31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) വിവിധ വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനായി ചലച്ചിത്ര അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചു.
2026 ഓഗസ്റ്റ് ഒന്ന് രാവിലെ പത്തു മണി മുതല്‍ https://www.iffk.in എന്ന വെബ്‌സൈറ്റ് മുഖേന എന്‍ട്രികള്‍ സമര്‍പ്പിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2026 സെപ്റ്റംബര്‍ 10.
അന്താരാഷ്ട്ര മല്‍സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ ടുഡേ, വേൾഡ് സിനിമ എന്നീ വിഭാഗങ്ങളില്‍ 2025 സെപ്റ്റംബര്‍ ഒന്നിനും 2026 ഓഗസ്റ്റ് 31നുമിടയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചിത്രങ്ങളാണ് പരിഗണിക്കുക. 2026 ഡിസംബര്‍ 11 മുതല്‍ 18 വരെ മേള തിരുവനന്തപുരത്ത് നടക്കും.
https://www.facebook.com/Malayalivartha























