പെട്രോൾ പമ്പുകളിൽ ശുദ്ധമായ പെട്രോളും, E20 പെട്രോളും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താക്കൾക്ക് നൽകണമെന്ന് ആം ആദ്മി പാർട്ടി

പെട്രോൾ പമ്പുകളിൽ ശുദ്ധമായ പെട്രോളും, E20 പെട്രോളും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താക്കൾക്ക് നൽകണമെന്ന് ആം ആദ്മി പാർട്ടി . ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് വ്യക്തമാക്കി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍.
ആഗസ്റ്റ് 4 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിലേക്കാണ് മാർച്ച് നടത്തുന്നത്.
ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ സംഘടിപ്പിച്ച പൊതുചര്‍ച്ചയില്‍(നാഷണല്‍ ടൗണ്‍ഹാള്‍) സംസാരിക്കവെയാണ് കെജ്‌രിവാള്‍ ഈ പ്രഖ്യാപനം നടത്തിയത്.
ഒപ്പുശേഖരണവും നിവേദനങ്ങളും കൈമാറുന്നതിനായി ഏകദേശം നൂറോളം വരുന്ന പ്രതിനിധി സംഘത്തോടൊപ്പം താൻ നേരിട്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. പെട്രോൾ പമ്പുകളിൽ ഇ20 ഇന്ധനത്തിനൊപ്പം സാധാരണ പെട്രോളും ലഭ്യമാക്കുക, ഇ20 പെട്രോളിന്റെ വില കുറയ്ക്കുക, പെട്രോള്‍ വിലയിലും ഇളവ് വരുത്തുക, ഇ20 ഇന്ധനം വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തില്ലെന്ന് അവകാശപ്പെടാൻ കേന്ദ്രസർക്കാർ ചൂണ്ടിക്കാണിക്കുന്ന പഠന റിപ്പോർട്ട് പൊതുജനങ്ങൾക്ക് മുന്നിൽ ലഭ്യമാക്കുക തുടങ്ങിയവയാണ് എഎപി ആവശ്യപ്പെടുന്നത്.
"
https://www.facebook.com/Malayalivartha

























