Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്ത് കനത്ത മഴ... 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു...മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും ജാഗ്രത തുടരണം...  

02 AUGUST 2026 06:25 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും ജാഗ്രത തുടരണം.

അതേസമയം സംസ്ഥാനത്തെ മഴക്കെടുതിയിൽ എട്ട് പേർ മരിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലയിൽ രാത്രി പെയ്ത മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി. കോട്ടയത്തും ഇടുക്കിയിലുമായി മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു. വടക്കൻ ജില്ലകളിൽ ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ കനത്ത മഴ കാര്യമായ ശമനമില്ലാതെ തുടരുകയായിരുന്നു. ഉച്ചയോടെ ചിലയിടങ്ങളില്‍ മഴയുടെ തീവ്രത അല്‍പം കുറഞ്ഞിരുന്നെങ്കിലും വൈകുന്നേരത്തോടെ വീണ്ടും ശക്തി പ്രാപിച്ചു. മലപ്പുറത്തും വയനാട്ടിലുമായി മൂന്ന് പേര്‍ക്കാണ് മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായത്. കൊണ്ടോട്ടിയിലും വണ്ടൂരിലുമായാണ് രണ്ട് കുട്ടികളാണ് ഒഴുക്കില്‍ പെട്ട് മരിച്ചത്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ നിരവധി അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു... ആറ് ഡാമുകളിൽ റെഡ് അലർട്ട്  (19 minutes ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (40 minutes ago)

അറുപത്തഞ്ചുകാരനെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി  (49 minutes ago)

പമ്പാനദിയിൽ വീണ്ടും ജലനിരപ്പ് ഉയരുന്നതിനാൽ ജാ​ഗ്രതാ നിർദേശം... റാന്നി മേഖലയിലുള്ളവർ ജാ​ഗ്രത പാലിക്കണമെന്നാണ് റാന്നി പൊലീസിന്റെ നിർദേശം  (1 hour ago)

ആഗസ്റ്റ് 3 തിങ്കൾ: ഗ്രഹമാറ്റങ്ങളും 12 രാശികളുടെ പൂർണ്ണ ഫലവും  (1 hour ago)

നിറപുത്തരി മഹോത്സവത്തിനായി ശബരിമല നട തുറന്നു...  (1 hour ago)

സംസ്ഥാനത്ത് കനത്ത മഴ.... 12 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു... പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകം    (1 hour ago)

മധ്യപ്രദേശില്‍ കടുവയുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (7 hours ago)

കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റിയാടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം  (7 hours ago)

മനുഷ്യത്വത്തിന് മേലെയാകരുത് രാഷ്ട്രീയം; യുവജന സമരങ്ങളെ പിന്തുണച്ച് താന്‍ പങ്കുവച്ച നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി വിസ്മയ മോഹന്‍ലാല്‍  (8 hours ago)

പതിനേഴുകാരന്‍ ഓടിച്ച കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ച് സഹോദരങ്ങള്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

കെട്ടിപ്പിടിച്ച വിദ്യാര്‍ഥിയുടെ തലയില്‍ തലോടി ചാക്കോച്ചന്‍  (9 hours ago)

മലയോ​ര മേഖലയിൽ ജാ​ഗ്രത അനൗൺസ്മെന്റും തുടങ്ങി...കക്കട്ടാറിന്റെയും പമ്പയാറിന്റെയും തീരത്തുള്ളവർക്കാണ് മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്  (9 hours ago)

12 ജില്ലകളിൽ ഓറഞ്ച് അലർട്ട് വടക്കൻ ജില്ലകൾ മുങ്ങുന്നു .. വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ ദൈവമേ ..കേരളം !!! ഓർമയിൽ 2018 ഓഗസ്റ്റ്  (9 hours ago)

ഒരാഴ്ചയ്ക്കിടെ നാടുകടത്തിയത് 12,600 പ്രവാസികളെ 14,154 പേർ അറസ്റ്റിൽ ... കർശന പരിശോധന ഈ തെറ്റുകൾ ചെയ്യരുത്  (9 hours ago)

Malayali Vartha Recommends