Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓണത്തിരക്കിനിടെ നാടണയാൻ ഇനി കാത്തിരിക്കേണ്ട..സ്പെഷ്യൽ ട്രെയിൻ..ട്രെയിനിൻ്റെ ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്..വിശദാംശങ്ങൾ പരിശോധിക്കാം..


അഭിജിത് ദീപ്‌കെയുടെ വസതിയിൽ പ്രധാന നേതാക്കൾ ഈമാസം അഞ്ചിന് യോഗം ചേരും..വാർത്താസമ്മേളനം വിളിച്ചു തുടർ സമരപരിപാടികൾ പ്രഖ്യാപിക്കും..വമ്പൻ നീക്കം..


അഞ്ചാംനിലയിൽനിന്ന് വീണ് മനോരോഗ ചികിത്സാവിദഗ്ധയായ വനിതാ ഡോക്ടർ ദാരുണമായി മരിച്ചു..ഒന്നരവർഷം മുൻപാണ് വിവാഹമോചിതയായതെന്ന് കുടുംബാംഗങ്ങൾ..


വീണ്ടും മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ പ്രവചനം...പസഫിക് സമുദ്രത്തില്‍ രൂപപ്പെടുന്ന 'എല്‍നിനോ' പ്രതിഭാസമാണ്.. മണ്‍സൂണിനെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്..


അസമിന്റെയും റെയിൽവേസിന്റെയും മുൻ താരം ശുഭദീപ് ഘോഷിനെ ഇന്ത്യയുടെ ഫീൽഡിങ് കോച്ചായി നിയമിച്ചു...

6 മാസത്തെ മഴ ഒറ്റ രാത്രയിൽ റാന്നിയിൽ പ്രളയം..!അബിൻ വർക്കി മുഖ്യനെ വലിച്ചു കീറി..!മൺകൂനയിൽ പ്ലാസ്റ്ററിട്ട കാലുകൾ..! ആ മരണം

02 AUGUST 2026 12:56 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണത്തിരക്കിനിടെ നാടണയാൻ ഇനി കാത്തിരിക്കേണ്ട..സ്പെഷ്യൽ ട്രെയിൻ..ട്രെയിനിൻ്റെ ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്..വിശദാംശങ്ങൾ പരിശോധിക്കാം..

അഭിജിത് ദീപ്‌കെയുടെ വസതിയിൽ പ്രധാന നേതാക്കൾ ഈമാസം അഞ്ചിന് യോഗം ചേരും..വാർത്താസമ്മേളനം വിളിച്ചു തുടർ സമരപരിപാടികൾ പ്രഖ്യാപിക്കും..വമ്പൻ നീക്കം..

അകത്തേക്കോ പുറത്തേക്കോ ഒരടി വയ്ക്കാനാകില്ല!! സെക്രട്ടറിയേറ്റ് വളഞ്ഞ് LPST റാങ്ക് ഹോൾഡേഴ്സ്.. മുഖ്യമന്ത്രിയുടെ മൂക്കിൻ തുമ്പിൽ പട്ടിണി കിടന്ന് കരയുന്ന സ്ത്രീ.... ആശാൻ അങ്ങ് വിരുന്നുണ്ണുന്ന തിരക്കിൽ!! ഇതിലും ഭേദം പിണറായി

മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. ; നിർദേശങ്ങൾ ഇങ്ങനെ

പേപ്പാറ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നു;ഡാമുകളുടെ സമീപ പ്രദേശങ്ങളിലും നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം

ഇന്ന് രാവിലെ മുതൽ പമ്പാനദിയിൽ ജലനിരപ്പ് നേരിയ തോതിൽ താഴുന്നുണ്ടെങ്കിലും റാന്നി നിവാസികളുടെയും വ്യാപാരികളുടെയും ദുരിതം ഒഴിയുന്നില്ല. മഴ പെയ്ത് അപ്രതീക്ഷിതമായി നഗരത്തിലേക്ക് വെള്ളരൊഴുക്ക് ശക്തമായതോടെ വ്യാപാരികൾക്കാണ് കോടികളുടെ ഭീമമായ നാശനഷ്ടമുണ്ടായത്. ജനജീവിതവും വ്യാപാര മേഖലയും പൂർണ്ണമായി തകർന്ന നിലയിലാണ്.

വരുന്ന ഓണവിപണി ലക്ഷ്യമാക്കി വൻതോതിൽ സാധനങ്ങൾ കടകളിൽ സംഭരിച്ചിരുന്ന സമയത്താണ് ദുരന്തം വന്നെത്തിയത്. ഇന്നലെ പ്രദേശത്ത് പ്രധാന ചന്ത ദിവസമായിരുന്നതിനാൽ വ്യാപാരികൾ കൂടുതൽ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കച്ചവടസാധനങ്ങൾ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റാൻ വ്യാപാരികൾക്ക് സമയം ലഭിച്ചില്ല. മണിക്കൂറുകൾക്കുള്ളിൽ എല്ലാം വെള്ളത്തിനടിയിലാവുകയായിരുന്നു.

