കെ എം ബഷീറിന്റെ മരണം: വിചാരണക്കോടതി മാറ്റിയതിനെതിരെ ഭാര്യ ഹൈക്കോടതിയിൽ...

സിറാജ് പത്രത്തിന്റെ മുൻ ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നീതിപൂർവം നടക്കുമോയെന്ന ആശങ്കയോടെ ഭാര്യ ജസീല ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം സെഷൻസ് കോടതി കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
പ്രതിഭാഗം അഭിഭാഷകന്റെ താത്പര്യപ്രകാരമാണ് കോടതി മാറ്റിയതെന്നും കേസ് വീണ്ടും പഴയ സെഷൻസ് കോടതി ഒന്നിലേക്ക് തന്നെ മാറ്റണമെന്നും ജസീല ആവശ്യപ്പെടുന്നു. നിലവിലെ പ്രോസിക്യൂട്ടർക്ക് ആവശ്യത്തിന് പരിചയസമ്പത്തില്ലാത്തതിനാൽ കേസ് നടത്താൻ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ ഏക പ്രതിയായ ഈ കേസ് ഹൈക്കോടതി നാളെ പരിഗണിക്കും.
https://www.facebook.com/Malayalivartha

























