ന രീതിയും നിലവിലുണ്ട്. യാത്രക്കാർ എപ്പോഴാണ് വിളിക്കേണ്ടത്? ബുക്ക് ചെയ്ത സ്റ്റോപ്പിൽ പ്രവേശിക്കാൻ സാധിക്കാതെ വരികയും മറ്റൊരു സ്റ്റോപ്പിൽ നിന്ന് കയറാൻ ആഗ്രഹിക്കുകയും ചെയ്യുകയാണെങ്കിൽ കണ്ടക്ടറെ വിളിച്ച് മുൻകൂട്ടി അറിയിക്കണം .ട്രാഫിക് ബ്ലോക്ക് മൂലമോ മറ്റോ ബോർഡിങ് പോയിന്റിൽ എത്താൻ അല്പം വൈകുമെന്നുറപ്പായാൽ കണ്ടക്ടറെ വിളിച്ച് വിവരം പറയുക. ഇത് ബസ് നിങ്ങളെ കാത്തുനിൽക്കാനോ സഹായം നൽകാനോ സഹായിക്കും.

 

ബസ് കൃത്യസമയത്ത് സ്റ്റാൻഡിൽ എത്തിയില്ലെങ്കിൽ ബസ് എവിടെയെത്തി എന്ന് തിരക്കാനായി നിങ്ങൾക്ക് ലഭിച്ച നമ്പറിലേക്ക് വിളിക്കാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (1 hour ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (1 hour ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (1 hour ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (1 hour ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (2 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (2 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (3 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (4 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (4 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (4 hours ago)

വനിതാ സംരംഭകരുടെ വളര്‍ച്ചയ്ക്ക് വിപണിയും പിന്തുണയും ഉറപ്പാക്കണമെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (4 hours ago)

കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്  (4 hours ago)

ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...  (4 hours ago)

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ വൻ മാറ്റം...  (4 hours ago)

രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends