കേരളം വീണ്ടും പ്രകൃതിദുരന്തത്തിന്റെ ഭീതിദമായ നിഴലില്‍..റാന്നിയിലും കോന്നിയിലും സ്ഥിതിഗതികള്‍ അതീവ സങ്കീര്‍ണ്ണവും അപകടകരവുമായി തുടരുകയാണ്..

തെക്കന്‍ ജില്ലകള്‍ മുതല്‍ വടക്കന്‍ മലബാര്‍ വരെ ഇടതടവില്ലാതെ പെയ്യുന്ന മഴ സംസ്ഥാനത്ത് പരക്കെ നാശനഷ്ടം വിതയ്ക്കുകയാണ്. പ്രധാന പുഴകളെല്ലാം കരകവിഞ്ഞൊഴുകുകയും, ഡാമുകളിലെ ജലനിരപ്പ് അടിയന്തര മുന്നറിയിപ്പ് വരമ്പിലേക്ക് എത്തുകയും ചെയ്തതോടെ വീണ്ടുമൊരു സംസ്ഥാനതല പ്രളയഭീതിയാണ് പടര്‍ന്നുപിടിക്കുന്നത്.പത്തനംതിട്ട ജില്ലയിലെ റാന്നിയിലും കോന്നിയിലും സ്ഥിതിഗതികള്‍ അതീവ സങ്കീര്‍ണ്ണവും അപകടകരവുമായി തുടരുകയാണ്.
രാത്രി മുഴുവന്‍ പെയ്തിറങ്ങിയ അതിതീവ്ര മഴയില്‍ റാന്നിയിലെ പല പ്രദേശങ്ങളും പൂര്‍ണ്ണമായും ഒറ്റപ്പെട്ടുപോയി.പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായതോടെ റോഡ് ഗതാഗതം പൂര്‍ണ്ണമായും നിശ്ചലമായി. കുടുങ്ങിക്കിടക്കുന്ന ആളുകളെ ബോട്ടുകളില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിക്കേണ്ട അടിയന്തര സാഹചര്യമാണ് ഇവിടെ നിലവിലുള്ളത്.സംസ്ഥാനത്ത് പെയ്യുന്ന അപ്രതീക്ഷിതവും അതിശക്തവുമായ മഴയില്‍ പത്തനംതിട്ട ജില്ലയില്‍ പ്രളയസമാനമായ അടിയന്തര സാഹചര്യം. മഴ തുടര്‍ന്നാല്‍ ജില്ലയിലെ സ്ഥിതിഗതികള്‍ അതിരൂക്ഷമാകുമെന്നാണ് ദുരന്തനിവാരണ സമിതി വ്യക്തമാക്കുന്നത്.
പമ്പ, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് അപകടകരമായഅളവില്‍ അതിവേഗം ഉയര്‍ന്നതോടെ ജില്ലയിലെ പ്രധാന റോഡുകളെല്ലാം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്.പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളും ദുരിതവും സംഭവിച്ചിരിക്കുന്നത് റാന്നി മേഖലയിലാണ്. റാന്നി ടൗണ്‍ നിലവില്‍ പൂര്‍ണ്ണമായും പുറംലോകവുമായി ഒറ്റപ്പെട്ട നിലയിലാണ്. വടശ്ശേരിക്കര റോഡ് ഉള്‍പ്പെടെയുള്ള പ്രധാന ഗതാഗത പാതകളില്‍ വെള്ളം കയറിയതോടെ മേഖലയിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു.
പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണി രൂക്ഷമായതോടെമുന്‍ കരുതലിന്റെ ഭാഗമായി റാന്നിയിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി ബന്ധം പൂര്‍ണ്ണമായി വിച്ഛേദിച്ചിട്ടുണ്ട്.ഇതോടെ പ്രദേശം ഇരുട്ടിലാവുകയും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ത തടസ്സപ്പെടുകയും ചെയ്തത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വീടുകളിലേക്ക് അതിവേഗതയിലാണ് വെള്ളം ഇരച്ചുകയറിയത്.
https://www.facebook.com/Malayalivartha























