സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 280 രൂപയാണ് കുറവ്. 1,05,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപ രൂപയാണ് കുറഞ്ഞത്. 13,220 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
പലിശനിരക്കിൽ മാറ്റം വരുത്താതെ അമേരിക്കൻ കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ച പണ, വായ്പ നയമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അമേരിക്കൻ കേന്ദ്ര ബാങ്കിന്റെ പണ, വായ്പ നയവുമായി ബന്ധപ്പെട്ട് വലിയ ഇടിവാണ് കഴിഞ്ഞ ആഴ്ചകളിൽ സ്വർണവിലയിലുണ്ടായത്.
അമേരിക്ക- ഇറാൻ സംഘർഷത്തിന് അയവ് വന്നതോടെ എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്.
അതേസമയം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്.
https://www.facebook.com/Malayalivartha
























