വന്‍ തുക അധിക നികുതിവിഹിതമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍.. കേരളത്തിന് ആകെ 2597 കോടി കിട്ടി..ഓണക്കാലം അടുത്തെത്തി നില്‍ക്കെ കേരളത്തിന് ഇത് ആശ്വാസം..

ഓണത്തിന് സർക്കറിന് തല്ക്കാലം ആശ്വസിക്കാം.സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടാനുമായി വന്‍ തുക അധിക നികുതിവിഹിതമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. വിവിധ സംസ്ഥാനങ്ങള്‍ക്കായി മൊത്തം 1,09,019 കോടി രൂപയാണ് കേന്ദ്ര ധനമന്ത്രാലയം ശനിയാഴ്ച അനുവദിച്ചത്. മൂലധന-വികസനച്ചെലവുകള്‍ ഊര്‍ജിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ ഈ നിര്‍ണ്ണായക നടപടി.ഇതില്‍ കേരളത്തിന് ആകെ 2597 കോടി രൂപയാണ് അധിക നികുതിവിഹിത ഇനത്തില്‍ അനുവദിച്ചിരിക്കുന്നത്.
ഓണക്കാലം അടുത്തെത്തി നില്‍ക്കെ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്ന കേരളത്തിന് കേന്ദ്രത്തിന്റെ ഈ പ്രഖ്യാപനം വലിയ തരത്തില്‍ ആശ്വാസകരമാകും. വിപണി ഇടപെടലുകള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും തുക പ്രയോജനപ്പെടുത്താന്‍ സംസ്ഥാനത്തിന് സാധിക്കും.ഓഗസ്റ്റ് 10-ന് പതിവായി സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിമാസ നികുതി വിഹിതത്തിനു പുറമെയാണ് ഈ തുക അധികമായി അനുവദിച്ചിട്ടുള്ളതെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ അടുത്ത മാസത്തെ പതിവ് വിഹിതവും സംസ്ഥാനത്തിന് തടസ്സമില്ലാതെ ലഭിക്കും.കേന്ദ്രം പ്രഖ്യാപിച്ച അധിക നികുതിവിഹിതത്തില്‍ ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത് ഉത്തര്‍പ്രദേശിനാണ്. വിഹിതമായി 19,208 കോടി രൂപയാണ് ഉത്തര്‍പ്രദേശിന് ലഭിച്ചത്. പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് യു.പി എങ്കില്‍ രണ്ടാം സ്ഥാനത്ത് ബീഹാറാണ്. 10,845 കോടി രൂപയാണ് ബീഹാറിനായി കേന്ദ്രം മാറ്റിവെച്ചത്.
കേരളത്തിന്റെ അയല്‍സംസ്ഥാനങ്ങളുടെ വിഹിതം പരിശോധിച്ചാല്‍ തമിഴ്‌നാടിന് 4466 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴ്‌നാടിനാണ് കൂടുതല്‍ തുക ലഭിച്ചത്. കര്‍ണാടകയ്ക്ക് 4504 കോടിയും ആന്ധ്രപ്രദേശിന് 4597 കോടി രൂപയും ലഭിച്ചു.സമ്പത്തിനെ ഞെരുക്കത്തിലൂടെയാണ് കേരളം കടന്നു പോകുന്നത് അതുകൊണ്ട് ഇത് വലിയൊരു ആശ്വാസമാവുകയാണ് .
https://www.facebook.com/Malayalivartha























