ഹെലികോപ്റ്റർ യാത്ര വിവാദം ; നിക്ഷേപകരെ കാണാനായിരുന്നു യാത്രയെങ്കിൽ സ്വാഗതാർഹം ; ഗ്യാലറിയിൽ നിന്ന് അഭിപ്രായം പറയാൻ എളുപ്പമാണെന്നും ഗ്രൗണ്ടിൽ ഇറങ്ങുമ്പോഴാണ് വസ്തുത മനസ്സിലാകുന്നതെന്ന് മുൻ മന്ത്രി പി രാജീവ്

ഹെലികോപ്റ്റർ യാത്ര വിവാദമാക്കാൻ എൽഡിഎഫ് ശ്രമിച്ചിട്ടില്ലെന്ന് മുൻ മന്ത്രി പി രാജീവ്. വാർത്ത ചില മാധ്യമങ്ങളിലാണ് വന്നത്. നിക്ഷേപകരെ കാണാനായിരുന്നു യാത്രയെങ്കിൽ സ്വാഗതാർഹം. എന്നാൽ സാധാരണ ഉദ്യോഗസ്ഥർക്കൊപ്പമാണ് നിക്ഷേപകരെ കാണാറുള്ളത്. മുൻ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര വിമർശിച്ച ആളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. ഗ്യാലറിയിൽ നിന്ന് അഭിപ്രായം പറയാൻ എളുപ്പമാണെന്നും ഗ്രൗണ്ടിൽ ഇറങ്ങുമ്പോഴാണ് വസ്തുത മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ കാണാൻ സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിൽ സഞ്ചരിച്ച മുഖ്യമന്ത്രി വിഡി സതീശനെതിരെ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷവിമർശനം. ഇതിനു മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ.
ഹെലികോപ്റ്റർ യാത്രയിലും മുഖ്യമന്ത്രി വിശദീകരണം നൽകി. ഔദ്യോഗിക യാത്രക്കാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു രൂപ പോലും സർക്കാരിന് യാത്ര കൊണ്ട് നഷ്ടമായിട്ടില്ല. താൻ പാർട്ടി സമ്മേളനത്തിനല്ല ഹെലികോപ്റ്ററിൽ പോയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മഴക്കെടുതി അവലോകനയോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ന്യൂമോണിയ ബാധിതനായി ആലുവ കാരോത്തുകുഴി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവ് വേലായുധൻകുട്ടിയെ കാണാൻ മുഖ്യമന്ത്രി ഇന്നലെ കാവടിയാർ ഗോൾഫ് ക്ലബിൽ നിന്ന് കൊച്ചിയിലേക്ക് പറന്നത്.
എന്നാൽ കാലാവസ്ഥ മോശമായതിനെ തുടർന്ന് മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചിയിൽ ഇറക്കാതെ തിരിക തിരുവനന്തപുരത്തേക്ക് മടങ്ങി. പിന്നീട് കാലാവസ്ഥ സാധാരണ നിലയിലായതിനെ തുടർന്ന് 11.30 ഓടെ കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു. ആശുപത്രിയിൽ 20 മിനിറ്റോളം ചെലവഴിച്ച മുഖ്യമന്ത്രി പിന്നീട് ദേശത്തെ വസതിയിലേക്ക് പോയി.
https://www.facebook.com/Malayalivartha

























