ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു

ബൈക്കില്‍ ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ ഒരുസംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ മര്‍ദിച്ച് അവശനാക്കി പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി. മധ്യപ്രദേശിലെ ഗുണയിലാണ് സംഭവം. കൊല്‍ക്കത്ത സ്വദേശിനിയായ യുവതി ജാര്‍ഖണ്ഡിലാണ് ജോലി ചെയ്യുന്നത്. പ്രതിശ്രുതവരനെ കാണാനാണ് ഇവര്‍ ഗുണയിലെത്തിയത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. തങ്ങളുടെ വാഹനം പഞ്ചറായി, സഹായിക്കണമെന്നാണ് അവര്‍ പറഞ്ഞത്. യുവതിയും യുവാവും ബൈക്കില്‍ നിന്നിറങ്ങി. പെട്ടെന്ന് പ്രതികള്‍ ബൈക്കിന്റെ താക്കോല്‍ കൈക്കലാക്കി. പിന്നാലെ യുവാവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം യുവതിയെ സമീപത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവേല്‍പിക്കുകയും മരക്കഷ്ണം കയറ്റാന്‍ ശ്രമിക്കുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.
യുവതിയുടെ നിലവിളി കേട്ട വഴിയാത്രക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തിയപ്പോള്‍ പ്രതികള്‍ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. യുവതിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി വൈദ്യപരിശോധന നടത്തി. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha






















