ഇത് നാലാം തവണയാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചതിന് സ്‌നേഹ മെർലിൻ പിടിയിലാകുന്നത്..പുറത്തിറങ്ങും കുറ്റം ചെയ്യും. അറസ്റ്റിലാകും... പുറത്തിറങ്ങി അതേ കുറ്റം വീണ്ടും..

ബുധനാഴ്ച കണ്ണൂരിൽ അറസ്റ്റിലായ സ്‌നേഹ മെർലിൻ ഇത് നാലാം തവണയാണ് കേസിൽ പിടിയിലാകുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചതിന് നാലും പോക്‌സോ കേസുകളാണ്. തളിപ്പറമ്പിലെ പുളിപ്പറമ്പ് സ്വദേശിനിയായ സ്‌നേഹ മെർലിൻ കാസർകോട് 14-കാരിയെ പീഡിപ്പിച്ച കേസിലാണ് ഇത്തവണ അറസ്റ്റിലായിരിക്കുന്നത്. കണ്ണൂരിൽ വ്യാജപേരിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് മേൽപ്പറമ്പ് പോലീസ് സ്‌നേഹയെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്.സ്‌നേഹ മെർലിൻ ലൈംഗികവൈകൃതത്തിന് അടിമയാണെന്ന് പോലീസ് പറയുന്നു.
ഇവരുടെ വൈകൃതങ്ങൾക്ക് ഇരയായവരിൽ കൂടുതലും പ്രായപൂർത്തിയാകാത്ത കുട്ടികളായിരുന്നു. ഏറ്റവും ഒടുവിലത്തെ കേസിൽ, പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്തായിരുന്നു സ്‌നേഹ മെർലിൻ. ഇരുവരും ജയിലിൽ തടവുകാരായിരുന്നപ്പോൾ തുടങ്ങിയ സൗഹൃദം ജയിലിന് പുറത്തേക്കും നീളുകയായിരുന്നു.ലഹരിവിൽപന കേസിൽ പ്രതിയായിരുന്നു പെൺകുട്ടിയുടെ മാതാവ്. കണ്ണൂരിലെ ജയിലിൽവെച്ചാണ് യുവതിയും സ്‌നേഹ മെർലിനും പരിചയപ്പെടുന്നത്. പിന്നീട് ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സ്‌നേഹ ഇവരുടെ കാസർകോട്ടെ വീട്ടിലേക്ക് പോവുകയായിരുന്നു.
ഏകദേശം ഒരു വർഷക്കാലത്തോളം സ്‌നേഹ ഇവരുടെ വീട്ടിൽ താമസിച്ചിരുന്നു. ഈ കാലയളവിൽ പെൺകുട്ടിയുടെ മാതാവ് വീട്ടിൽ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും സ്‌നേഹ അവളെ ലൈംഗികമായി ചൂഷണം ചെയ്തു.അടുത്തിടെ സ്‌കൂളിലെ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. പിന്നാലെ കുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. നേരത്തെ സ്വന്തം പിതാവിനാലും പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നും ഈ കേസിൽ പിതാവ് സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയാണെന്നും പോലീസ് പറയുന്നു.
ഇക്കഴിഞ്ഞ ജൂൺ 13-നാണ് പോലീസ് ഈ ഈ കേസിൽ സ്‌നേഹയ്ക്കുമേൽ പോക്‌സോ ചുമത്തി കേസെടുത്തത്. പിന്നാലെയാണ് ഇവർ ഒളിവിൽ പോയത്. കണ്ണൂർ മയ്യിൽ നാണിയൂരിൽ ഫാത്തിമ എന്ന പേരിൽ ഒളിവിൽ കഴിയുകയായിരുന്നു സ്‌നേഹ മെർലിൻ. അവിടെനിന്നാണ് പോലീസ് സ്‌നേഹയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha
