 

 

പ്രദേശത്തെ ലോട്ടറി വ്യാപാരികൾക്ക് മാത്രം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. നാല് ലക്ഷം രൂപയ്ക്ക് മുകളിലാണ് ഇവരുടെ പ്രാഥമിക നാശനഷ്ടം കണക്കാക്കുന്നത്. ഓണം ബമ്പർ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ലോട്ടറി ടിക്കറ്റുകളും പണവും വെള്ളത്തിൽ ഒലിച്ചുപോയി. വ്യാപാരികൾക്കുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഉടനടി നടത്തണമെന്നും ആനുപാതികമായ നഷ്ടപരിഹാരം ഉടൻ ഉറപ്പാക്കണമെന്നും ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റാന്നി എംഎൽഎ പഴകുളം മധു അറിയിച്ചു.

അതേസമയം, റാന്നിയിൽ ഉണ്ടായതിന് പിന്നാലെ ആറന്മുളയിലും അപ്രതീക്ഷിത പ്രളയദുരന്തമാണ് അരങ്ങേറിയത്. റാന്നിയിൽ നിന്ന് കുറയുന്ന വെള്ളം മുഴുവൻ ഒഴുകിയെത്തുന്നത് ആറന്മുളയിലേക്കാണ്. റാന്നിയിലെ ജലനിരപ്പ് താഴുന്നതിനനുസരിച്ച് ആറന്മുളയിൽ വെള്ളം അതിവേഗം ഉയരുകയാണ്. ആറന്മുള നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാണ്.

വലിയഴീക്കൽ പാലം വഴിയുള്ള ഗതാഗതം ആരംഭിച്ചതോടെ ചരക്കുലോറികൾ അടക്കം ധാരാളം വാഹനങ്ങൾ തോട്ടപ്പള്ളിയിലെത്താൻ ഈ തീരദേശ റോഡിനെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ആറാട്ടുപുഴയിൽ ഗതാഗതം മുടങ്ങിയതറിയാതെ എത്തുന്ന വാഹനങ്ങൾ സമാന്തര റോഡുകളിൽ കനത്ത ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയാണ്. ഇത് നിയന്ത്രിക്കാൻ ട്രാഫിക് പോലീസിന്റെയോ മറ്റ് അധികൃതരുടെയോ ഇടപെടലില്ലാത്തത് യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുന്നു.

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഉള്ളത്. ഇതിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ രാവിലെ റെഡ് അലർട്ടും നിലനിന്നിരുന്നു.

 

 

 

തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയാണ് മഴ ശക്തമായി തുടരാൻ കാരണം. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തി. നാളെയോടെ മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശ്വാസവുമായി റെയിവെ.  (29 minutes ago)

CJP തുടർ സമരത്തിന് പാറ്റകൾ;  (50 minutes ago)

POLICE പോലീസ് അന്വേഷണം ആരംഭിച്ചു.  (54 minutes ago)

അകത്തേക്കോ പുറത്തേക്കോ ഒരടി വയ്ക്കാനാകില്ല!! സെക്രട്ടറിയേറ്റ് വളഞ്ഞ് LPST റാങ്ക് ഹോൾഡേഴ്സ് VDയുടെ വായടപ്പിച്ച് ഉദ്യോ​ഗാർത്ഥികൾ  (1 hour ago)

മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. ; നിർദേശങ്ങൾ ഇങ  (1 hour ago)

പേപ്പാറ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നു;ഡാമുകളുടെ സമീപ പ്രദേശങ്ങളിലും നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം  (2 hours ago)

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 15ആയി... ഏഴുപേരെ കാണാതായി, മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കും ക്യാമ്പിൽ നിന്ന് വീടുകളിലേക്ക് പോകുന്നവർക്കും 10000 രൂപ അനുവദിച്ചതായി മുഖ്യമന്ത്രി  (2 hours ago)

ഭർത്താവുമായി പിണങ്ങിയപ്പോൾ കാമുകനായി ആശ്രയം; വീണ്ടും ഭർത്താവുമായി അടുത്തപ്പോൾ കാമുകൻ ശല്യമായി; അതിക്രൂരമായി കാമുകനെ കൊലപ്പെടുത്തി ദമ്പതികൾ  (2 hours ago)

രാജ്യത്തെ എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്കായി കൃത്യമായി വേർതിരിച്ച് കയ്യേറ്റമില്ലാത്ത പ്രത്യേക യാത്രാസൗകര്യം ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ച് സുപ്രീം കോടതി  (2 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് വിലക്ക്; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം  (2 hours ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 9 പ്രതികൾക്ക് ജാമ്യം; ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്  (2 hours ago)

നിലമ്പൂർ നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി പ്രത്യേക വികസന പാക്കേജ് ; മികച്ച സ്ഥാപനങ്ങളിൽ പഠന സൗകര്യം ഒരുക്കും; ഇതിന്റെ മുഴുവൻ ചിലവും സർക്കാർ തന്നെ വഹിക്കുമെന്നും മന്ത്രി കെ.എ തുളസി  (2 hours ago)

ശാസ്ത്രഞരുടെ മുന്നറിയിപ്പ്.  (2 hours ago)

  കശുവണ്ടി അഴിമതിക്കേസില്‍ ഒന്നാം പ്രതിയും കോര്‍പ്പറേഷന്‍ മുന്‍ എംഡിയുമായ കെ എ രതീഷ് രാജിവെച്ചു...  (3 hours ago)

Malayali Vartha Recommends