കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറി പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു...

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പാലക്കാട് കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറി പദ്ധതി കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഉപേക്ഷിച്ചു. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം വ്യക്തമാക്കിയത്.നിലവിൽ റെയിൽവേയുടെ പക്കലുള്ള കോച്ച് നിർമ്മാണ യൂണിറ്റുകൾ രാജ്യത്തെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണെന്നും, അതിനാൽ പുതിയ ഫാക്ടറിയുടെ ആവശ്യമില്ലെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം. വന്ദേ ഭാരത് പോലുള്ള ആധുനിക കോച്ചുകൾ നിർമ്മിക്കാനുള്ള സംവിധാനങ്ങൾ പേരാമ്പൂർ അടക്കമുള്ള നിലവിലെ നിർമ്മാണ യൂണിറ്റുകളിൽ ലഭ്യമാണ്.
പദ്ധതിക്കായി സംസ്ഥാന സർക്കാർ 39 കോടി രൂപ ചിലവഴിച്ച് ഏറ്റെടുത്തു നൽകിയ 228 ഏക്കർ ഭൂമി റെയിൽവേയുടെ ഭാവി വികസന ആവശ്യങ്ങൾക്കായി മാറ്റിവെക്കുമെന്നും മന്ത്രി അറിയിച്ചു.2008-2009 റെയിൽവേ ബഡ്ജറ്റിലാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി പ്രഖ്യാപിച്ചത്. തുടർന്ന് 2012ൽ സംയുക്ത സംരംഭമായി ഇതിന്റെ തറക്കല്ലിടൽ കർമ്മവും നടന്നിരുന്നു. നീണ്ട വർഷത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha

























